
മദീനതുല്‍ മുനവ്വറഃ മനസ്സിന്റെ വസന്തം
മദീന: എന്ന നാമം ഏതൊരു വിശ്വാസിയേയാണ് പുളകമണിയിക്കാത്തത്. വിശ്വാസിയുടെ മാനാസാന്തരങ്ങളില്‍ വസന്തത്തിന്റെ ഉറവയെടുക്കുന്ന തേനരുവിയാണ് മദീനത്തുല്‍ മുനവ്വറ: എന്ന പ്രശോഭിത നഗരം. സത്യവിശ്വാസിയെ സംബന്ധിച്ചെടത്തോളം മനസ്സിനെ ആലിംഗനം ചെയ്യുന്ന ഹൃദയഹാരിയായ വചന പ്രസാദമാണ് മദീന എന്ന പേര് പോലും. മുഅ്മിനിന്റെ മനസ്സ് എന്നും മദീനയിലാണ്. വിശ്വാസിയുടെ ഹൃദയതാളം റൗളാ ശരീഫുമായി കെട്ടുപിണഞ്ഞുകിടക്കുകയാണ്. വിശ്വാസിയുടെ ഹൃദയം സ്പന്ദിക്കുന്നത് വിശുദ്ധ മദീനയില്‍ എത്താനുള്ള അനിതരസാധാരണമായ അഭിനിവേശത്തോടെയാണ്.
എന്നാല്‍ സഹോദരാ; ആ തിരു മണ്ണിലൊന്നു കാലുകുത്താന്‍ ഭാഗ്യം ലഭിച്ചാലോ? ആ മുറ്റത്ത് വന്ന് നില്‍ക്കുന്നതിന്റെ അനിര്‍വ്വചനീയത പറഞ്ഞറിയിക്കാന്‍ സാധ്യമല്ല. കേട്ടതിനേക്കാളും അറിഞ്ഞതിനേക്കാളും ആഗ്രഹിച്ചതിനേക്കാളും അപ്പുറത്താണ് മദീനയുടെ മണ്ണും വിണ്ണും. മദീനക്കു പകരം മദീന മാത്രം.
മദീന: അനുരാഗത്തിന്റെ അനശ്വരത
മദീനതുല്‍ മുനവ്വറഃ അനുരാഗത്തിന്റെ അനശ്വരതയിലേക്ക് നമ്മെ കൂട്ടികൊണ്ടുപോകും. സ്‌നേഹത്തിന്റെ കുളിരു കൊണ്ട് പിടപിടക്കുന്ന ഖല്‍ബുമായി കഴിഞ്ഞു കൂടുന്ന ഒരു പ്രവാചക പ്രേമിക്ക് തിരുനബി(സ്വ)യുടെ വഫാത്തിന് ശേഷം അവിടത്തോടുള്ള ഹുബ്ബ് ഏറ്റവും അധികം പ്രകടിപ്പിക്കാന്‍ സാധിക്കുന്നത് തിരുറൗള സിയാറത്ത് ചെയ്യുന്നതിലൂടെയാണ്. ഓരോ വിശ്വാസിയുടെ മനസ്സിലും മദിനയെന്ന ആനന്ദലോകം അഭിരമിക്കു കയാണ്.
വിശ്വാസിയുടെ മനസ്സില്‍ നിറഞ്ഞു തുളുമ്പുന്ന ഇശ്ഖിന്റെ വേലിയേറ്റത്തില്‍ ആശ്വാസത്തിന്റെ കരക്കണിയാന്‍ അവിടുത്തെ തിരുസന്നിധിയിലേക്ക് ചെല്ലുകയല്ലാതെ വിശ്വാസി എന്തുചെയ്യും? ഇശ്ഖിന്റെ കാണാചുഴികളില്‍ ഉഴലുമ്പോഴൊക്കെ വിങ്ങിപ്പൊട്ടുന്ന ഹൃദയത്തെ തലോടാന്‍ അവിന്റെ സൃഷ്ടിജാലങ്ങളില്‍ തിരുറൗളയല്ലാതെ മറ്റെന്തുണ്ട്.?
മദീനതുല്‍ മുനവ്വറഃ സാന്ത്വനത്തിന്റെ ശാന്തസമുദ്രമാണ്. ആശ്വാസത്തിന്റെ തലോടലാണ്. അനുഗ്രഹത്തിന്റെ ആലിംഗനമാണ്. തിരുനബി(സ്വ)യുടെ റൗളയെ ലക്ഷ്യം വെച്ചുള്ള യാത്ര എത്ര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയതാണ്. അതിപ്പോഴും അനസ്യൂതം തുടരുകയാണ്. പുന്നാര നബി(സ്വ)യുടെ കാലത്തും വഫാത്തിന് ശേഷവും പ്രവാചക പ്രേമികള്‍ വലയം ചെയ്യാതെ അവിടത്തെ ചാരത്ത് വന്നണയാതെ മദീനയുടെ ഒരു നിമിഷവും കഴിഞ്ഞുപോയിട്ടില്ല. ഒരു നേതാവിന്റെ സാനിദ്ധ്യവും ഇത്രയധികം അനുയായികള്‍ ഇങ്ങനെ നിറഞ്ഞു നിന്നിട്ടില്ല.
