"ഗ്ലോറിയസ് ഹൂറി"സ്ത്രീകൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.

Thursday, 27 December 2018

ഇസ്‌ലാമില്‍ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം

                         family.jpg




‘ആര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവര്‍ കുടുംബബന്ധം നിലനിര്‍ത്തട്ടെ’ (ബുഖാരി),’കുടുംബ ബന്ധം തകര്‍ത്തവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല’. ഈ ഹഥീസുകളില്‍ നിന്നും വ്യക്തമാണ് ഇസ്‌ലാമില്‍ കുടുംബബന്ധം നിലനിര്‍ത്തുന്നതിന്റെ പ്രാധാന്യം.
ഒരിക്കല്‍ ഒരു യുവാവ് പതിവു പോലെ താന്‍ പങ്കെടുക്കാറുണ്ടായിരുന്ന അബൂഹുറൈറ (റ)വിന്റെ ഹഥീസ് ക്ലാസില്‍ പങ്കെടുക്കാന്‍ പോയി. അന്നത്തെ ക്ലാസില്‍ വച്ച് അബൂ ഹുറൈറ (റ)പറഞ്ഞു. ‘കുടുംബ ബന്ധം മുറിച്ചവര്‍ ആരെങ്കിലും ഈ സദസ്സിലുണ്ടെങ്കില്‍ അവര്‍ ഇവിടെ നിന്നും പോകണം.’ ഇത് ക്ലാസിലെത്തിയ ആ യുവാവിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. അദ്ദേഹം ഉടന്‍ തന്നെ അവിടെ നിന്നിറങ്ങി നഗരത്തില്‍ താമസിക്കുന്ന തന്റെ അമ്മായിയെ തിരിച്ചുവിളിക്കാന്‍ പോയി. തനിക്ക് പൊറുത്തു തരാന്‍ യുവാവ് അവരോട് ആവശ്യപ്പെട്ടു. തന്റെ മുന്‍കാല ചെയ്തികളെക്കുറിച്ചും പെരുമാറ്റത്തിലും അവരോട് മാപ്പു നല്‍കാന്‍ ആവശ്യപ്പെട്ടു. തന്റെ മനംമാറ്റത്തിന്റെ കാരണം അന്വേഷിച്ച അമ്മായിയോട് യുവാവ് സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെ അവര്‍ പശ്ചാതാപം സ്വീകരിച്ചു. എന്നിട്ട് യുവാവിനോട് പറഞ്ഞു നീ അബൂഹുറൈറയോട് ചോദിക്കണം പതിവില്‍ നിന്നും വിപരീതമായി എന്തുകൊണ്ടാണ് ഇപ്പോള്‍ കുടുംബബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ക്ലാസെടുത്തതെന്ന്. ഇതു അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അബൂഹുറൈറ മറുപടി പറഞ്ഞു: പ്രവാചകന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, ‘ആര്‍ കുടുംബബന്ധം വിഛേദിച്ചുവോ പിന്നീട് അവന്റെ നന്മകളൊന്നും അല്ലാഹു സ്വീകരിക്കുകയില്ല’. ഇതു കേട്ടതോടെയാണ് അത്തരത്തില്‍ ഒരാളും തന്റെ ക്ലാസില്‍ ഇരിക്കേണ്ട എന്നു ഞാന്‍ തീരുമാനിച്ചത്.
മറ്റൊരു ഹഥീസില്‍ പറയുന്നു ‘ആര്‍ കുടുംബബന്ധം മുറിച്ചുവോ അവരിലേക്ക് അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കുകയില്ല’. ഇത്തരത്തില്‍ കുടുംബങ്ങളുമായുള്ള കരാര്‍ പാലിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഇസ്‌ലാമില്‍ അസാധാരണമായ പ്രാധാന്യമാണുള്ളത്. നേരെ തിരിച്ചും, കുടുംബ ബന്ധം തകര്‍ക്കുന്നതിനെക്കുറിച്ചും ഇസ്‌ലാം വളരെ ഗൗരവമായി തന്നെ വിലക്കിയിട്ടുണ്ട്. ഇത് ഇസ്‌ലാമിലെ വന്‍പാപങ്ങളില്‍പ്പെട്ടതുമാണ്. ഖുര്‍ആനില്‍ തന്നെ രണ്ടു സ്ഥലത്ത് അല്ലാഹു ഈ വിഷയത്തെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്.
‘അല്ലാഹുവോടുള്ള കരാര്‍ ഉറപ്പിച്ചശേഷം ലംഘിക്കുകയും അവന്‍ കൂട്ടിയിണക്കാന്‍ കല്‍പിച്ചവയെ അറുത്തുമാറ്റുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്ക് ശാപം. അവര്‍ക്കുണ്ടാവുക ഏറ്റവും ചീത്തയായ പാര്‍പ്പിടമാണ്’ (13:25)
‘നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ പിന്നെ നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയല്ലാതെന്താണ് ചെയ്യുന്നത്? നിങ്ങളുടെ കുടുംബ ബന്ധങ്ങളെ മുറിച്ചുകളയുകയും? ‘അത്തരക്കാരെയാണ് അല്ലാഹു ശപിച്ചത്. അങ്ങനെ അവനവരെ ചെവികേള്‍ക്കാത്തവരും കണ്ണുകാണാത്തവരുമാക്കി’. (47:22-23). അതിനാല്‍ തന്നെ ഇസ്‌ലാമില്‍ വളരെ ഗൗരവത്തോടെ ചൂണ്ടിക്കാണിച്ച കുടുംബബന്ധം നിലനിര്‍ത്താന്‍ മുസ്‌ലിംകള്‍ വളരെ ജാഗ്രത കാണിക്കേണ്ടതുണ്ട്.   (copied from islam on live)

Tuesday, 18 December 2018

LSS EXAM 2019 പരിശീലനം












നമ്മുടെ എല്ലാ ലക്ഷ്യങ്ങളും നേടാന്‍ കഴിയുമോ ?
സയ്യിദ് മുഹമ്മദ് കുനിയില്‍ 
Image result for cartoon symbol for aim

പോസിറ്റീവ് ചിന്തയുടെ വക്താക്കള്‍ അവരുടെ പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും നമ്മുടെ മുമ്പില്‍ സമര്‍പ്പിക്കുന്ന സങ്കല്‍പ്പം, നമുക്ക് എന്തും നേടാന്‍ കഴിയും എന്നതാണ്. നാമതിന് ചെയ്യേണ്ടത് ഒന്ന് മാത്രം, നമ്മുടെ മനോഭാവം അഥവാ മൈന്‍ഡ്സെറ്റ് മാറ്റുക, അങ്ങനെ ആണെങ്കില്‍ നമുക്ക് എന്തും നേടിയെടുക്കാം. പ്രായോഗിക രംഗത്ത് ഇത് തെളിയിച്ച നിരവധി ആളുകളെ നമുക്ക് കാണാം.
ഇവിടെ സ്വഭാവികമായും ഒരു ചോദ്യം വരുന്നു, പിന്നെ വിധിയുടെ പ്രസക്തി എന്താണ്? അതിനുള്ള ഉത്തരം പലതുമാകാം. ഒന്ന് നമ്മുടെ വിധി എന്ത് എന്നത് നമുക്ക് അറിയില്ല, രണ്ട് നമ്മുടെ വിധി നിശ്ചയിച്ച ദൈവത്തിന് എപ്പോഴും അത് മാറ്റാന്‍ കഴിയും, മൂന്ന് പ്രാര്‍ത്ഥനകൊണ്ട് വിധി മാറ്റി മറിക്കപെടും എന്ന് പ്രവാചകന്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

നമുക്ക് പ്രായോഗിക രംഗത്തേക്ക് വരാം. മറ്റു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുക എന്നത് നമ്മുടെ ജോലിയല്ല, അത് ഭൂമിയില്‍ കാര്യമായൊന്നും ചെയ്യാനില്ലാത്ത ആളുകള്‍ക്ക് വിട്ടുകൊടുക്കാം. ലക്ഷ്യങ്ങള്‍ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ എത്ര എത്ര ആളുകളെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്? എന്തുകൊണ്ട് നമുക്ക് നമ്മുടെ ലക്ഷ്യങ്ങളൊന്നും നേടാന്‍ കഴിയുന്നില്ല? നമുക്കതിനു കഴിയില്ലേ ? കഴിയുന്നില്ലെങ്കില്‍ എന്ത് കൊണ്ട് കഴിയുന്നില്ല?

മനുഷ്യന്റെ ഭാഗധേയ നിര്‍ണ്ണയം പൂര്‍ണ്ണമായും അവന്റെ കയ്യിലാണെന്നുള്ള സങ്കല്‍പ്പം തികച്ചും തെറ്റാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പിന്നെ എന്ത് കൊണ്ട് ചിലര്‍ അവര്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ അനായാസേന നേടിയെടുക്കുന്നു ? ഇത് സാധ്യമാണോ ?
അള്ളാഹു സൃഷ്ട്ടിച്ച മനുഷ്യന്റെ മനസ്സിന്റെ ഘടന എത്ര സുന്ദരമാണ്? നാമാണതിനെ മോശമാക്കുന്നത്.

വിശുദ്ധ ഖുര്‍ആനിന്റെ സങ്കല്‍പ്പ പ്രകാരം, ഒരു മനുഷ്യന്‍ തന്റെ മനസ്സില്‍ വെക്കുന്ന എന്തും നേടിയെടുക്കാന്‍ കഴിയും. ഖുര്‍ആന്‍ തന്നെ പറയട്ടെ ‘ആരെങ്കിലും ഐഹികജീവിതവും അതിന്റെ ആര്‍ഭാടങ്ങളും മാത്രമാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാമാവരുടെ കര്‍മഫലങ്ങളൊക്കെ ഇവിടെ വെച്ച് തന്നെ പൂര്‍ണ്ണമായി നല്‍കും. അതിലവര്‍ക്കൊട്ടും കുറവ് വരുത്തില്ല”. (ഹൂദ്: 15). പ്രവാചകന്‍ പറഞ്ഞു ഓരോ മനുഷ്യനും അവനുദ്ദേശിച്ചത് ഉണ്ടായിരിക്കും.  وإنما لكل إمرئ ما نوى ഇവിടെ ഖുര്‍ആന്‍ മനുഷ്യന്റെ മനസ്സിന്റെ ഘടനയാണ് നമ്മെ പഠിപ്പിക്കുന്നത്. ചിന്താരീതികള്‍ മാറ്റുന്നതോടെ മനുഷ്യന്റെ മനസ്സിന്റെ ഘടന മാറ്റാന്‍ കഴിയും എന്നര്‍ത്ഥം.

നിരാശകളും ദുഖങ്ങളും അവസാനിപ്പിച്ച് കര്‍മനിരതരാവൂ, വിജയം കരസ്ഥമാക്കൂ.നിങ്ങളുടെ മനസ്സിന്റെ ഘടന നിങ്ങള്‍ ഉദ്ദേശിക്കുന്ന ആശയങ്ങള്‍ക്കനുസരിച്ച് മാറ്റിയെടുക്കൂ. ഭൂമിയില്‍ ഉയര്‍ന്നുവന്ന ഒരാളും നെഗറ്റീവ് ചിന്ത അവരുടെ ജീവിതത്തില്‍ വരാന്‍ അനുവദിച്ചിട്ടില്ല. നിങ്ങള്‍ക്കും അങ്ങനെ ആകാം. നെഗറ്റീവ് ചിന്ത മനുഷ്യനെ ഓരോ നിമിഷവും തകര്‍ത്തുകൊണ്ടിരിക്കും, അവസാനം മനുഷ്യനെ അത് ഒന്നുമല്ലാതാക്കും. നെഗറ്റീവ് ചിന്തകള്‍ക്ക് പകരം പോസിറ്റീവ് ചിന്തകള്‍ മനസ്സിലേക്ക് കൊടുക്കുക. തീര്‍ച്ചയായും വിജയത്തിന്റെ പാതകള്‍ നിങ്ങളുടെ മുമ്പില്‍ തെളിഞ്ഞുവരും.   (copied from islam on live)

Friday, 30 November 2018

കിതാബ് തിരുത്താന്‍ ബാങ്ക് കൊടുക്കുന്നവര്‍

                                
                                              അബ്ദുസ്സമദ് അണ്ടത്തോട്

ലോകത്തുള്ള എല്ലാ മുസ്‌ലിം പള്ളികള്‍ക്കും ഒരേ നിയമമാണ്. അതെ സമയം എല്ലാ അമ്പലങ്ങള്‍ക്കും ഒരേ നിയമമല്ല. സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാം എന്ന് പറഞ്ഞാല്‍ എല്ലാ പള്ളിയിലും പോകാം. മക്കയിലെയും മദീനയിലേയും പള്ളികള്‍ക്കും ആ നിയമം ബാധകമാണ്. അതെ സമയം ഓരോ അമ്പലങ്ങളുടെയും ആചാരവും അനുഷ്ഠാനവും വ്യത്യസ്തമാണ്. അത് കൊണ്ടാണ് ചില അമ്പലങ്ങളില്‍ സ്ത്രീകള്‍ വരുന്നതും ചില സ്ഥലങ്ങളില്‍ അവരെ വിലക്കുന്നതും. മുസ്ലിം സ്ത്രീകള്‍ക്കു പള്ളിയില്‍ പോകുക എന്നതു നിര്‍ബന്ധ കാര്യമല്ല. ജീവിതത്തില്‍ ഒരിക്കല്‍ പോലും മക്കത്തെ പള്ളി ഒഴികെ മറ്റൊരു പള്ളിയില്‍ പോയില്ലെങ്കിലും മുസ്ലിം സ്ത്രീകളുടെ ആരാധനക്ക് കുറവ് വരില്ല. പോകാന്‍ അവര്‍ക്കു അനുവാദമുണ്ട് എന്നത് മറ്റൊരു വിഷയം. ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ കയറരുത് എന്നതിന്റെ ഭരണഘടന സാധുതയാണ് കോടതി പരിശോധിച്ചത്.

നമ്മുടെ വിഷയം അതല്ല. ഹിന്ദു സ്ത്രീകള്‍ക്ക് അമ്പലത്തില്‍ പോകാം എന്നൊരു വിധി വന്നപ്പോള്‍ അതിനു അനുകൂലമായി ഒരു പ്രചാരണവും നാം കണ്ടില്ല. അതെ സമയം സ്ത്രീകള്‍ക്ക് ബാങ്ക് കൊടുക്കാന്‍ അനുമതി വേണം എന്നത് മതത്തിലെ സ്ത്രീകള്‍ ഉന്നയിച്ച കാര്യമല്ല. വിശ്വാസിയായ ഒരു സ്ത്രീയും അത്തരം ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. കുളം കലക്കി മീന്‍ പിടിക്കാന്‍ കാത്തു നിന്ന ചിലരുടെ കുബുദ്ധി എന്നെ അതിനെ കുറിച്ച് പറയാന്‍ കഴിയൂ. സ്ത്രീകള്‍ ബാങ്ക് കൊടുക്കുക എന്നത് മതത്തില്‍ പറഞ്ഞു കേള്‍ക്കാത്ത കാര്യമാണ്. കേരളത്തിലെ ഒരു സ്‌കൂള്‍ നാടക വേദിയില്‍ നിന്നും അടുത്തിടെ കേട്ട ഒരു നാടകത്തിന്റെ വിഷയം അതായിരുന്നു. ഇസ്ലാമില്‍ സ്ത്രീകള്‍ സ്വാതന്ത്ര്യമില്ലാത്തവരാണ് എന്ന് കാണിക്കാനുള്ള വ്യഗ്രതയാണ് അതെന്ന് മനസ്സിലാക്കാം. മതത്തിലെ പൗരോഹിത്യ പ്രവണതകളെ വിശ്വാസികള്‍ തന്നെ എതിര്‍ക്കാറുണ്ട്. മതത്തില്‍ ഇന്ന് കാണുന്ന വെളിച്ചം വന്നത് അങ്ങിനെയാണ്. വിശ്വാസികളില്‍ നിന്നും പൊതു ജനത്തില്‍ നിന്നും മറച്ചു വെച്ച കിതാബ് തുറന്നു നോക്കി തന്നെയാണ് അത്തരം ഒരു സംരംഭം കേരളത്തില്‍ നടന്നതും.

കുട്ടികളെ കൊണ്ട് ഇത്തരം ഒരു നാടകം കളിപ്പിച്ചതിനു പിന്നില്‍ കൃത്യമായ ഉദ്ദേശ്യമുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളുടെ മനസ്സില്‍ ഒരു ഇസ്ലാം വിരുദ്ധത സൃഷ്ടിക്കുക. അതിനു ഒന്നാം സ്ഥാനം നല്‍കി എന്നത് മറ്റൊരു ഉദ്ദേശം കൂടിയാണ്. ഇനിയും ഇത്തരം നാടകങ്ങള്‍ ഉണ്ടാക്കണം. പൊതു വേദികളില്‍ ഇത്തരം മത വിരുദ്ധ സന്ദേശങ്ങള്‍ ഉണ്ടാക്കണം എന്ന് മറ്റു ചിലരും ആഗ്രഹിക്കുന്നു.

അതെ സമയം കിതാബ് തിരുത്താനായുള്ള ശ്രമത്തിലാണ് നാടക അനുകൂലികള്‍. സ്ത്രീകളുടെ വിഷയത്തല്‍ ഇസ്ലാം എന്ത് നിലപാട് പറയുന്നു എന്നത് അവര്‍ക്കിന്നും അജ്ഞാതമാണ്. ഇസ്ലാമിനെ മോശമായി ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങളുടെ ബാക്കിയായെ ഇതിനെയും മനസ്സിലാക്കാന്‍ കഴിയൂ. കിതാബ് എന്നത് കൊണ്ട് വിവക്ഷ ദൈവത്തിന്റെ കിതാബ് ആണെങ്കില്‍ അത് ഒരിക്കലും സ്ത്രീ വിരുദ്ധമല്ല. പലപ്പോഴും സ്ത്രീ പക്ഷമാണ് താനും. ഇസ്ലാം സ്ത്രീക്ക് നല്‍കുന്ന പദവിയും അവകാശവും മനസ്സിലാക്കാന്‍ ആ കിതാബ് ഒരിക്കല്‍ വായിച്ചു നോക്കിയാല്‍ മതി. പക്ഷെ മതം തന്നെ മനുഷ്യ നിര്‍മ്മിതി എന്നാണു നാടക അനുകൂലികള്‍ പറയുന്നത്. എസ് എഫ് ഐ നല്‍കിയ പോസ്റ്റില്‍ ആ കാര്യം കൃത്യമായി പറയുന്നു. മതം മനുഷ്യ നിര്‍മ്മിതം എന്ന് പറഞ്ഞത് കൊണ്ട് വിശ്വാസികള്‍ക്ക് കുഴപ്പമില്ല. അതെ സമയം അവരുടെ ഭാഷയില്‍ ഇല്ലാത്ത ദൈവത്തിന്റെ പേരില്‍ നില നില്‍ക്കുന്ന വിശ്വാസത്തെ എങ്ങിനെയാണ് അവര്‍ക്കു സംരക്ഷിക്കാന്‍ കഴിയുക. കാരണം അവര്‍ തന്നെയാണ് മതത്തെ ഇല്ലാതാക്കാന്‍ നോക്കുന്നവരില്‍ ഒന്നാം സ്ഥാനത്ത് എന്നത് തന്നെ.

പ്രതി സ്ഥാനത്തു ഇസ്ലാം വരുമ്പോള്‍ പലരുടെയും യഥാര്‍ത്ഥ സ്വഭാവം പുറത്തു വരും. ഇസ്ലാമിന്റെ ശത്രുക്കളുടെ പൊതു നിലപാടായി അത് ഖുര്‍ആന്‍ പറയുന്നു. ഇസ്ലാമിനെ ഒളിഞ്ഞിരുന്നു ആക്രമിക്കാന്‍ ശ്രമിക്കുന്നവരോട് നമുക്ക് പറയാനുള്ളതും അത് തന്നെ ‘ഓ വിശ്വാസികളേ, നിങ്ങളില്‍പ്പെട്ടവരെയല്ലാതെ നിങ്ങളുടെ ഉള്ളുകള്ളികളറിയുന്നവരാക്കരുത്. നിങ്ങളുടെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യാന്‍ ലഭിക്കുന്ന ഒരവസരവും അവര്‍ പാഴാക്കുന്നതല്ല. നിങ്ങള്‍ക്ക് ഹാനികരമായതെന്തും അവര്‍ക്കു പ്രിയങ്കരമാകുന്നു. അവരുടെ മനസ്സിലെ വിദ്വേഷം വായകളിലൂടെ പ്രകടമായിട്ടുണ്ട്. അവരുടെ മാറിടങ്ങളിലൊളിച്ചുവെച്ചിട്ടുള്ളത് അതിനെക്കാള്‍ ഭയങ്കരമത്രെ. സ്പഷ്ടമായ നിര്‍ദേശങ്ങള്‍ നാം നല്‍കിക്കഴിഞ്ഞു. നിങ്ങള്‍ ബുദ്ധിയുള്ളവരെങ്കില്‍ (അവരുമായി ബന്ധപ്പെടുന്നതില്‍ സൂക്ഷ്മത പാലിക്കുക). നിങ്ങള്‍ അക്കൂട്ടരെ സ്നേഹിക്കുന്നു. അവരോ, നിങ്ങളെ സ്നേഹിക്കുന്നില്ല. നിങ്ങളാവട്ടെ സകല വേദങ്ങളിലും വിശ്വസിക്കുന്നുമുണ്ട്. നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയുന്നു: ‘(നിങ്ങളുടെ ദൈവദൂതനിലും വേദത്തിലും) ഞങ്ങളും വിശ്വസിച്ചിരിക്കുന്നു.’ പിരിഞ്ഞുപോയിക്കഴിഞ്ഞാലോ, നിങ്ങളോടുള്ള വിദ്വേഷത്താല്‍ അവര്‍ വിരലുകള്‍ കടിക്കുകയായി. അവരോടു പറയുക: ‘നിങ്ങളുടെ ദേഷ്യത്തില്‍ സ്വയം നീറി മരിച്ചുകൊള്ളുക. ഹൃദയങ്ങളില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളൊക്കെ അല്ലാഹു സുവ്യക്തമായി അറിയുന്നുണ്ട്.’ നിങ്ങള്‍ക്കൊരു നന്മ ഭവിച്ചാല്‍ അവര്‍ക്ക് ഖേദം തോന്നുന്നു. നിങ്ങള്‍ക്കൊരു ദോഷം പിണഞ്ഞാലോ, സന്തോഷിക്കുകയും ചെയ്യുന്നു. പക്ഷേ, നിങ്ങള്‍ ക്ഷമയോടെ, ദൈവഭക്തിയോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവരുടെ കുതന്ത്രങ്ങളൊന്നും ഏശുന്നതല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതിനെയെല്ലാം അല്ലാഹു വലയം ചെയ്തിരിക്കുന്നു.’(copied from islam on live)

Thursday, 22 November 2018

ഭാര്യ-ഭര്‍തൃ ബന്ധം: പുന:വിചിന്തനം അനിവാര്യം

family.jpg
പെട്ടെന്നാണ് മഴ ആരംഭിച്ചത്. മഴ ശക്തമായതു കൊണ്ട് വണ്ടിയുമായി മുന്നോട്ടു പോകാനേ കഴിഞ്ഞില്ല. അടുത്ത് കണ്ട കടയിലേക്ക് കയറി നിന്നു. മഴയുടെ ശക്തി കൂടി വരികയാണ്. വെറുതെ മുഖപുസ്തകത്തിലേക്ക് തിരിഞ്ഞു. ഒരേ സമയം ഒരേ പോലെയുള്ള ഒന്നിലധികം വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. വിഷയം കാമുകിയും ഭാര്യയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ചത് തന്നെ. അതും പല സ്ഥലത്തു നിന്നാണ് ഒരേ സമയത്തു വാര്‍ത്ത വരുന്നത്. ചുരുക്കത്തില്‍ ഇതൊരു പകര്‍ച്ചവ്യാധിയായി മാറുന്നു എന്നതാണ് സത്യം.

ലോകത്തിലെ അതി ശക്തമായ ബന്ധങ്ങളില്‍ ഒന്നാണ് ഇണകള്‍ എന്ന ബന്ധം. വസ്ത്രം പോലെ ഒട്ടിനില്‍ക്കുന്ന ബന്ധം. ആരുമില്ലാത്ത അവസ്ഥയില്‍ നിന്നും എല്ലാം ആയിത്തീരുന്നു അവസ്ഥ. കുടുംബ ബന്ധത്തിന്റെ ആണിക്കല്ല് ഈ ബന്ധമാണ്. നാം പുറം നാടുകളില്‍ നിന്നും കേട്ട് കൊണ്ടിരുന്ന വാര്‍ത്തകള്‍ ഇന്ന് നമ്മുടെ വീടുകളില്‍ നിന്നും കേട്ട് തുടങ്ങുന്നു. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയേയും ശരിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഇന്നൊരു പുതുമയല്ല. മൂന്നും നാലും മക്കളുള്ള സ്ത്രീകള്‍ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു കളയുന്ന വാര്‍ത്തകള്‍ക്കും ഇന്ന് പുതുമയില്ല. സ്വന്തം കൈ കൊണ്ട് ഭര്‍ത്താവിനെ അറുത്തു കൊല്ലാന്‍ മാത്രം ചങ്കൂറ്റം സ്ത്രീകള്‍ നേടിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഇത്തരം വാര്‍ത്തകള്‍ നാടിന്റെ പല ഭാഗത്തു നിന്നും റിപ്പോര്‍ട് ചെയ്തിരുന്നു.

എങ്ങിനെയാണ് സ്‌നേഹിക്കാന്‍ ഒരാളുണ്ടായിരിക്കെ കാമുകന്‍ കയറി വരുന്നത് എന്നത് ഒരു പഠന വിഷയമാണ്. ഒരേ സമയം രണ്ടു പേരെ സ്‌നേഹിക്കാന്‍ സ്ത്രീക്ക് കഴിയില്ല എന്നാണു പറയാറ്. കുടുംബ ബന്ധങ്ങളില്‍ നിന്നും സ്‌നേഹം പടിയിറങ്ങി പോകുന്നതാണോ കാരണം എന്ന് കൂടി പരിശോധിക്കണം. സ്‌നേഹം വിശ്വാസം വിശ്വസ്തത എന്നിവ ധാരാളമായി ഉണ്ടാകേണ്ട ഒന്നാണ് കുടുംബം. കേവലം ലൈംഗികത മാത്രമായി ബന്ധങ്ങള്‍ ചുരുങ്ങുമ്പോള്‍ സംഭവിക്കാന്‍ പാടില്ലാത്ത പലതും സംഭവിക്കും.

സമൂഹങ്ങള്‍ തകരാനുള്ള മുഖ്യ കാരണങ്ങളിലൊന്ന് കുടുംബ ബന്ധങ്ങളിലെ തകര്‍ച്ചയാണ്. പിശാച് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയിലെ തകര്‍ച്ച കാണുമ്പോഴാണ് എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും എന്ന രണ്ടു ശക്തികളുടെ കൂടിച്ചേരലാണ് കുടുംബത്തിന്റെ ആണിക്കല്ല്. ആണിക്കല്ല് ഇളകിയാല്‍ പിന്നെ ആ വഞ്ചി അധികം മുന്നോട്ട് പോകില്ല. ചെറിയ ഓളങ്ങള്‍ പോലും അതിനെ ബാധിക്കും. അതാണ് ഇന്ന് നടക്കുന്നതും. 35 കൊല്ലം ഒന്നിച്ചു ജീവിച്ചവര്‍ പരസ്പരം പിരിയുന്ന യാഥാര്‍ത്ഥ്യം നാം കണ്ടു കൊണ്ടിരിക്കുന്നു.

കുടുംബ ബന്ധം ചങ്ങല പോലെയാണ്. ഒന്നിച്ചു നിന്നാല്‍ അതിനു ഭയങ്കര ശക്തിയാണ്. മറ്റു പലതിനെയും അത് ഉപയോഗിച്ച് തളക്കാം. അത് പൊട്ടിപ്പോയാല്‍ പിന്നെ ഒരു ഭാരമാണ്. അങ്ങിനെയാണു കുടുംബവും ജീവിതവും പലര്‍ക്കും ഒരു ഭാരമാകുന്നത്.
കുടുംബ ബന്ധങ്ങളുടെ കാര്യത്തില്‍ മലയാളി പുനര്‍വിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മക്കള്‍ ഒരു വഴിക്ക് മാതാവ് മറ്റൊരു വഴിക്ക് പിതാവ് വേറെ വഴിക്കും എന്നത് കുടുംബത്തില്‍ സംഭവിക്കാന്‍ പാടില്ല. തകര്‍ന്നടിയുന്ന കുടുംബ ബന്ധങ്ങള്‍ കാര്യമായി പരിഗണിച്ചില്ലെങ്കില്‍ നാം അനുഭവിക്കേണ്ടി വരുന്ന ദുരന്തം വലുതാകും. പ്രവാചക കാലത്തെ ജൂതരെ കുറിച്ച് പറഞ്ഞപ്പോള്‍ ഖുര്‍ആന്‍ പറഞ്ഞത് ‘അവര്‍ അല്ലാഹു കൂട്ടിച്ചേര്‍ക്കാന്‍ പറഞ്ഞത് പൊട്ടിച്ചു കളഞ്ഞു’ എന്നാണ്. പൊട്ടിയ മുറിവിലേക്ക് ചലം കയറി വരാന്‍ എളുപ്പമാണ് എന്ന്കൂടി നാം ഓര്‍ക്കാതെ പോകരുത്.
copied from islamonlive

Tuesday, 30 October 2018

ടെന്‍ഷനില്ലാത്ത ജീവിതം സാധ്യമാവുന്നത്
നിസ്താര്‍ കീഴുപറമ്പ് 
Image result for tension  image

പ്രവാചകന്‍(സ) പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ അന്‍സാരികളില്‍ പെട്ട അബൂ ഉമാമ(റ)വിനെ കണ്ടു. റസൂല്‍(സ)അദ്ദേഹത്തോട് ചോദിച്ചു. നമസ്‌കാരത്തിന്റേതല്ലാത്ത സമയത്ത് താങ്കളെ എന്താണ് പള്ളിയില്‍ കാണുന്നത്? അദ്ദേഹം പറഞ്ഞു. എന്നെ ബാധിച്ച മനപ്രയാസങ്ങളും കടബാധ്യതയുമാണ് പ്രവാചകരേ ഇതിന് പ്രേരിപ്പിച്ചത്. പ്രവാചകന്‍ ചോദിച്ചു. കടബാധ്യതയില്‍ നിന്ന് നീ രക്ഷപ്പെടുകയും നിന്റെ പ്രയാസങ്ങള്‍ അല്ലാഹു ദൂരീകരിച്ചുതരികയും ചെയ്യുന്ന ഒരു പ്രാര്‍ഥന നിങ്ങള്‍ക്ക് ഞാന്‍ പഠിപ്പിച്ചു തന്നിട്ടില്ലയോ? ഞാന്‍ പറഞ്ഞു. അതെ, പ്രവാചകരേ. റസൂല്‍ പറഞ്ഞു. നീ പ്രഭാതത്തിലും പ്രദോഷത്തിലും ഈ പ്രാര്‍ഥന ഉരുവിടുക.
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ، وَأَعُوذُ بِكَ مِنْ الْعَجْزِ وَالْكَسَلِ، وَأَعُوذُ بِكَ مِنْ الْجُبْنِ وَالْبُخْلِ، وَأَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ، وَقَهْرِ الرِّجَالِ، قَالَ: فَفَعَلْتُ ذَلِكَ فَأَذْهَبَ اللَّهُ عَزَّ وَجَلَّ هَمِّي، وَقَضَى عَنِّي دَيْنِي
[ أبو داود ]

‘ അല്ലാഹുവേ, ഭീരുത്വം, പിശുക്ക്, കടത്തിന്റെ ആധിക്യം, ജനങ്ങളുടെ അധീശത്വം എന്നിവയില്‍ നിന്ന് നിന്നോട് ഞാന്‍ ശരണം തേടുന്നു. അബൂ ഉമാമ വിവരിക്കുന്നു. ഞാന്‍ അപ്രകാരം ചെയ്തപ്പോള്‍ അല്ലാഹു എന്റെ കടബാധ്യത നീക്കിത്തരുകയും എന്റെ ടെന്‍ഷനുകള്‍ ദൂരീകരിക്കുകയും ചെയ്തു.(അബൂദാവൂദ്).