മദീനയില്‍ ഒരു തുള്ളി കണ്ണുനീര്‍ വീഴ്ത്താതെ ഒരു വിശ്വാസിക്കും മദീനയില്‍ നിന്ന് മടങ്ങിപ്പോരാന്‍ സാധ്യമല്ല. തിരുറൗളയില്‍ വിതുമ്പിക്കരയാത്ത ആരുമില്ല. അണപ്പൊട്ടി ഒഴുകുന്ന കളങ്കരഹിതമായ സ്‌നേഹധാരയില്‍ മദീന കുതിര്‍ന്നു നില്‍ക്കുന്നതായി നമുക്ക് കാണാം. തങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത അനുരാഗപുഷ്പത്തിനു വേണ്ടി കോടാനുകോടി കണ്ണുനീര്‍ കണങ്ങള്‍ അവിടെ അടര്‍ന്നു വീഴുന്നു. തിരുനബി(സ്വ)സമക്ഷത്തിലെ ജനത്തിരക്കി ലേക്കൊന്നു നോക്കൂ, എല്ലാവരും വിതുമ്പിക്കരയുന്നതു കാണാം. രാജാവും പ്രജയും കറുത്തവനും വെളുത്തവനും അറബിയും അനറബിയും പാവപ്പെട്ടവനും പണക്കാരനും ആ സന്നിധിയില്‍ വിതുമ്പി ക്കരയുകയാണ്.
മദീനയുടെ സ്ഥാനം
ലോകത്തുള്ള എല്ലാ സ്ഥലങ്ങളെക്കാളും സ്ഥാനമുള്ളത് മക്കയും മദീനയുമാണെന്നതില്‍ പക്ഷാന്തരമില്ല. ഇവ രണ്ടില്‍ നിന്നും മദീനക്കാണ് പദവി കൂടുതലുള്ളത് എന്ന് ഉമര്‍(റ)
ബ്‌നു ഖത്താബ്(റ), അബ്ദുല്ലാഹി ബ്‌നു ഉമര്‍(റ), മാലിക് ബ്‌നു അനസ്(റ) തുടങ്ങിയവര്‍ പറയുന്നു. നബി(സ്വ)യുടെ ഹുജ്‌റത്തു-ശരീഫ അല്ലാത്ത മദീനയിലെ മറ്റു സ്ഥലങ്ങളെക്കാള്‍ മക്കക്കാണ് പോരിശയുള്ളത് എന്ന കാര്യത്തിലും പണ്ഡിതലോകം ഏകാഭിപ്രായക്കാരാണ്. നബി(സ്വ) തങ്ങള്‍ കിടക്കുന്ന സ്ഥാനത്തിനാണ് കഅബയെക്കാള്‍ പദവി എന്നതില്‍ ഇജ്മാഅ് ഉണ്ടെന്ന് ഖാളി ഇയാള് അഭിപ്രായപ്പെട്ടിട്ടുണ്ട്. അര്‍ശിനേക്കാള്‍ പോരിശ നബി(സ്വ)തങ്ങളുടെ കിടപ്പുസ്ഥാനത്തിനുണ്ടെന്ന് താജുദ്ധീനുസ്സുബ്കി രേഖപ്പെടുത്തിയ അഭിപ്രായം കാണാം. അവിന്റെ സൃഷ്ടിജാലങ്ങളില്‍ അത്യുന്നത സ്ഥാനമുള്ള റസൂല്‍(സ്വ) കിടക്കുന്നയിടം തന്നെയാണല്ലോ ഏറ്റവും പോരിശയുള്ള സ്ഥലവും. അവിടത്തെ ആദരവിന്റെ വര്‍ണോജ്ജ്വലതയിലാണ് ലോകത്തിന് സമര്‍പ്പിക്കപ്പട്ടിട്ടുള്ളത്.
മുസ്ഹഫുണ്ടായിരിക്കെ അതിന്റെ അലമാറ പോലും വുളൂഅ് ഇല്ലാതെ തൊടാന്‍ പാടില്ലെന്നാണ് നിയമം. മുസ്ഹഫ് അകത്തുണ്ട് എന്നതാണ് ‘തൊടാന്‍ പാടില്ല’ എന്ന നിയമത്തിന് കാരണം. അതുപോലെ അശ്‌റഫുല്‍ ഖല്‍ഖ് കിടക്കുന്ന മണ്ണിനും ആദരവ് വരുന്നു എന്ന് ഇമാം സര്‍ക്കശി(റ) വിവരിക്കുന്നത് കാണാം.