ആധുനിക ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മാനസിക അസ്വസ്ഥതക്കും ടെന്‍ഷനും വിഷാദരോഗങ്ങള്‍ക്കും അടിപ്പെട്ടവരെയാ്രണ്. കേരളത്തില്‍ 10% വിഷാദ രോഗികള്‍ എന്ന് ആരോഗ്യ മന്ത്രി. എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും കൂണുപോലെ കൗണ്‍സിലിംങ്ങ് സെന്ററുകള്‍ വര്‍ദ്ധിച്ചുവരുന്നു. ചെറിയ കുട്ടികള്‍ വരെ സംസാരിച്ചുകൊണ്ടിരിക്കുന്നത് ടെന്‍ഷനെ കുറിച്ചാണ്. ശാസ്ത്രത്തിന് മനശാന്തി നല്‍കാന്‍ കഴിഞിരുന്നുവെങ്കില്‍ ഐസക് ന്യൂട്ടനും, ഐന്‍സ്റ്റീനും വിഷാദരോഗികളാകുമായിരുന്നില്ല.

മനശാസ്ത്രത്തിനും സാധിക്കുമൊ?
ആധുനിക മനശാസ്ത്രത്തിന്റെ പിതാവ് സിഗ്മണ്ട് ഫ്രോയിഡ് വിഷാദ രോഗിയായിരുന്നില്ലെ?. കാറല്‍ മാക്‌സ് മഹാനായ ദാര്‍ശനികനായിരുന്നില്ലെ. തന്റെ മകന്‍ മുഷ് മരണപ്പെട്ടപ്പോള്‍ അയാള്‍ അസ്വസ്തനായി. ഭാര്യ ജെന്നി മരണപ്പെട്ടപ്പോള്‍ ആശ്വാസം കണ്ടെത്തിയത് മദ്യത്തിലായിരുന്നു. മദ്യ ലഹരിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തെരുവ് വിളക്കുകള്‍ കല്ലെറിഞുടച്ചു. ഇവര്‍ക്കൊന്നും ഭൗതികതയും ശാസ്ത്രവും യുക്തിചിന്തയും സമാധാനം നല്‍കാത്തതെന്ത്?. എന്നാല്‍ ശക്തരായ ദൈവവിശ്വാസത്തിന്റെ ഉടമകളൊ?, ദൈവ വിശ്വാസം സമാധാനം നല്‍കുന്നു.

സൃഷ്ടാവിനെ കൂട്ടുക്കാരനാക്കുക. അത് ശാന്തമായ മനസ്സ് നമുക് സമ്മാനിക്കും. ദൈവസ്മരണയില്‍ കഴിയുന്നവര്‍ക് ശാന്തമായ മനസ്സുണ്ടാകുമെന്നാണ് ഖുര്‍ആന്‍ പാഠം
 أَلا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ

ആധുനിക സമൂഹം ഇത്തരമൊരു ദുരവസ്ഥയിലേക്കെത്തിച്ചേരാന്‍ പ്രധാന കാരണമെന്താണ്?.  ഇതിനെ കുറിച്ച് നാം ഗൗരവതരമായി അന്വേഷിക്കേണ്ടതുണ്ട്.

രണ്ട് പ്രധാന കാരണങ്ങള്‍

1) ഉള്ളതില്‍ തൃപ്തി പ്പെടാന്‍ കഴിയാതിരിക്കുക. മറ്റുള്ളവരെ പോലെ ആകണമെന്ന ചിന്ത.

പ്രവാചകന്റെ ചികില്‍സ: ഭൗതികമായി നമ്മേക്കാള്‍ ജീവിത നിലവാരം കുറഞവരിലേക് നോക്കുക. അല്ലാഹു നമുക് നല്‍കിയ അനുഗ്രഹം നമുക് ബോധ്യം വരും.
 عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: “انْظُرُوا إِلَى مَنْ أَسْفَلَ مِنْكُمْ، وَلاَ تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ، فَهُوَ أَجْدَرُ أَنْ لاَ تَزْدَرُوا نِعْمَةَ اللَّهِ”

2)തങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം പരമാവധി ആസ്വദിക്കലാണ് എന്ന് തെറ്റി ധരിക്കാതിരിക്കുക. അത്തരം മനോഗതിയെ പ്രവാചകന്‍ മനോഹരമായി ചിത്രീകരിക്കുന്നത് കാണാം.
 عَنْ أَنَسِ بْنِ مَالِكٍ ( أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَوْ كَانَ لِابْنِ آدَمَ وَادٍ مِنْ ذَهَبٍ الْتَمَسَ مَعَهُ وَادِيًا آخَرَ وَلَنْ يَمْلَأَ فَمَهُ إِلَّا التُّرَابُ

മനുഷ്യപുത്രന് സ്വര്‍ണത്താലുള്ള ഒരു താഴ്‌വര ദൈവം നല്‍കിയാലും അതുപോലുള്ള ഒന്നു കൂടി ലഭിച്ചെങ്കില്‍ എന്ന് അവന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കും. മരിച്ച് മണ്ണടിയുന്നതുവരെ ഈ ചിന്ത അവനെ വിട്ടൊഴിയില്ല’.
عَنْ أَنَسِ بْنِ مَالِكٍ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: «إِيَّاكُمْ وَالدَّيْنَ، فَإِنَّهُ هَمٌّ بِاللَّيْلِ وَمَذَلَّةٌ بِالنَّهَارِ

കടത്തെ നിങ്ങള്‍ ജാഗ്രതയോടെ കരുതിയിരിക്കുക! അത് രാത്രിയില്‍ നിങ്ങളുടെ ഉറക്കം കെടുത്തുകയും പകലില്‍ നിങ്ങള്‍ക്ക് നിന്ദ്യത വരുത്തുകയും ചെയ്യും എന്ന അധ്യാപനം ഇന്ന് വളരെ പ്രസക്തമാണ്.

ആവശ്യം, അത്യാവശ്യം, അനാവശ്യം ഏതെന്ന് നോക്കാതെ എളുപ്പത്തില്‍ എല്ലാം നേടിയെടുക്കാനുള്ള വ്യഗ്രതയില്‍ ലോണും പലിശയുമായി കയറിയിറങ്ങുന്നവരെ കാത്തിരിക്കുന്നതും ദുരന്തങ്ങളാണ്. അതിനാല്‍ തന്നെ ജീവിതത്തെ കുറിച്ച സന്തുലിതമായ വീക്ഷണം കെട്ടിപ്പെടുക്കുകയും ഉള്ളതു കൊണ്ട് തൃപ്തിപ്പെടുന്ന ഒരു മനസ്സ് രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത്തരത്തിലുള്ള ടെന്‍ഷനുകളില്‍ നിന്നു മാനസിക അസ്വസഥതകളില്‍ നിന്നും മുക്തമാകാനുള്ള ഏക വഴി.
അതോടൊപ്പം അബൂഉമാമ(റ)വിന് പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ഥന പതിവാക്കുകയും അതിന്റെ താല്‍പര്യമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുക .
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ،

ഒരിക്കല്‍, കിസ്‌റാ രാജാവായിരുന്ന അനോഷിര്‍വാന്‍ തന്റെ മന്ത്രി ബുസര്‍ജംഹിര്‍ ബിന്‍ ബുഖ്തഖാനെ തടവിലാക്കി.  യുക്തിചിന്തയില്‍ പ്രസിദ്ധനായ മന്ത്രിയെ ഖബറിന് സമാനമായ ഇരുട്ടു നിറഞ്ഞ കുടുസ്സുമുറിയില്‍ ഇരുമ്പു ചങ്ങല കൊണ്ടായിരുന്നു ബന്ധിച്ചിരുന്നത്. ധരിക്കാന്‍ പരുക്കനായ പരുത്തി വസത്രങ്ങള്‍ മാത്രം നല്‍കി. ദിനേന രണ്ട് റൊട്ടി, ഒരുകപ്പ് വെള്ളം മാസങ്ങളോളം ബുസര്‍ജംഹിര്‍ ജയിലില്‍ കഴിഞ്ഞു. അതിനിടെ രാജാവ് പറഞ്ഞു :
‘അദ്ദേഹത്തിന്റെ കൂട്ടുകാരെ അയാളുടെ അടുത്തേക്ക് അയക്കുക. അദ്ദേഹത്തോട് സ്വതന്ത്രമായി കാര്യങ്ങള്‍ ആരായാനുള്ള അവസരം അനുയായികള്‍ക്ക് ഒരുക്കിക്കൊടുക്കുക. ആ സംസാരം മുഴുവന്‍ ശ്രവിച്ച് തനിക്ക് പറഞ്ഞു തരിക. അനുയായികള്‍ ജയിലിനകത്ത് കയറി അദ്ദേഹത്തോട് പറഞ്ഞു : അല്ലയോ നമ്മുടെ പ്രിയ തത്വചിന്തകനായ നേതാവേ…. അങ്ങ് ഈ ജയിലില്‍ അനുഭവിക്കുന്ന ഇടുക്കവും ബന്ധനവും ധരിക്കുന്ന വസ്ത്രത്തിന്റെ പരുക്കന്‍ രൂപവും ജയില്‍ വാസത്തിന്റെ കാഠിന്യവുമെല്ലാം നമ്മള്‍ കാണുന്നു. അതോടൊപ്പം തന്നെ താങ്ങളുടെ മുഖത്തെ തിളക്കവും ശരീരത്തിന്റെ ആരോഗ്യവും പഴയപടി മാറ്റമില്ലാതെയും കാണുന്നു. അതിനുള്ള കാരണം ഒന്ന് വിവരിക്കാമോ ?

അപ്പോള്‍ അദ്ദേഹം പറഞ്ഞു : എനിക്ക് കിട്ടിയ റൊട്ടിയോടൊപ്പം അഞ്ച് വിശിഷ്ടമായ ഭക്ഷണം ഞാന്‍ കഴിക്കുന്നു.
1) അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസം’.
2)’എല്ലാ വിധിയും നേരത്തെ കുറിക്കപ്പെട്ടതാണ് എന്ന അറിവ്.
3) ക്ഷമ.
4)’എനിക്ക് ബാധിച്ചത് മറ്റുള്ളവരെ അപേക്ഷിച്ച് വളരെ ചെറുതാണ് ‘ എന്ന വിചാരം.
5)’എല്ലാ ദുഖത്തിനും ഒരു സന്തോഷകരമായ അന്ത്യമുണ്ടാവുമെന്ന’ ഉറപ്പ്.

ഈ ഭക്ഷണങ്ങള്‍ അകത്ത് ചെല്ലുന്നതിനാല്‍ ഞാന്‍ ആരോഗ്യവാനായിരിക്കുന്നു. നിങ്ങളെന്നെ സുസ്‌മേരവദനനായി കാണുന്നതിന്റെ കാരണവും അതുതന്നെ. ‘അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം’ വിശ്വാസിക് താങ്ങും തണലുമാണ്. പ്രവാചകന്‍ (സ), അബ്ദുല്ലാഹ് ബിന്‍ അബ്ബാസിന് നല്‍കിയ ശ്രദ്ധേയമായ ഉപദേശം കാണുക.

അബ്ദുല്ലാഹ് ബിന്‍ അബ്ബാസ്(റ) പറഞ്ഞു : ഒരിക്കല്‍ ഞാന്‍ പ്രവാചകന് അകമ്പടിയായി നടക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം എന്നോട് പറഞ്ഞു.
يَا غُلَامُ إِنِّي أُعَلِّمُكَ كَلِمَاتٍ، احْفَظْ اللَّهَ يَحْفَظْكَ، احْفَظْ اللَّهَ تَجِدْهُ تُجَاهَكَ،

‘അല്ലയോ മകനേ.. ഞാന്‍ നിന്നെ ചില വാക്കുകള്‍ പഠിപ്പിക്കാം. നീ അല്ലാഹുവിനെ സൂക്ഷിക്കുകയാണെങ്കില്‍ അവന്‍ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിച്ചാല്‍ അവന്‍ നിന്നെ നേര്‍മാര്‍ഗത്തിലാക്കും
 إِذَا سَأَلْتَ فَاسْأَلْ اللَّهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ،

നീ ചോദിക്കുമ്പോള്‍ അല്ലാഹുവിനോട് മാത്രം ചോദിക്കുക. നീ സഹായം തേടുമ്പോള്‍ അല്ലാഹുവിനോട് മാത്രം തേടുക.
وَاعْلَمْ أَنَّ الْأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ، لَمْ يَنْفَعُوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ،

ലോകജനത മുഴുവനും ചേര്‍ന്ന് നിനക്ക് വല്ല ഉപകാരവും ചെയ്യണമെന്ന് കരുതിയാലും അല്ലാഹു വിധിച്ചെങ്കിലേ നിനക്ക് ആ നന്‍മ കരസ്ഥമാക്കാന്‍ സാധിക്കൂ.
 وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ، …
[ الترمذي، أحمد ]

ലോകജനത മുഴുവന്‍ ചേര്‍ന്ന് നിനക്ക് വല്ല ഉപദ്രവവും ചെയ്യണമെന്ന് കരുതിയാലും, അല്ലാഹു വിധിച്ചെങ്കിലേ ആ ഉപദ്രവം നിന്നെ ബാധിക്കൂ. തീ ഇബ്രാഹീം നബിയെ കരിച്ചു കളയാതിരുന്നത്,  മത്സ്യം യൂനുസ് നബിയെ വിഴുങ്ങാതിരുന്നത്, നദി മൂസാ നബിയെ മുക്കിക്കളയാതിരുന്നത്,  കൂരിരുള്‍ മുറ്റിയ കിണറും ദുഖം നല്‍കിയ ജയിലും യൂസുഫ് നബിയ തളര്‍ത്താതിരുന്നത് എല്ലാം അല്ലാഹുവിലുള്ള വിശ്വാസം അവര്‍ക്കേകിയ കരുത്താണ്.

‘എല്ലാ വിധിയും നേരത്തെ കുറിക്കപ്പെട്ടതാണ് ‘ എന്തെങ്കിലും ആപത്ത് ബാധിക്കുമ്പോള്‍ അത് തനിക്കായി നേരത്തെ കുറിക്കപ്പെട്ട വിധിയുടെ ഭാഗമാണെന്ന് സത്യവിശ്വാസി കരുതും. അതിനാല്‍ തന്നെ ആ ആപത്തിന്റെ കാഠിന്യം കുറയുന്നതായി അനുഭവപ്പെടും. അല്ലാഹു പറയുന്നത് കാണുക.
مَا أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ اللَّهِ ۗ

‘അല്ലാഹു വിധിച്ചതല്ലാതെ മറ്റൊന്നും നമുക്ക് വന്നു ഭവിക്കുകയില്ല.
പ്രവാചക വചനം ഇതിന് ബലമേകുന്നു. പ്രവാചകന്‍ പറയുന്നു. ‘വിധിവിശ്വാസം മനസിനകത്ത് രൂഢമൂലമാവുകയും ഹൃദയത്തില്‍ ആണ്ടു പതിക്കുകയും ചെയ്താല്‍, പരീക്ഷണങ്ങള്‍ പാരിതോഷികങ്ങളായി മാറും. ഉത്കണ്ഠകള്‍ ഉപഹാരങ്ങളായി മാറും, പരുക്കനായവ നൈര്‍മല്യമുള്ളതായിത്തീരും. വേദനയേറിയ സംഭവവികാസങ്ങള്‍ പ്രതിഫലാര്‍ഹമായിത്തീരും.

ശാരീരിക പരീക്ഷണങ്ങള്‍, ഉറ്റവരുടെ വേര്‍പാട്, ഭയം നിറയുന്ന സാഹചര്യം, താമസ സ്ഥലം നശിക്കല്‍, കച്ചവടം തകരല്‍ തുടങ്ങിയ ഏത് വിധം പരീക്ഷണങ്ങളും വിശ്വാസിയെ തളര്‍ത്തുകയില്ല. കാരണം ലോക നിയന്താവായ അല്ലാഹുവിന്റെ വിധിയാണ് നടപ്പിലാക്കപ്പെട്ടത് എന്നവന് ബോധ്യപ്പെടുന്നു.

പരീക്ഷണം ബാധിച്ചപ്പോള്‍ ഉമര്‍ (റ) പറഞ്ഞ വാക്കുകള്‍ ചരിത്രത്താളുകളില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയത് കാണുക : ‘മൂന്ന് കാര്യത്തില്‍ അല്ലാഹുവിന് സ്തുതി. ആ പരീക്ഷണം എന്റെ ദീനിനെ ബാധിക്കാത്തതാക്കിയതില്‍, അത് കൂട്ടത്തില്‍ ഏറ്റവും വലുതാക്കാതിരുന്നതിനാല്‍, ക്ഷമിക്കാനുള്ള കഴിവ് എനിക്ക് നല്‍കിയതിനാല്‍.’   (copied from islam on live)

Sunday, 14 October 2018

ഇസ്‌ലാം യുവാക്കള്‍ക്ക് നല്‍കിയ പരിഗണന

                           
                      youth.jpg

യുവത്വം എന്നത് വികാരങ്ങളിലേക്ക് ആകര്‍ശിക്കപ്പെടുന്ന, ധീരത പ്രകടിപ്പിക്കുന്ന, അനുസരണക്ക് വിമുഖത കാണിക്കുന്ന കാലഘട്ടമാണ്. അതിനാലാണ് അല്ലാഹു അന്ത്യദിനത്തില്‍ തന്റെ സിംഹാസനത്തിന്റെ തണല്‍ നല്‍കുന്ന വിഭാഗങ്ങളിലൊന്നായി അല്ലാഹുവിന്റെ കീഴ്‌പെട്ട് ജീവിച്ച യുവാവിനെ എണ്ണിയത്. മറ്റൊരു ഹദീസില്‍ ‘കുട്ടിത്തമില്ലാത്ത യുവാവിന്റെ കാര്യത്തില്‍ അല്ലാഹു അത്ഭുതപ്പെടുന്നുവെന്നാണ്’ നബി തിരുമേനി അരുളിയത്. അഹ്മദ്

കാരണം വികാരങ്ങളിലേക്ക് ക്ഷണിക്കുന്ന അതിന് മുന്‍ഗണന നല്‍കുന്ന പ്രകൃതമാണ് യുവത്വത്തിലുണ്ടാവുക. പിശാച് അവന് തിന്മയെ അലങ്കരിച്ച് കാണിക്കും. ഇവയെ പ്രതിരോധിച്ച് ജീവിക്കുകയെന്നത് വിഷമകരമായ കാര്യമായത് കൊണ്ടാണ് അല്ലാഹു അവര്‍ക്ക് പ്രത്യേകപരിഗണന നല്‍കിയത്.

യുവാക്കളെ തന്നോട് അടുപ്പിക്കുന്നതിലും അവരോട് സംവദിക്കുന്നതിലും നബി തിരുമേനിക്ക് വ്യതിരിക്തമായ പാടവം തന്നെയുണ്ടായിരുന്നു. അവരുടെ വികാരങ്ങളെ കടഞ്ഞെടുത്ത് അവരുടെ കഴിവുകളെ ഇഹത്തിലും പരത്തിലും പ്രയോജനപ്രദമായതിലേക്ക് തിരിച്ച് വിടുന്നതില്‍ തിരുമേനി അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയുണ്ടായി. നിശിദ്ധ കാര്യങ്ങളില്‍ നിന്നും അകറ്റി അവരെ അനുസരണത്തിലേക്ക് അടുപ്പിക്കുകയും ചെയ്തത് മുഖേനയായിരുന്നു ഇത്. അവരുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കി നിര്‍ദ്ദേശങ്ങള്‍ നല്‍കിയും അവര്‍ക്കിടിയിലെ സവിശേഷതകള്‍ ഉള്‍കൊണ്ടുമായിരുന്നു അത്.
യുവാക്കളുടെ ഹൃദയത്തില്‍ ഈമാന്‍ നട്ടുവളര്‍ത്തുകയായിരുന്നു നബി തിരുമേനി. വിജ്ഞാനത്തോടൊപ്പം പ്രവര്‍ത്തനങ്ങളും അദ്ദേഹമവരെ ശീലിപ്പിച്ചു. പ്രായപൂര്‍ത്തിയുടെ ഘട്ടങ്ങളില്‍ അവരെ നിരന്തരമായി ഉപദേശിക്കുകയും ചെയ്തു. എല്ലാ യുവാക്കളോടും ഇപ്രകാരം തന്നെയായിരുന്നു പ്രാവാചകന്‍ അനുവര്‍ത്തിച്ചത്. ജുന്‍ദുബ് ബ്‌നു അബ്ദില്ലാഹ്(റ) പറയുന്നു. ഞങ്ങള്‍ കുറച്ച് ശക്തരായ യുവാക്കള്‍ പ്രവാചകന്‍ തിരുമേനി(സ)യുടെ കൂടെ ആയിരുന്നു. ഖുര്‍ആന്‍ പഠിക്കുന്നതിന് മുമ്പ് ഞങ്ങള്‍ ഈമാനാണ് പഠിച്ചത്. പിന്നീടാണ് ഞങ്ങള്‍ ഖുര്‍ആന്‍ പഠിച്ചത്. അപ്പോള്‍ ഞങ്ങളുടെ ഈമാന്‍ വര്‍ദ്ധിച്ചു’. ഇബ്‌നു മാജഃ
പരലോകത്തേക്ക് ആവേശത്തോടെ എത്തിനോക്കുന്ന ഒരു പറ്റം യുവാക്കളെ ഈ തര്‍ബിയ്യത്ത് മുഖേന പ്രവാചകന്‍ വാര്‍ത്തെടുത്തു. സ്വന്തത്തിനും സമൂഹത്തിനും പ്രയോജനം ചെയ്യുന്ന, കുടുംബത്തോടുള്ള ബാധ്യത നിറവേറ്റുന്ന മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗം ചെയ്യാന്‍ സന്നദ്ധതയുള്ള ഒരു സംഘമായി അവര്‍ മാറി. അനസ്(റ) പറയുന്നു. ‘അന്‍സ്വാരികള്‍ പെട്ട എഴുപത് യുവാക്കളുണ്ടായിരുന്നു. അവരെ ഖുര്‍റാഅ് എന്നാണ് വിളിച്ചിരുന്നത്. അവര്‍ പള്ളിയിലാണ് ഉണ്ടാവുക. വൈകുന്നേരം മദീനയുടെ ഏതെങ്കിലും ഓരത്ത് ചെന്ന് അവര്‍ ഖുര്‍ആന്‍ പഠിക്കുകയും നമസ്‌കരിക്കുകയും ചെയ്യും. അവരുടെ വീട്ടുകാര്‍ അവര്‍ പള്ളിയിലാണെന്ന് വിചാരിക്കും. പള്ളിയിലുള്ളവര്‍ അവര്‍ വീട്ടിലാണെന്നും. നേരം വെളുത്താല്‍ വെള്ളം കുടിച്ച് വിറകുമായി അവര്‍ വരും. അവ പ്രവാചകന്‍ തിരുമേനി(സ)യുടെ മുറിക്കടുത്ത് വെക്കും. ശേഷം അവരെ പ്രവാചകന്‍ ഓരോ ഉത്തരവാദിത്തവുമായി(ഖുര്‍ആന്‍ പഠിപ്പിക്കാന്‍) അയക്കും. ബിഅ്ര്‍ മഊന എന്നിടത്ത് വെച്ച് അവര്‍ ആപത്തില്‍ അകപ്പെട്ടു. അവരെ വധിച്ചവര്‍ക്കെതിരെ നബി തിരുമേനി പതിനഞ്ച് ദിവസത്തോളം നമസ്‌കാരത്തില്‍ പ്രാര്‍ത്ഥിക്കുകയുണ്ടായി’.
ഏതെങ്കിലും സല്‍ക്കര്‍മിയായ യുവാവ് അഭികാമ്യമായ ആരാധനാ കര്‍മങ്ങള്‍ ഉപേക്ഷിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ പ്രവാചകന്‍ അയാളുടെ നന്മയുടെ പേരില്‍ അദ്ദേഹത്തെ പുകഴ്ത്തും. കാരണം പ്രോല്‍സാഹനം ഹൃദയത്തില്‍ സ്വാധീനം ചെലുത്തുകയും പ്രസ്തുത കര്‍മ്മം തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. പിന്നീട് അദ്ദേഹത്തിന്റെ ന്യൂനത സൂചിപ്പിച്ച് അവ ശരിയാക്കുകയും ചെയ്യും. ഇബ്‌നു ഉമര്‍(റ)ന്റെ ചരിത്രം ഇതിന് ഉദാഹരണമാണ്. അദ്ദേഹം നല്ല ഒരു യുവാവായിരുന്നു. ‘ഏതെങ്കിലും ഒരാള്‍ ഒരു സ്വപ്‌നം കണ്ടാല്‍ അത് പ്രവാചകന് വിശദീകരിച്ച് കൊടുക്കല്‍ പതിവായിരുന്നു. ഞാനും ഒരു സ്വപ്‌നം കാണാനും പ്രവാചകന് അത് വിവരിച്ച് കൊടുക്കാനും ആഗ്രഹിച്ചു. ഞാന്‍ അവിവാഹിതനായ യുവാവായിരുന്നു. ഞാന്‍ പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്നു. രണ്ട് മലക്കുകള്‍ എന്നെ എടുത്ത് നരകത്തിലേക്ക് കൊണ്ട് പോകുന്നത് ഞാന്‍ സ്വപ്‌നം കണ്ടു. അവിടെ കിണറിനെ പോലെ ഒരു കുഴി കണ്ടു. അതിനാവട്ടെ കിണറിനുള്ളത് പോലെ രണ്ട് കൊമ്പുകളും കണ്ടു. അതില്‍ എനിക്ക് പരിചയമുള്ളവരാണുള്ളത്. ഞാന്‍ മനസ്സില്‍ പറഞ്ഞു. ഞാന്‍ നരകത്തെ തൊട്ട് അല്ലാഹുവിനോട് ശരണം തേടുന്നു. അപ്പോള്‍ മറ്റൊരു മലക് വന്നു എന്നോട് പറഞ്ഞു ‘ഭയപ്പെടേണ്ടതില്ല’. ഞാന്‍ ഇക്കഥ ഹഫ്‌സക്ക് വിവരിച്ച് കൊടുത്തു. അവര്‍ പ്രവാചകനോടും വിവരിച്ചു. നബി തിരുമേനി ഇപ്രകാരം പറഞ്ഞു ‘അബ്ദുല്ലാഹ് എത്ര നല്ലവനാണ്. അദ്ദേഹം രാത്രില്‍ നമസ്‌കരിക്കുക കൂടി ചെയ്തിരുന്നെങ്കില്‍’. സാലിം(റ) പറയുന്നു. ‘അതിന് ശേഷം അബ്ദുല്ലാഹ് ബിന്‍ ഉമര്‍ രാത്രിയില്‍ കുറച്ച് മാത്രമെ ഉറങ്ങാറുണ്ടായിരുന്നുള്ളൂ’.
അദ്ദേഹത്തിന്റെ നന്മയെ പ്രവാചകന്‍ പ്രശംസിക്കുന്നു. പിന്നീട് അദ്ദേഹം ഉപേക്ഷിച്ച രാത്രി നമസ്‌കാരത്തെ കുറിച്ച് ഓര്‍മിപ്പിക്കുന്നു. പ്രശംസക്ക് ശേഷം നല്‍കിയ ഈ നിര്‍ദ്ദേശം ഇബ്‌നു ഉമര്‍ യാതൊരു വൈമനസ്യവുമില്ലാതെ അംഗീകരിക്കുകയും ചെയ്തു.
ചിലപ്പോള്‍ ഏതെങ്കിലും സ്വഹാബി ആരാധനകളില്‍ വീഴ്ച വരുത്തുകയോ, അബദ്ധത്തില്‍പെടുകയോ ചെയ്യുന്നത് പ്രവാചകന്‍ കാണും. അപ്പോള്‍ അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. കാരണം നിര്‍ബന്ധ കാര്യങ്ങള്‍ ചെയ്യലും നിശിദ്ധങ്ങളില്‍ നിന്നും മാറിനില്‍ക്കലുമാണല്ലോ വളരെ പ്രധാനമായി പരിഗണനയര്‍ഹിക്കുന്നവ. സമുറഃ ബിന്‍ ഫാതിഖ്(റ) പറയുന്നു. നബി തിരുമേനി(സ) പറഞ്ഞു ‘സമുറഃ എത്ര നല്ല യുവാവാണ്. അദ്ദേഹം തന്റെ ജഢപിടിച്ച മുടി നന്നാക്കുകയും മുണ്ട് മുറുക്കിയുടുക്കുകുയും ചെയ്തിരുന്നെങ്കില്‍.’ ഇത് കേട്ട സമുറഃ അതനുസരിക്കുകയും ചെയ്തു. ഈ യുവാവിനെ പ്രവാചകന്‍ എങ്ങനെയാണ് സംസ്‌കരിച്ചതെന്ന് നോക്കൂ.
മറ്റ് ചിലപ്പോള്‍ ബുദ്ധിപരമായ സംവാദത്തിലൂടെയായിരുന്നു പ്രവാചകന്‍ അനുയായികളെ സംസ്‌കരിച്ചിരുന്നത്. തെറ്റുകള്‍ ശീലമാക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന മനസ്സിനോട് വളരെ നൈര്‍മല്യത്തോടെയും കരുണയോടെയുമായിരുന്നു അദ്ദേഹം വര്‍ത്തിച്ചിരുന്നത്. കാരണം കല്‍പനകള്‍ മുഖേന ഉപദേശിക്കുന്നത് എല്ലാ യുവാക്കളും ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ല. അബൂ ഉമാമ(റ) പറയുന്നു. ഒരു യുവാവ് പ്രവാചകന്റെ അടുത്ത് വന്നു പറഞ്ഞു. ‘അല്ലയോ പ്രവാചകരെ, എനിക്ക് വ്യഭിചാരത്തിന് അനുമതി തന്നാലും. ഇത് കേട്ട എല്ലാവരും അദ്ദേഹത്തെ ആട്ടിയകറ്റാന്‍ തുടങ്ങി. മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു. പ്രവാചകന്‍ പറഞ്ഞു. അദ്ദേഹത്തെ എന്റെ അടുത്തേക്ക് കൊണ്ട് വരൂ. കൂടെ ഇരുത്തി പ്രവാചകന്‍ അദ്ദേഹത്തോട് ചോദിച്ചു. ‘താങ്കളുടെ ഉമ്മയാണ് വ്യഭിചരിക്കുന്നതെങ്കിലോ?’ അയാള്‍ പറഞ്ഞു. ‘അല്ലാഹുവാണ, ഞാനത് ഇഷ്ടപ്പെടുകയില്ല’ ജനങ്ങളും അവരുടെ ഉമ്മമാര്‍ക്ക് അത് ആഗ്രഹിക്കുകയുമില്ല.’ തിരുമേനി വീണ്ടും ചോദിച്ചു. ‘താങ്കളുടെ മകള്‍ക്ക് അത് സംഭവിക്കുന്നത് താങ്കള്‍ ആഗ്രഹിക്കുമോ?’. അദ്ദേഹം പറഞ്ഞു ‘ഇല്ല പ്രവാചകരെ’ ജനങ്ങള്‍ അവരുടെ പെണ്‍മക്കള്‍ക്കും അത് ഇഷ്ടപ്പെടുകയില്ല. തിരുമേനി വീണ്ടും ചോദിച്ചു ‘താങ്കളുടെ സഹോദരിക്ക് ആഗ്രഹിക്കുമോ?’ ‘ഒരിക്കലുമില്ല’. ‘അതെ, ജനങ്ങളും അവരുടെ സഹോദരിമാര്‍ക്ക് അത് ഇഷ്ടപ്പെടുകയില്ല’. ഇങ്ങനെ ചോദ്യങ്ങള്‍ ചോദിച്ചതിന് ശേഷം പ്രവാചകന്‍ അദ്ദേഹത്തിന്റെ ഹൃദയത്തിന് മേല്‍ കൈ വെച്ച് ഇങ്ങനെ പ്രാര്‍ത്ഥിച്ചു ‘അല്ലാഹുവേ, ഇദ്ദേഹത്തിന്റെ പാപം നീ പൊറുക്കുകയും ഹൃദയം ശുദ്ധീകരിക്കുകയും, ഗുഹ്യാവയവം സംരക്ഷിക്കുകയും ചെയ്യേണമേ’. ആ യുവാവ് അതിന് ശേഷം മറ്റൊന്നിലേക്കും ശ്രദ്ധ കൊടുക്കാറുണ്ടായിരുന്നില്ല. അഹ്മദ്
തന്റെ ആവശ്യം നേരിട്ട് ചോദിക്കാനുള്ള ഈ യുവാവിന്റെ ധൈര്യത്തെ പ്രവാചകന്‍ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് നോക്കൂ. എത്ര കാരുണ്യത്തോടെയാണ് പ്രവാചകന്‍ അദ്ദേഹത്തോട് വര്‍ത്തിച്ചത്. കൃത്യമായ ചോദ്യങ്ങള്‍ ചോദിച്ച് അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രവാചകന് സാധിച്ചു. ഒടുവില്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഇവിടെ പിതാക്കന്‍മാര്‍ക്കും, പരിഷ്‌കര്‍ത്താക്കള്‍ക്കും യുവാക്കളെ പിടിച്ച് നിര്‍ത്താന്‍ കഴിയാതെ പോവുന്നത് മേല്‍പറഞ്ഞ ശീലങ്ങള്‍ അവര്‍ക്ക് അപരിചിതമായത് കൊണ്ടാണ്. യുവാക്കളോട് കാണിക്കുന്ന സൗമ്യത നന്മയല്ലാതെ മറ്റൊന്നും കൊണ്ട് വരികയില്ല.
സംശയത്തിന് വകനല്‍കാതിരിക്കാനും, കുഴപ്പങ്ങള്‍ അകപ്പെടാതിരിക്കാനും പ്രവാചകന്‍ യുവാക്കള്‍ക്ക് പ്രത്യേകമായ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നു. നബി തിരുമേനിയുടെ അടുത്ത് ഖസ്അം ഗോത്രത്തിലെ ഒരു യുവതി ഫത്‌വ ചോദിക്കാന്‍ വന്നു. നബിയുടെ വാഹനപ്പുറത്ത് പിന്നിലായി യുവാവായ ഫള്‌ലു ബ്‌നു അബ്ബാസ് ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം അവളെ നോക്കാനും അവള്‍ അദ്ദേഹത്തെ നോക്കാനും തുടങ്ങി. പ്രവാചകന്‍ അദ്ദേഹത്തിന്റെ മുഖം തിരിച്ചു. അപ്പോള്‍ അബ്ബാസ്(റ) ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ, താങ്കളെന്തിനാണ് അദ്ദേഹത്തിന്റെ മുഖം തിരിച്ചത്? പ്രവാചകന്‍ പറഞ്ഞു. ‘ഞാന്‍ യുവതിയെയും യുവാവിനെയും ഒന്നിച്ച് കണ്ടു. അവര്‍ക്കിടയില്‍ പിശാച് കടന്ന് കൂടുമെന്ന് ഞാന്‍ ഭയപ്പെട്ടു.’ തിര്‍മിദി
സകലവികാരങ്ങളുടെയും വാതിലുകള്‍ മലര്‍ക്കെ തുറന്നിടുന്ന നമ്മുടെ സമീപനവും പ്രവാചകന്റെ മഹത്തായ നയവും തമ്മില്‍ എന്തന്തരമാണ്!                      (copied from islamonlive.in)

Sunday, 23 September 2018

ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം മൂന്നാം അധ്യായമായ ഇന്ത്യന്‍ ഭരണഘടന അവകാശങ്ങളും കര്‍ത്തവ്യങ്ങളും

മ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം  മൂന്നാം അധ്യായമായ ഇന്ത്യന്‍ ഭരണഘടന അവകാശങ്ങളും കര്‍ത്തവ്യങ്ങളും എന്ന പാഠഭാഗത്തെ ആസ്‌പദമാക്കി തയ്യാറാക്കിയ  എക്സാം നോട്ട്‌സ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കാസറഗോഡ് ജില്ലയിലെ ചീമേനി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ സുഹൈല്‍ ശാമില്‍ ഇര്‍ഫാനി  സാര്‍. ശ്രീ സുഹൈല്‍ സാറിന്   ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD EXAM NOTES BASED ON THE LESSON - INDIAN CONSTITUTION RIGHTS AND DUTIES(ഇന്ത്യന്‍ ഭരണഘടന അവകാശങ്ങളും കര്‍ത്തവ്യങ്ങളും)

STANDARD 10 - SOCIAL SCIENCE - SHORT NOTES(ENG MEDIUM)CHAPTER 7-INDIA AFTER INDEPENDENCE

Sri Lijoice Babu; HSA (S.S),St.Augustine HSS Kuttanellur is sharing with us  a few short notes based on the Lesson "India after Independence" in Social Science ,Chapter 7. We hope, this short notes will  help the students to grasp the concepts of the lesson easily and effectively .
 blog Team extend our sincere gratitude to Sri Lijoice Sir for his sincere effort.

CLICK HERE TO DOWNLOAD SHORT NOTES BASED ON THE LESSON INDIA AFTER INDEPENDENCE - SOCIAL SCIENCE - STD 10 - CHAPTER 7-

Sunday, 17 June 2018

SSLC CHEMISTRY - CHAPTER 1 - PERIODIC TABLE & ELECTRONIC CONFIGURATION - NOTES, SAMPLE QUESTIONS & ANSWERS


 ഈ വര്‍ഷത്തെ SSLC വിദ്യാര്‍ഥികള്‍ക്കായി രസതന്ത്രം  ഒന്നാം അധ്യായമായവുമായി ( 'പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും') ബന്ധപ്പെട്ട നോട്ട്,പരിശീലനചോദ്യങ്ങള്‍, ഉത്തരങ്ങള്‍ എന്നിവ (English &Malayalam)  ബ്ലോഗിലൂടെ പങ്കു‌വെക്കുകയാണ് എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപപകന്‍  ശ്രീ വി.എ ഇബ്രാഹിം സാര്‍..ശ്രീ ഇബ്രാഹി സാറിന്  സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.(ഷേണി ബ്ലോഗിനോട് കടപ്പാട്)

CLICK HERE TO DOWNLOAD STD 10 - CHEMISTRY - NOTES, EVALUATION QUESTIONS AND ANSWERS -MAL MEDIUM

CLICK HERE TO DOWNLOAD STD 10 - CHEMISTRY - NOTES, EVALUATION QUESTIONS AND ANSWERS - ENG MEDIUM

4.CLICK HERE TO DOWNLOAD STD 10 EVALUATION TOOL PHYSICS CHAPTER 1 (MAL MEDIUM)

5.CLICK HERE TO DOWNLOAD STD 10 EVALUATION TOOL PHYSICS CHAPTER 1 ENG MEDIUM)

Saturday, 16 June 2018



റമദാന്‍ നല്‍കിയ വെളിച്ചം തല്ലിക്കെടുത്തരുത്
അബൂ ആദില്‍


ഒരു മാസത്തെ മെയ്ന്റനസ് പ്രവര്‍ത്തികള്‍ക്കു ശേഷം നിരത്തിലേക്ക് ഇറങ്ങുന്ന പുതിയ വാഹനത്തെ പോലെയാണ് വിശ്വാസികള്‍. റോഡുകള്‍ മുഴുവന്‍ കുണ്ടും കുഴിയും നിറഞ്ഞതാണ്. അതീവ ശ്രദ്ധയോടെ ഓടിച്ചില്ലെങ്കില്‍ അപകടത്തിന് സാധ്യത വളരെ കൂടുതലും. വാഹനം മാത്രമാണ് നന്നാക്കിയിട്ടുള്ളത്. ചുറ്റുപാടുകള്‍ പലതും പഴയതു പോലെത്തന്നെയാണ്. ഈ ദുഷ്‌കരമായ വഴിയിലൂടെ ലക്ഷ്യസ്ഥാനത്തേക്കു നീങ്ങാന്‍ വിശ്വാസിക്ക് കരുത്തും ആവേശവും നല്കുന്നതാകണം നമ്മുടെ കഴിഞ്ഞ ഒരു മാസത്തെ നോമ്പ് അനുഭവം.

നോമ്പ് കൊണ്ട് 'നിങ്ങള്‍ സൂക്ഷ്മതയുള്ളവര്‍ ആയേക്കാം' എന്നതാണ് ഖുര്‍ആന്‍ നല്‍കുന്ന ഉപദേശം. ആ സൂക്ഷ്മത നോമ്പ് കാലത്തു മാത്രമായി ചുരുങ്ങിയാല്‍ അതിനര്‍ത്ഥം വണ്ടിയുടെ കേടുപാടുകള്‍ ശരിയായിട്ടില്ല എന്ന് തന്നെയാണ്. മനുഷ്യന്‍ അവനു അനുവദിച്ച പല അനുവദനീയങ്ങളില്‍ നിന്നും സ്വയം മാറി നില്‍ക്കുന്നതാണ് നോമ്പ്. അതെ സമയം എക്കാലത്തും ദൈവം നിഷിദ്ധമാക്കിയ തിന്മകളില്‍ നിന്നും മാറി നില്‍ക്കാന്‍ നോമ്പല്ലാത്ത കാലത്തും നമുക്ക് സാധിക്കണം. അത് സാധിക്കാതെ വന്നാല്‍ നോമ്പ് കാലത്ത് നാം പുലര്‍ത്തിയ സൂക്ഷ്മത ആത്മാര്‍ഥത ഇല്ലാത്തതായിരുന്നു എന്നുവരും.

'തഖ്വ' യാണ് ജീവിതത്തിന്റെ വിജയ പരാജയം കണക്കാക്കുന്നത്. ആരാധനകള്‍ പൊതുവെ സൂക്ഷ്മത കൈവരിക്കാനുള്ള വഴികളാണ്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് നോമ്പ്. ഒരു മാസം കഠിന പരിശീലനത്തിലായിരുന്നു നാം ജീവിച്ചത്. പകല്‍ നോമ്പും രാത്രി കാലങ്ങളില്‍ ഉറക്കമൊഴിച്ചു നമസ്‌കരിച്ചും ഖുര്‍ആന്‍ പഠന പാരായണത്തില്‍ മുഴുകിയും നാം ജീവിച്ചു. ചുരുക്കത്തില്‍ നമ്മുടെ ജീവിതത്തിന്റെ ഒരു മാറ്റമായി നോമ്പ് കാലത്തെ നാം കണ്ടെത്തി.

ഇനി അടുത്ത ചോദ്യം നാം  പഴയ രീതിയിലേക്ക് മടങ്ങണമോ അതോ കഴിഞ്ഞ ഒരു മാസമായി സ്വായത്തമാക്കിയ ജീവിത വിശുദ്ധി തുടരണമോ എന്നതാണ്. അധികം പേരും പഴയ രീതിയിലേക്ക് മാറുന്നു എന്നതാണ് ദുരന്തം. റമദാന്‍ നല്‍കിയ വെളിച്ചം സ്വയം തല്ലിക്കെടുത്തിയവര്‍ എന്ന വിശേഷണത്തിലേക്കു നാം പോകരുത് എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം.

സുന്നത്തു നോമ്പുകള്‍,സുന്നത്തു നമസ്‌കാരങ്ങള്‍,സദഖകള്‍ എന്നിവയുടെ വര്‍ദ്ധനവ് കൊണ്ട് റമദാന്‍ നമുക്കെന്നും അനുഭവിക്കാം. റമദാനില്‍ നിന്നും നേടിയ ചൈതന്യം കെടാതെ സൂക്ഷിക്കാന്‍ അതൊരു നല്ല മാര്‍ഗമാണ്. നോമ്പ് കാലത്ത് വാക്കിനും നോക്കിനും മനസ്സിനും നാം നിശ്ചയിച്ച പരിധികള്‍ നോമ്പിന് ശേഷവും തുടരാന്‍ അനുവദിക്കുക. നോമ്പിന് ശേഷം നാം തുടരുന്ന ജീവിത വിശുദ്ധിയാണ് നോമ്പ് നമുക്കെത്ര ഗുണം ചെയ്തു എന്ന് മനസ്സിലാക്കാനുള്ള നല്ല വഴി. പരലോകത്തു വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ് അതിലൂടെ നോമ്പിനെ കുറിച്ച് നമുക്ക് സ്വയം വിചാരണ ചെയ്യാന്‍ നമുക്ക് കഴിയുന്നു.
(copied from islamonlive)




Tuesday, 1 May 2018

Monday, 23 April 2018


പ്രീമാരിറ്റൽ കോഴ്‌സിന്റെ ആദ്യത്തെ ക്ലാസ്സ് 26-04-2018 വ്യാഴം ഉച്ചക്ക് 2 മണി
വിവാഹജീവിതത്തെക്കുറിച്ചും അതിലുണ്ടാകുവാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു വേണ്ടവിധത്തില്‍ അറിവുകള്‍ നൽകുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുത്. മറ്റൊരര്‍ത്ഥത്തില്‍ വൈവാഹിക ജീവിതത്തില്‍ പ്രവേശിക്കുന്ന യുവതിയുവാക്കള്‍ക്ക് നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഇവ.
വിവാഹ ജീവിതത്തില്‍ പ്രവേശിക്കുന്ന വ്യക്തിക്ക് ജീവിതപങ്കാളിയെക്കുറിച്ചോ കുടുംബജീവിതത്തെക്കുറിച്ചോ വ്യക്തമായ ധാരണയില്ലാതെ വന്നാൽ ബന്ധങ്ങള്‍ പ്രശ്‌നസങ്കീര്‍ണ്ണമായി മാറാനുള്ള സാധ്യതയുണ്ട് . സോഷ്യല്‍ മീഡിയും / സിനിമയും / സീരിയലുകളും സാര്‍വത്രികമായ ഇന്നത്തെ സാഹചര്യത്തില്‍ വിവാഹ ജീവിതത്തെക്കുറിച്ചും ലൈംഗീകതയെക്കുറിച്ചും പലയിടങ്ങളില്‍ നിന്നും യുവതീ / യുവാക്കള്‍ക്ക് ലഭിക്കു തെറ്റായ വിവരങ്ങള്‍ പ്രായോഗികതലത്തില്‍ പല സംഘര്‍ഷങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും കാരണമായി മാറുന്നുണ്ട്. സങ്കൽപവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള നിരന്തരസംഘര്‍ഷങ്ങളാണ് പ്രധാനമായും കുടുംബജീവിതത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായി തീരുന്നത് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതുകൊണ്ട് തന്നെ വളരെ പ്രാധാന്യവും ഉത്തരവാദിത്തവും നിറഞ്ഞ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അതുമായ ബന്ധപ്പെട്ട കാര്യങ്ങളുടെ വിവിധ തലങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
ഇത്തരമൊരു സാഹചര്യത്തില്‍, കുടുബ വൈവാഹിക വിഷയത്തില്‍ വ്യക്തവും ധര്‍മ്മനിഷ്ഠവുമായ പ്രായോഗിക കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ വൈവാഹിക കുടുംബബന്ധങ്ങള്‍ക്ക് കരുത്ത് പകരാനുള്ള ഒരു ശ്രമമാണ് കാട്ടാമ്പള്ളി നുസ്‌റത്തുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി ഈ പരിശീലന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത് പാശ്ചാത്യരാജ്യങ്ങളില്‍ വളരെ കാലങ്ങള്‍ക്ക് മുന്‍പുതന്നെ പ്രീമാരിറ്റല്‍ കോഴ്‌സുകള്‍ നിലവിലുണ്ട്. വിവാഹമോചനങ്ങളും കുടുംബപ്രശ്‌നങ്ങളും വര്‍ധിച്ചു വരു ഈ കാലഘട്ടത്തില്‍ പ്രീമാരിറ്റല്‍ കോഴ്‌സിന്റെ ആവശ്യകത നാം തിരിച്ചറിയേണ്ടത് അനിവാര്യമാണ്.
ഇന്ശാഅല്ലാഹ് ഈ മാസം 26ന് വ്യാഴാഴ്ച ഉച്ചക്ക് 2 വിവാഹ പ്രായമെത്തിയ പെൺകുട്ടികൾക്കുള്ള പ്രീമാരിറ്റൽ കോഴ്സ് കാട്ടാമ്പള്ളി മദ്രസ്സാ ഹാളിൽ വെച്ച് നടക്കുകയാണ്. നാസർ മാസ്റ്റർ കല്ലൂരാവി ക്ലാസ്സിന് നേതൃത്വം നൽകും. മഹല്ലിലെ അർഹരായ മുഴുവൻ പെൺ കുട്ടികളെയും പ്രസ്തുത ക്ലാസ്സിലേക്ക് അയക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത് നിങ്ങളുടെ മക്കൾക്ക് ഉപകാരപ്പെടും എന്ന് ഞങ്ങൾ ഉറപ്പ് തരുന്നു.
ഞങ്ങൾ ക്ഷണിക്കുന്നു.നിങ്ങൾ വരുമെന്ന പ്രതീക്ഷയോടെ.....…
നുസ്‌റത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി
കാട്ടാമ്പള്ളി

Tuesday, 17 April 2018


കൂരിരുട്ടിലെ മങ്ങിയ പ്രകാശവും പ്രതീക്ഷയാണ്
അബൂ ആദില്‍

എല്ലാ ദുരന്തങ്ങളും ചില നന്മകള്‍ക്ക് കൂടി കാരണമാകും. സംഘ പരിവാറിനെതിരെ നല്ല മനുഷ്യരുടെ ഒരു കൂട്ടായ്മ രൂപപ്പെട്ടു എന്നതാണ് ആസിഫ വിഷയത്തിലെ ബാക്കി പത്രം. കേവലം രാഷ്ട്രീയ സാമൂഹിക പാര്‍ട്ടികളിലും സംഘടനകളിലും ഉണ്ടാകുന്ന എതിര്‍പ്പ് എന്നതിനേക്കാള്‍ അവിചാരിതമായി വ്യക്തികളും ഈ എതിര്‍പ്പിന്റെ ഭാഗമായി എന്നത് നല്ല സൂചനയാണ്.  സംഘ പരിവാര്‍ ശത്രുക്കള്‍ എന്ന് വിശ്വസിക്കുന്നവരില്‍ ഒന്നാം സ്ഥാനം മുസ്ലിംകള്‍ക്കു തന്നെ. അതിനാല്‍ അവരുടെ വിശ്വാസത്തില്‍ ശത്രുവിനെ ഉന്മൂലനം ചെയ്യാനുള്ള എല്ലാ വഴികളും ശരിയാണ്. തികഞ്ഞ വിദ്വേഷത്തിന്റെ മേല്‍ പടുത്തുയര്‍ത്തപ്പെട്ട ഒരു വിശ്വാസത്തില്‍ നിന്നും നീതി പ്രതീക്ഷിക്കുക എന്നത് തീര്‍ത്തും വിഡ്ഢിത്തമാണ്. അത് കൊണ്ട് തന്നെ സംഘ പരിവാര്‍ ഇത്തരം ഹീന കൃത്യങ്ങളില്‍ നിന്നും മാറി പോകും എന്ന് പ്രതീക്ഷിക്കുക വയ്യ.

നന്മ തിന്മ എന്ന ഒറ്റ കാരണം തന്നെ സംഘ പരിവാറിനെ മാറ്റി നിര്‍ത്താന്‍ ധാരാളമാണ്. പക്ഷെ ഇപ്പോള്‍ നാട് ഭരിക്കുന്നത് അവരാണ് എന്നത് കൂടി ചേര്‍ത്ത് വായിക്കണം. ഇത്തരം എതിര്‍പ്പുകളെ മറികടക്കാന്‍ സാധ്യമായ എല്ലാം അവരുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കാം. നാട്ടിലെ മതേതര കക്ഷികള്‍ ഭിന്നിച്ചു  നില്‍ക്കുന്നു എന്നതാണ് അവരെ സംബന്ധിച്ചിടത്തോളം അനുഗ്രഹമായി മാറുന്നത്. നാം എന്ത് പ്രതിഷേധം നടത്തിയാലും ആത്യന്തികമായി ഒരു സംഘ പരിവാര്‍ മതേതര കൂട്ടായ്മക്ക് മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയൂ. വര്‍ത്തമാന രാഷ്ട്രീയം മനസ്സിലാക്കാതെയാണ് പാര്‍ട്ടികള്‍ മുന്നോട്ടു പോകുന്നത്. 

സംഘ പരിവാര്‍ വിരുദ്ധത എന്നത് ഓരോ വിഷയവുമായി മാത്രം ഉയര്‍ന്നു വരുന്നതാവരുത്. പകരം അതൊരു നിരന്തര യജ്ഞമാകണം.  മനുഷ്യ ജീവനും അഭിമാനത്തിനും എതിരാണ് അവരുടെ നിലപാടുകള്‍ എന്നത് ബോധ്യപ്പെടുത്താന്‍ മതേതര കൂട്ടായ്മക്ക് കഴിയണം. അതെ സമയം തങ്ങളല്ലാത്ത മറ്റുള്ളവരെല്ലാം തീവ്രവാദികള്‍ എന്ന നിലപാട് മാറണം. വിഷയത്തെ വഴി മാറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുന്നവരെ മനസ്സിലാക്കാന്‍ കഴിയണം. ആസിഫ വിഷയം ഒരേ സമയം മതവും മതേതരത്വവും കൂടി ചേര്‍ന്നതാണ്. അവള്‍ ആക്രമിക്കപ്പെട്ടത് മതത്തിന്റെ പേരില്‍. അതിനെതിരെ രൂപപ്പെട്ടത് മതേതര പ്രതിഷേധവും. 

അടുത്ത വിഷയം വരുന്നത് വരെ മാത്രമായി ഫാസിസ വിരുദ്ധ സമരം നില്‍ക്കരുത്. ഫാസിസത്തെ അധികാരത്തില്‍ നിന്നും താഴെയിറക്കുന്നതു വരെ മതേതര ഭാരതം ഉറങ്ങരുത് എന്നതാകണം ആ നിലപാട്. കാരണം ഇത് ജീവിതത്തിന്റെ വിഷയമാണ്. തെരുവുകള്‍ ഫാസിസ വിരുദ്ധത കൊണ്ട് സജീവമാകണം. പക്ഷെ അത് ജനാധിപത്യ മര്യാദകളെ ചോദ്യം ചെയ്തു കൊണ്ടാകരുത്. മതേതര പക്ഷങ്ങളെ അകറ്റാനും കാരണമാകരുത്. എല്ലാം ജനത്തെ അടുപ്പിക്കണം. 

പുതിയ നിയമ നിര്‍മാണം നാം പ്രതീക്ഷിക്കുന്നു. പക്ഷെ പ്രതികള്‍ സംഘ് പരിവാര്‍ എന്ന് വരികില്‍ അതിനെ മറികടന്നു വിധി പറയാന്‍ നമ്മുടെ കോടതികളുടെ ശക്തിയെ നാം സംശയിക്കുന്നു. അവസാനം മക്ക മസ്ജിദ് നമ്മുടെ പ്രതീക്ഷകളുടെ മറ്റൊരു തിരിച്ചടിയാണ്. ആസിഫക്കു നീതി എന്നത് മനുഷ്യ കുലത്തിന്റെ ആവശ്യമാണ്. കൂരിരുട്ടിലും നാം മങ്ങിയ പ്രകാശം കാണുന്നു. ഒരു കാര്യം തീര്‍ച്ചയാണ്. തിന്മക്കു നന്മയുടെ മേല്‍ അധിക കാലം അതിജീവനം നടത്താന്‍ കഴിയില്ല.



Wednesday, 11 April 2018

ഫിത്‌ന പടരുമ്പോള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്!


സന്മാര്‍ഗ പാതയില്‍ നിന്നും സന്താനങ്ങള്‍ തെന്നിമാറുന്നതിനെ കുറിച്ച് രക്ഷിതാക്കള്‍ ജാഗ്രതയുള്ളവരാകേണ്ടതുണ്ട്. സാഹചര്യങ്ങള്‍ അപകടകരമാകുമ്പോള്‍ അതീവ സൂക്ഷമത പാലിച്ചില്ലെങ്കില്‍ നമ്മുടെ മക്കളെ നമുക്ക് നഷ്ടപ്പെടാനിടവരും.

1. സന്താനങ്ങളെ വ്യതിചനങ്ങളില്‍ നിന്നും രക്ഷിക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് വലിയ പങ്കുണ്ട്. അവരുടെ കാര്യത്തില്‍ ഉത്തരവാദിത്തവും സംരക്ഷണവും ഏല്‍പിക്കപ്പെട്ടവരാണ് രക്ഷിതാക്കള്‍. പരലോകത്ത് കൃത്യമായ വിചാരണയെ അവര്‍ അഭിമുഖീകരിക്കേണ്ടി വരുകയും ചെയ്യും. എന്നാല്‍ നല്ല ഉദ്ദേശ ശുദ്ധിയോടെ അവരുടെ സംസ്‌കരണത്തിനായി നിരന്തര പരിശ്രമങ്ങള്‍ നടത്തുകയും നിര്‍ബന്ധമായ ബാധ്യതകള്‍ നിര്‍വഹിക്കുകയും ചെയ്ത രക്ഷിതാക്കള്‍ ഇതില്‍ നിന്ന് രക്ഷപ്പെടും.

2. മക്കളെ ശ്രദ്ധിക്കുകയും അവരുടെ കാര്യം അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. അല്ലാഹു അവരെയും നമ്മെയും സച്ചരിതരില്‍ ഉള്‍പ്പെടുത്താനായി നിരന്തരം പ്രാര്‍ഥിക്കുകയും ചെയ്യുക. അവരുടെ സംസ്‌കരണത്തിലൂടെയും സന്മാര്‍ഗത്തിലൂടെയും അല്ലാഹു നമ്മുടെ കണ്ണിന് കുളിര്‍മയേകിയേക്കും.

3. സാധാരണ കൗണ്‍സിലര്‍മാര്‍ ഉദ്ധരിക്കുന്ന ഒരു ആപ്തവാക്യമുണ്ട്. ഏഴ് വയസ് വരെ മകനെ നീ കളിപ്പിക്കുക, പിന്നീടുള്ള ഏഴ് വയസ്സ് അവനെ സംസ്‌കാര മര്യാദകള്‍ പരിശീലിപ്പിക്കുക, പിന്നീടുള്ള ഏഴ് വയസ്സില്‍ അവനുമായി ചങ്ങാത്തമുണ്ടാക്കുക. ഇത് വളരെ ശരിയായ വിവരണമാണ്. കുട്ടിക്കാലത്തും കൗമാര ദശയുടെ വിവിധ ഘട്ടങ്ങളിലും വൈകാരിക സമ്മര്‍ദ്ധവും നിരവധി പ്രതിസന്ധികളും വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കും. ഈ ഘട്ടം നന്മയുടെ പാതയില്‍ കഴിച്ചുകൂട്ടുകയാണെങ്കില്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പിന്നീടുള്ള ജീവിതം തദനുസൃതമായിരിക്കും.

4. ഓരോ പ്രായത്തിനും അതിന്റെതായ സവിശേഷതകളും അനിവാര്യതകളുമുണ്ട്. നിന്റെ പ്രായവും വരണ്ട മാനദണ്ഡങ്ങളുമായിരിക്കില്ല വളര്‍ന്നു വരുന്ന കുട്ടികളുടെ ആവശ്യങ്ങളും മാനദണ്ഡങ്ങളും. അതിനാല്‍ തന്നെ അവരുടെ സംസ്‌കരണത്തില്‍ അല്‍പം വിശാലത കാണിക്കണം. ചെറിയ തെറ്റുകള്‍ ചിലപ്പോള്‍ അവഗണിക്കുകയും അവരുട ചിന്തകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള സ്വതന്ത്രമായ അവസരങ്ങളവര്‍ക്ക് നല്‍കുകയും വേണം. അവരുടെ നല്ല സുഹൃത്തുക്കളുമായി ബന്ധം സ്ഥാപിക്കണം.

5. അവരുടെ സ്വപ്‌നങ്ങള്‍ പങ്കുവെക്കാനും ലക്ഷ്യങ്ങള്‍ തിരിച്ചറിയാനും കഴിയുന്ന വ്യത്യസ്തമായ കമ്യൂണിക്കേഷന്‍ ചാനലുകള്‍ തുറക്കുക. അവരുമായി കൂടിയിരിക്കനും കാര്യങ്ങള്‍ പരസ്പരം പങ്കുവെക്കാനും ആഴ്ചയില്‍ നിര്‍ണിത ദിവസം നിശ്ചയിക്കണം. അവരുടെ ഭാഗത്ത് നിന്നുയരുന്ന അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കണം. ഇത്തരം യോഗങ്ങള്‍ക്ക് വലിയ പ്രതിഫലനങ്ങളാണ് ലഭിക്കുക. അനിവാര്യമായ ഉപദേശങ്ങള്‍ യുക്തിപൂര്‍വം നല്‍കാനും ശ്രദ്ധിക്കണം.

6. മക്കളില്‍ ചില ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ച് കൊണ്ട് ആത്മവിശ്വാസമുള്ളവരാക്കി വളര്‍ത്തുക. കാര്യങ്ങള്‍ സ്വയം പര്യാപ്തിയോടെ ചെയ്തു തീര്‍ക്കാന്‍ കഴിയുന്ന അര്‍ഥത്തില്‍ വളര്‍ത്തുക. അങ്ങനെ വളരുന്ന പക്ഷം ആത്മവിശ്വാസത്തോടെ അവര്‍ പ്രവര്‍ത്തിക്കുകയും ബാഹ്യമായ പ്രലോഭനങ്ങളെയും സ്വാധീനങ്ങളെയും അതിജീവിക്കുകയും ചെയ്യും.

7. അവര്‍ അഭിമുഖീകരിക്കുന്ന നിഷേധാത്മക വശങ്ങളെ പറ്റി കാര്യകാരണ സഹിതം അവരെ ബോധ്യപ്പെടുത്തിക്കൊടുക്കുക. യുവാക്കളെ കെണിയിലകപ്പെടുത്തുന്ന ദുശ്ശക്തികളുടെ കുതന്ത്രങ്ങളെ കുറിച്ചും അവരെ ബോധവാന്മാരാക്കുക. കാരണം പ്രതിരോധമാണ് ചികിത്സയേക്കാള്‍ ഉത്തമമായിട്ടുള്ളത്.

8. മാതാപിതാക്കള്‍ക്ക് മക്കളെ നന്നാക്കാന്‍ കഴിയുകയില്ല എന്ന വാദം ശരിയല്ല. സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരാജിതരായ ചില രക്ഷിതാക്കളുടെ കുറ്റസമ്മതം മാത്രമാണിത്.

അവലംബം : islammessage.com


Monday, 9 April 2018

നുസ്രത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായുള്ള പ്രീമാരിറ്റൽ കോഴ്സ് നടത്തുന്നു.മെയ് ആദ്യ വാരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾ മഹല്ല് കോ-ഓർഡിനേറ്റർ വശം പേര് നൽകേണ്ടതാണ്.

Monday, 2 April 2018

കാട്ടാമ്പള്ളി വാർഷിക മതപ്രഭാഷണ പരമ്പരയും  മജ്‌ലിസുന്നൂറും

 കെ. അബൂബക്കർ ഹാജി നഗർ -കാട്ടാമ്പള്ളി നുസ്രത്തുൽ ഇസ്ലാം മദ്രസ അങ്കണം     
         
O2.04.2018 തിങ്കൾ 

Monday, 19 February 2018




 SSLC MATHS REVISION QUESTIONS AND ANSWERS FOR A+ LEARNERS BY DR.V.S RAVEENDRANATH
എസ്.എസ്.എല്‍. സി ഗണിത പരീക്ഷയില്‍ A+ ഉറപ്പിക്കുവാന്‍ വേണ്ടിയുള്ള ഗണിത ചോദ്യങ്ങളും ഉത്തരങ്ങളും  ബ്ലോഗിലൂടെ പങ്കുവെയ്ക്കകയാണ് ഡോ. വി.എസ് രവീന്ദ്രനാഥ്. ഗണിത പാഠപുസ്തകത്തിലെ എല്ലാ അധ്യായങ്ങളില്‍നിന്ന് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും , മുന്‍വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉള്‍കൊള്ളിത്ത് തയ്യാറാക്കിയ  ഈ ചോദ്യോത്തര ശേഖരം കുട്ടികള്‍ക്ക് ഉറപ്പായും  ഗണിതത്തില്‍ A+ നേടാന്‍ ഉപകരിക്കും
ശ്രീ ഡോ.വി.എസ് രവീന്ദ്രനാഥ് സാറിന്  സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY CHAPTER 4 - DETAILED NOTES AND MEMORY TECHNIQUES


 SSLC CHEMISTRY CHAPTER 4 - DETAILED NOTES AND MEMORY TECHNIQUES BY UNMESH B
പത്താം ക്ലാസ്സിലെ കുട്ടികൾ പ്രയാസകരം എന്ന് അഭിപ്രായപ്പെടുന്നു ഒരു യൂണിറ്റാണ് രസതന്ത്രത്തിലെ നാലാം യൂണിറ്റ് . ക്രിയാശീല ശ്രേണിയും   വൈദ്യുത രസതന്ത്രവും . ഇതിന്റെ സമഗ്രമായ ക്ലാസ് നോട്ട്സ് മെമ്മറി ടെക്‌നിക്കുകൾ സഹിതം പോസ്റ്റ് ചെയ്യുകയാണ് .വളരെ കഠിനമായ പ്രവര്‍ത്തനങ്ങളിലൂടെ ഈ പഠനവിഭവം തയ്യാറാക്കിയ തിരുവന്തപുരം ജില്ലയിലെ കല്ലറ ജി.വി.എച്ച് .എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ ഉന്മേഷ് ബി സാറിന്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY CHAPTER 4 - DETAILED NOTES AND MEMORY TECHNIQUES

Tuesday, 13 February 2018

SSLC EXAM 2018 - HINDI REVISION TIPS :PREPARED BY MADHSOODANAN PILLAI

എസ്.എസ്.എല്‍ സി ഹിന്ദി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  ഹിന്ദി റിവിഷന്‍ ടിപ്പ്സ് തയ്യാറാക്കി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ജി.എച്ച.എസ്.എസ്സിലെ ശ്രീ മധുസൂദനന്‍ പിള്ള കെ.ജി. ശ്രീ മധുസൂദനന്‍ പിള്ള സാറിന് ബ്ലോേഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD SSLC HINDI REVISION TIPS 2018

SSLC ENGLISH REVISION QUESTIONS - PART 14 - BASED ON THE POEM - "POETRY"

Smt.Jisha K; HSA English, GBHSS Tirur ,Malappuram is sharing  with us a few revision practice questions basedon the Poem "Poetry" for SSLC A+ Learners. School blog Team extend our heartfelt gratitude to Smt. Jisha Teacher
for her sincere effort.
CLICK HERE TO DOWNLOAD SSLC REVISION PRACTICE QUESTIONS BASED ON THE POEM "POETRY"

SSLC REVISION SERIES 2018 - MATHS MUNNORUKKAM 2018 BY : R. VIJAYAN

 SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഗണിതത്തിലെ മുന്‍വര്‍ഷ പരീക്ഷകളില്‍ ചോദിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുപത്തി പാഠഭാഗം അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മലയാളം-ഇംഗ്ലീഷ് മീഡിയം ചോദ്യശേഖരം ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് തിരുവല്ല പുല്ലാട് SVHS ലെ പ്രധാനാധ്യാപകന്‍  ശ്രീ  ആര്‍  വിജയന്‍ സാര്‍. ശ്രീ വിജയന്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS "MUNNORUKKAM" - QUESTION POOL (ENG, MAL MEDIUM)

Sunday, 11 February 2018

SSLC EXAM 2018 - HINDI REVISION TIPS :PREPARED BY MADHSOODANAN PILLAI
എസ്.എസ്.എല്‍ സി ഹിന്ദി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  ഹിന്ദി റിവിഷന്‍ ടിപ്പ്സ് തയ്യാറാക്കി  ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ജി.എച്ച.എസ്.എസ്സിലെ ശ്രീ മധുസൂദനന്‍ പിള്ള കെ.ജി. ശ്രീ മധുസൂദനന്‍ പിള്ള സാറിന്  ബ്ലോേഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC HINDI REVISION TIPS 2018

SSLC ENGLISH REVISION QUESTIONS - PART 13 - BASED ON THE LESSON - "THE BOOK THAT SAVED THE EARTH"
Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing  with us a few revision practice questions based on the lesson "The Book that Saved the Earth" for SSLC A+ Learners.  School blog Team extend our heartfelt gratitude to Smt. Jisha Teacher for her sincere effort.
CLICK HERE TO DOWNLOAD SSLC REVISION PRACTICE QUESTIONS BASED ON THE LESSON "THE BOOK THAT SAVED THE EARTH" RELATED POSTS


 SSLC REVISED WORKSHEETS ON VARIOUS GRAMMATICAL TERMS FOR SSLC STUDENTS BY MAHMUD K
Preparing for SSLC 2018 English Examination
Revised worksheets on various grammatical terms
Here are some worksheets on various grammatical terms with answer keys and instructions and explanations in Malayalam prepared by Sri Mahmud K, IAEMHSS Kottakkal, Vatakara. The grammatical terms include:
1.      Active and Passive Voice.
2.      As soon as/No sooner … than/hardly…when/scarcely…when.
3.      Conditional Sentences.
4.      Direct and Indirect/Reported Speech.
5.      Enough (Usage)
6.      Had better.
7.      Tag questions.
8.      The more…the more.
9.      Would rather.
10.  Question Formation.
CLICK HERE TO DOWNLOAD THE WORKSHEETS ON GRAMMATICAL TERMS


 SSLC ENGLISH REVISION QUESTIONS - PART 12 - BASED ON THE LESSON - "THE SCHOLARSHIP JACKET"
Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing  with us a few revision practice questions based on the lesson "The Scholarship Jacket" for SSLC A+ Learners.  School blog Team extend our heartfelt gratitude to Smt. Jisha Teacher for her sincere effort.
CLICK HERE TO DOWNLOAD REVISION PRACTICE QUESTIONS BASED ON THE LESSON "THE SCHOLARSHIP JACKET"

SSLC REVISION SERIES 2018 PART 4 - MALAYALAM - ADISTHANA PADAVALI - REVISION QUESTIONS UNIT 2
എസ് .എസ്.എല്‍. സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി മലയാളം - അടിസ്ഥാന പാഠാവലിയിലെ രണ്ടാം യൂനിറ്റിലെ  ഏതാനും റിവിഷന്‍ ചോദ്യങ്ങള്‍ തയ്യാറാക്കി  ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  കൊല്ലക്കടവ് - ചെങ്ങന്നൂര്‍ മുഹമ്മദന്‍സ് ഹൈസ്കൂളിലെ മലയാള അധ്യാപകന്‍ ഡോ.എന്‍ മുരാരി ശംഭു സാര്‍. ശ്രീ മുരാരി ശംഭു സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ADISTHANA PADAVALI - REVISION QUESTIONS - UNIT 2

Saturday, 3 February 2018

MUKULAM HINDI QUESTION PAPER FEBRUARY 2018

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന മുകുളം പദ്ധതിയുടെ ഭാഗമായി നടത്തിയ ഹിന്ദി പരീക്ഷയിലെ ചോദ്യപേപ്പര്‍ ബ്ലോഗിലേക്ക് അയച്ചു തന്നിറിക്കുകയാണ് കടന്നപ്പള്ളി ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകനായ  ശ്രീ രവി സാര്‍. ശ്രീ രവി സാറിന് സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
മുകളും ഹിന്ദി മോഡല്‍ പരീക്ഷാ ചോദ്യപേപ്പര്‍ ഫെബ്രുവരി 2018 - ഇവിടെക്ലിക്ക് ചെയ്യുക
മുകളും ഹിന്ദി മോഡല്‍ പരീക്ഷാ ചോദ്യപേപ്പര്‍ ഫെബ്രുവരി 2017 - ഇവിടെ ക്ലിക്ക് ചെയ്യുക
TO DOWNLOAD HINDI STUDY MATERIAL POLIMA PREPARED BY DIET WAYANAD - CLICK HERE
വിജയോത്സവം ഹിന്ദി കൈപുസ്തകം - ഇവിടെ ക്ലിക്ക് ചെയ്യുക

Friday, 2 February 2018

 SSLC REVISION SERIES 2018 - PHYSICS AND CHEMISTRY PART VIII + CHAPTER 6- BY EBRAHIM V A
SSLC 2018:Revision Series ന്റെ അവസാന ഭാഗം Set.VIII പോസ്റ്റ് ചെയ്യുകയാണ് . ഫിസിക്സിലെയും കെമിസ്ട്രിയിലെയും ആറാമത്തെ  അധ്യായങ്ങളായ 'പ്രകാശവര്‍ണ്ണങ്ങള്‍', 'ഓര്‍ഗാനിക് സംയുക്തങ്ങളുടെ നാമകരണം ' എന്നീ അധ്യായങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഫിസിക്സിലെയും കെമിസ്ട്രിയിലെയും എല്ലാ അധ്യായങ്ങളുടെയും റിവിഷന്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ട്. പഠന വിഭവങ്ങള്‍ തയ്യാറാക്കി  ബ്ലോഗിലൂടെ പങ്കുവെച്ച എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ വി എ ഇബ്രാഹിം സാറിന്   ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS
അധ്യായം - 6 -പ്രകാശവര്‍ണ്ണങ്ങള്‍' - ചോദ്യങ്ങള്‍
അധ്യായം>- 6 -പ്രകാശവര്‍ണ്ണങ്ങള്‍' -ഉത്തരങ്ങള്‍
CHEMISTRY
CHEMISTRY അധ്യായം 6 -ഓര്‍ഗാനിക് സംയുക്തങ്ങളുടെ നാമകരണം -ചോദ്യങ്ങള്‍
അധ്യായം 6 -ഓര്‍ഗാനിക് സംയുക്തങ്ങളുടെ നാമകരണം - ഉത്തരങ്ങള്‍

Wednesday, 31 January 2018

SSLC REVISION SERIES 2018 PART 3 - MALAYALAM - ADISTHANA PADAVALI - UNIT I

എസ് .എസ്.എല്‍. സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി മലയാളം - അടിസ്ഥാന പാഠാവലിയില്‍നിന്ന് ഏതാനും റിവിഷന്‍ ചോദ്യങ്ങള്‍ തയ്യാറാക്കി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  കൊല്ലക്കടവ് - ചെങ്ങന്നൂര്‍ മുഹമ്മദന്‍സ് ഹൈസ്കൂളിലെ മലയാള അധ്യാപകന്‍ ഡോ.എന്‍ മുരാരി ശംഭു സാര്‍. ശ്രീ മുരാരി ശംഭു സാറിന് സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മലയാളം അടിസ്ഥാന പാഠാവലി - യൂനിറ്റ് I മാതൃകാ ചോദ്യങ്ങള്‍


SSLC ENGLISH REVISION QUESTIONS - PART VIII BASED ON THE LESSON - THE TWO BROTHERS

Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing  with us  a few revision practice questions based on the lesson "The Two Brothers" for SSLC A+ Learners. School blog Team extend our heartfelt gratitude to Smt. Jisha Teacher for her sincere effort.

SSLC ENGLISH REVISION TEST PAPER FOR UNIT 2 : BY JISHA K

Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing a revision test paper for Unit 2  English, Std 10.School blog Team extend our heartfelt gratitude to Smt. Jisha Teacher for her  sincere effort

SSLC ENGLISH REVISION QUESTIONS - PART VII BASED ON THE LESSON- MY SISTER'S SHOES" AND LANGUAGE ELEMENTS

Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing  with us the revision practice questions based on the lesson " My Sister's shoes" and the "Language Elements" practices for SSLC A+ Learners. School blog Team extend our heartfelt gratitude to Smt. Jisha Teacher for her sincere effort.

Tuesday, 30 January 2018

LSS USS MODEL QUESTION PAPER    

LSS Model question....Click here to view
USS Model question....Click here to view

SSLC PHYSICS STUDY NOTES AND VIDEOS, MATHS QUESTIONS ANS ANSWERS BY FASAL PERINGOLAM

പത്താം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി ഭൗതികശാസ്ത്ര പാഠത്തിലെ  മുഴുവന്‍ അധ്യായങ്ങളുടെയും നോട്ടുകൾ    ഗണിതത്തിലെ ചോദ്യോത്തരങ്ങളും  തയ്യാറാക്കി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്    കോഴിക്കോടില്‍നിന്നുള്ള ശ്രീ  ഫസലുദ്ദീന്‍   പെരിങ്ങോളം,  കുട്ടികള്‍ക്ക് വളറെ ഉപകാരപ്രദമായ  പഠനവിഭവങ്ങള്‍ തയ്യാറാക്കിയ ശ്രീ ഫസല്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.

SSLC REVISION SERIES 2018 - HINDI PREMODEL QUESTIONS AND PATAKATHA QUESTIONS

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഹിന്ദി പ്രീ  മോഡല്‍ ചോദ്യങ്ങള്‍ (2 സെറ്റ്), पटकथा  ചോദ്യങ്ങള്‍ (3 സെറ്റ്) എന്നിവ തയ്യാറാക്കി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ പട്ടാഞ്ചേറി ജി.എച്ച്.എസ്സിലെ ഹിനി അധ്യാപകന്‍ ശ്രീ അരുണ്‍ദാസ് സാര്‍ .രീ അരുണ്‍ ദാസ് സാറിന് സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC ENGLISH REVISION QUESTIONS - PART VII BASED ON THE LESSON- MY SISTER'S SHOES" AND LANGUAGE ELEMENTS

Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing  with us the revision practice questions based on the lesson " My Sister's shoes" and the "Language Elements" practices for SSLC A+ Learners. School blog Team extend our heartfelt gratitude to Smt. Jisha Teacher for her sincere effort.

Sunday, 28 January 2018

SSLC REVISION SERIES 2018 - PHYSICS AND CHEMISTRY PART 7 CHAPTER 5- BY EBRAHIM V A

എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയSSLC 2018:Revision Series ന്റെ Set.VII പോസ്റ്റ് ചെയ്യുന്നു. ഫിസിക്സിലെയും കെമിസ്ട്രിയിലെയും അഞ്ചാമത്തെ അധ്യായങ്ങളായ 'താപം', 'ലോഹനിര്‍മ്മാണം ' എന്നീ അധ്യായങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്.
ശ്രീ വി എ ഇബ്രാഹിം സാറിന് സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS
അദ്ധ്യായം 5 - താപം - ചോദ്യങ്ങള്‍
അദ്ധ്യായം 5 - താപം - ഉത്തരങ്ങള്‍
CHEMISTRY
ലോഹനിര്‍മ്മാണം - ചോദ്യങ്ങള്‍
അദ്ധ്യായം 5 -ലോഹനിര്‍മ്മാണം - ഉത്തരങ്ങള്‍

Saturday, 27 January 2018

SSLC ENGLISH REVISION PRACTICES - PART VI BASED ON THE LESSONS -"PROJECT TIGER" AND BLOWIN IN THE WIND"

Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing  with us the revision practice activities based on the lessons " Project Tiger" and "Blowin in the wind" for SSLC A+ Learners". School blog Team extend our heartfelt gratitude to Smt. Jisha Teacher for her sincere effort.
CLICK HERE TO DOWNLOAD REVISION PRACTICES PART VI -UNIT 2 - PROJECT TIGER
CLICK HERE TO DOWNLOAD REVISION PRACTICES PART VI - UNIT 2 - BLOWIN IN THE WIND

Friday, 26 January 2018

ഉജ്ജ്വലം -SSLC English Intense Study Material

SSLC Maths Revision Packages 2018  

 
 SSLC MODEL EXAM 2018 -SOCIAL SCIENCE QUESTION PAPERS -2 SETS (ENG AND MALAYALAM MEDIUM)
പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്ര പരീക്ഷക്ക് പുതിയ ക്രമീകരണങ്ങൾക്കനുസൃതമായി തയ്യാറാക്കിയ മലയാളം, ഇംഗ്ലീഷ് മീഡിയം മാതൃകാ ചോദ്യ പേപ്പറുകള്‍   ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ മണിക്കടവ് സെെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍  ശ്രീ റോബിൻ ജോസഫ് സർ.സാമൂഹ്യശാസ്ത്രത്തിന്റെ പരീക്ഷ രണ്ട് ഘട്ടങ്ങളായി നടത്താന്‍ ആഗ്രഹിക്കുന്ന സ്കൂളുകള്‍ക്ക് ഉപകരിക്കുന്ന രീതിയിലാണ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയിരിക്കുന്നത്.ശ്രീ റോബിൻ ജോസഫ് സാറിന്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MODEL EXAM 2018 SYLLABUS 1
SSLC MODEL EXAMINATION2018 - QUESTION PAPER SET 1- MAL MEDIUM
SSLC MODEL EXAMINATION2018 - QUESTION PAPER SET 1-ENG MEDIUM
SSLC MODEL EXAM 2018 - SYLLABUS 2
SSLC MODEL EXAMINATION2018 - QUESTION PAPER SET 2- MAL MEDIUM
SSLC MODEL EXAMINATION2018 - QUESTION PAPER SET 2-ENG MEDIUM

Wednesday, 24 January 2018

LSS മാതൃകാ ചോദ്യങ്ങൾ 
നാലാം ക്ലാസ്സിലെ പരിസരപഠനം പുസ്തകത്തില്‍ നിന്ന് എല്‍.എസ്.എസ്. പരീക്ഷയ്ക്ക് പ്രതീക്ഷിക്കാവുന്ന ജനറല്‍ നോളജ്ജ്   ചോദ്യ ഉത്തരങ്ങള്‍..
SSLC REVISION SERIES 2018 - MALAYALAM - KERALA PADAVALI - UNIT I (UPDATED WITH PART 2)

എസ് .എസ്.എല്‍. സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി മലയാളം - കേരള പാഠാവലിയില്‍നിന്ന് ഏതാനും റിവിഷന്‍ ചോദ്യങ്ങള്‍ തയ്യാറാക്കി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  കൊല്ലക്കടവ് - ചെങ്ങന്നൂര്‍ മുഹമ്മദന്‍സ് ഹൈസ്കൂളിലെ മലയാള അധ്യാപകന്‍ ഡോ.എന്‍ മുരാരി ശംഭു സാര്‍.
ശ്രീ  മുരാരി ശംഭു സാറിന് സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മലയാളം കേരള പാഠാവലി - യൂനിറ്റ് I മാതൃകാ ചോദ്യങ്ങള്‍ - ഭാഗം 1 -ഇവിടെ ക്ലിക്ക് ചെയ്യുക.
മലയാളം കേരള പാഠാവലി - യൂനിറ്റ് I - കാലാതീതം കാവ്യ വിസ്മയം - മാതൃകാ ചോദ്യങ്ങള്‍ - ഭാഗം 2


PREPARING FOR SSLC 2018 - ENGLISH EXAM - MODEL QUESTION PAPER AND ANSWERS BY MAHMUD K

Preparing for SSLC 2018 English Examination
Model Question paper (QP1)
Here is a Model Question paper taken from the SCERT Question Pool for the SSLC students preapred by by Sri Mahmud K, IAEMHSS Kottakkal, Vatakara. All the answers, including various discourses, have been provided herewith to assist the students in their learning and practicing. He sincerely hopes that this will be beneficial to all students, who are in stringent exam preparations, to have a model before their real Model Examinations begin.
CLICK HERE TO DOWNLOAD SSLC MODEL QUESTION PAPER AND AND ANSWERS

SSLC REVISION SERIES 2018 - PHYSICS AND CHEMISTRY PART 6- CHAPTER 4 - BY EBRAHIM V A

എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകൻ ശ്രീ വി എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ SSLC 2018:Revision Series ന്റെ Set.VI പോസ്റ്റ് ചെയ്യുന്നു.ഫിസിക്സിലെയും കെമിസ്ട്രിയിലെയും നാലാമത്തെ അധ്യായങ്ങളായ 'പവര്‍പ്രേഷണവും വിതരണവും', 'ക്രിയാശീലശ്രേണിയും വൈദ്യുതസരതന്ത്രവും ' എന്നീ അധ്യായങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്.
ശ്രീ വി എ ഇബ്രാഹിം സാറിന് സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS
അധ്യായം 4 - പവര്‍പ്രേഷണവും വിതരണവും - ചോദ്യങ്ങള്‍
അധ്യായം 4 - പവര്‍പ്രേഷണവും വിതരണവും -ഉത്തരങ്ങള്‍
CHEMISTRY
അധ്യായം 4 -ക്രിയാശീലശ്രേണിയും വൈദ്യുതസരതന്ത്രവും - ചോദ്യങ്ങള്‍
അധ്യായം 4 -ക്രിയാശീലശ്രേണിയും വൈദ്യുതസരതന്ത്രവും - ഉത്തരങ്ങള്‍


Tuesday, 23 January 2018

MATHEMATICS -FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC

എസ്.എസ്.എല്‍ .സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കു് ഗണിതത്തില്‍ ഉറച്ച വിജയം നേടുവാന്‍ സഹായിക്കുന്ന ചില മാതൃകാ ചോദ്യങ്ങളും വര്‍ക്ക്ഷീറ്റുകളും ബ്ലോഗിലേയ്ക് അയച്ചു് തന്നിരിക്കുകയാണ് പാലക്കാടി ജില്ലയിലെ കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസ്സിലെ ശ്രീ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍. ശ്രീ ഗോപീകൃഷ്‌ണന്‍ സാറും,ശ്രീമതി റ്റി ഡി പ്രിയ ടീച്ചറും ചേര്‍ന്ന് തയ്യാറാക്കിയ ഈ പഠന വിഭവങ്ങള്‍ കുട്ടികള്‍ക്ക് തീര്‍ച്ചയായും ഉപകാരപ്രദമായിരിക്കും എന്ന് വിശ്വസിക്കുന്നു. ശ്രീ ഗോപികൃഷ്ണന്‍ സാറിനും പ്രിയ ടീച്ചര്‍ക്കും സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - MALAYALAM MEDIUM
2. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - ENGLISH MEDIUM
3. ഗണിത പഠനം - രണ്ടാം കൃതി സമവാക്യങ്ങളിലൂടെ -വര്‍ക്ക്ഷീറ്റുകള്‍ - ഇവിടെ ക്ലിക്ക് ചെയ്യുക

പത്താം തരം മലയാള പാഠഭാഗം - ചിത്രകലയും കാവ്യ കലയും" - ഒരു വിശദീകരണം - സുരേഷ് കാട്ടിലങ്ങാടി
പത്താം തരം മലയാളത്തിലെ "കലകള്‍ കാവ്യങ്ങള്‍ "എന്ന യുണിറ്റിലെ ഒരു ഭാഗമാണ് "ചിത്രകലയും കാവ്യ കലയും" എന്ന ലേഖനം.ശ്രീ എം.പി പോളിന്റെ കാവ്യദര്‍ശനം എന്ന നിരൂപണ സാഹിത്യത്തിലെ ഒരു ഭാഗമാണിത്. പാഠത്തെ കുറിച്ച് കൂടുതലറിയാന്‍ സഹായകമായ ചില വിവരങ്ങള്‍ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി .
ശ്രീ സുരേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 പത്താം തരം മലയാള പാഠഭാഗം - ചിത്രകലയും കാവ്യ കലയും" - ഒരു വിശദീകരണം  - ഇവിടെ ക്ലിക്ക് ചെയ്യുകു(updated)
ഉരുളകിഴങ്ങ് തിന്നുന്നവര്‍ - പഠനവിഭവം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 SSLC ENGLISH REVISION TEST PAPERS -FOR THE LESSONS "SNAKE AND THE MIRROR" AND "MOTHER TO SON"
Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing 2 revision test papers ,one based on the lesson "Snake and  the Mirror "and other based on the lesson "Mother to Son".  School blog  extend our heartfelt gratitude to Smt. Jisha Teacher for her sincere effort.
SSLC REVISION SERIES 2018 - PHYSICS AND CHEMISTRY PART 5 - CHAPTER 3 - BY EBRAHIM V A
എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ SSLC 2018:Revision Series ന്റെ Set.V പോസ്റ്റ് ചെയ്യുന്നു.ഫിസിക്സിലെയും കെമിസ്ട്രിയിലെയും മൂന്നാമത്തെ അധ്യായങ്ങളായ 'വൈദ്യുതകാന്തീകപ്രേരണം', 'രാസപ്രവര്‍ത്തനവേഗവും രാസസംതുലനവും ' എന്നീ അധ്യായങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്.
ശ്രീ വി എ ഇബ്രാഹിം സാറിന്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS
അധ്യായം -3 - 'വൈദ്യുതകാന്തീകപ്രേരണം - ചോദ്യങ്ങള്‍
അധ്യായം -3 - 'വൈദ്യുതകാന്തീകപ്രേരണം - ഉത്തരങ്ങള്‍
CHEMISTRY
അധ്യായം 3 - രാസപ്രവര്‍ത്തനവേഗവും രാസസംതുലനവും -ചോദ്യങ്ങള്‍
അധ്യായം 3 - രാസപ്രവര്‍ത്തനവേഗവും രാസസംതുലനവും -ഉത്തരങ്ങള്‍