ഇബ്‌നു ഹജര്‍ വ്യക്തമാക്കുന്നത് കാണുക. കഅബാലയത്തോടുകൂടിയുള്ള മക്ക മഹത്വമുള്ളതാണെന്നതില്‍ തര്‍ക്കമില്ല. പുന്നാരനബി(സ്വ)യും അവിടുത്തെ ഖബര്‍ ശരീഫും നിലകൊള്ളുന്ന മദീന കഅ്ബയടങ്ങുന്ന മക്കയെക്കാളും ബൈത്തുല്‍ മഅ്മൂറിനേക്കാളും മറ്റ് പ്രപഞ്ചത്തിലുള്ള സര്‍വ്വ വസ്തുക്കളെക്കാളും മഹത്തായതാണ് മദീന: എന്നതില്‍ ഇജ്മാഅ് ആണ്.
ഭൂമിയിലെ ഏറ്റവും ശ്രേഷ്ടമായ മണ്ണ്
പുന്നാരനബി(സ്വ)യുടെ പൂമേനി തൊട്ടുരുമ്മി നില്‍ക്കുന്ന പുണ്യമണ്ണ് അഖില ലോകങ്ങളിലെ സകല വസ്തുക്കളെക്കാളും ബഹുമതി വന്നുപോയി. അത് കൊണ്ടാണ് പ്രവാചകാനുരാഗികള്‍ ആ മണ്ണില്‍ ചെരുപ്പിടാതെ നടക്കാന്‍ കാരണം. ആ പുണ്യ ഭൂമി കാരണം മദീന മാത്രമല്ല ഭൂമി മുഴക്കെയും പവിത്രമായിത്തീര്‍ന്നു. മറ്റ് ഗ്രഹങ്ങളും അനന്തകോടി നക്ഷത്രങ്ങളും ഭൂമിയെ നോക്കി അസൂയപ്പെടുകയാണ്.
ഏതൊരാളെയും മറമാടപ്പെട്ട സ്ഥലത്തുനിന്നാണ് ആ മനുഷ്യനെ സൃഷ്ടിക്കാനുള്ള മണ്ണെടുത്തിട്ടുള്ളത് എന്ന് തിരുവരുളുണ്ട്. ഒരിക്കല്‍ തിരുനബി(സ്വ) ഒരു ഖബറിന്റെ ചാരത്തു കൂടി നടന്നുപോയി അന്നേരം അവിടുന്ന് ചോദിച്ചു”ഇതാരുടെ ഖബറാണ്”. ആരോ മറുപടി പറഞ്ഞു ”ഇതൊരു അബ്‌സീനിയക്കാരെന്റെ ഖബറാണ്” അപ്പോള്‍ നബി(സ്വ) തങ്ങള്‍ പറഞ്ഞു ”ലാ ഇലാഹ ഇല്ലല്ലാഹ്, അയാളുടെ ഭൂമിമണ്ണില്‍ നിന്നും ആകാശത്തിന്റെ ചുവട്ടില്‍ നിന്നും അയാളെ സൃഷ്ടിക്കപ്പെട്ട മണ്ണിലേക്ക് തന്നെ നയിക്കപ്പെട്ടല്ലോ”
തിരുനബി(സ്വ)യെ പടക്കപ്പെട്ട മണ്ണിലാണ് അവിടുന്ന് കിടക്കുന്നത്. അതിനാല്‍ മഹത്വം കൂടുതലുള്ളത് ഈ മണ്ണിനാണെന്ന് വ്യക്തമാണെല്ലോ.
ഇബ്‌നുല്‍ ജൗസി തന്റെ ‘വഫാഇല്‍’ കഅ്ബുല്‍ അഹ്ബാര്‍(റ)നിന്ന് നിവേദനം ചെയ്യുന്നു. അ പുന്നാര നബി(സ്വ)യെ സൃഷ്ടിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജിബ്‌രീല്‍നോട് തിരുനബി(സ്വ) കിടക്കുന്ന സ്ഥാനത്ത് (ഹുജ്‌റ ശരീഫില്‍) നിന്ന് ഒരു പിടി വെളുത്ത മണ്ണ് കൊണ്ടുവരാന്‍ കല്‍പ്പിച്ചു. പിന്നെ അതിനെ തസ്‌നീം ജലം കൊണ്ട് കഴുകപ്പെട്ടു. സ്വര്‍ഗ്ഗത്തിലൂടെ ഒഴുകുന്ന അരുവികളില്‍ മുക്കിയെടുത്തു. ആകാശ ഭുമികളിലെല്ലാം അതുമായി ചുറ്റി സഞ്ചരിക്കാന്‍ കല്‍പ്പിക്കപ്പെട്ടു. അന്നേരം തന്നെ പുന്നാരനബി(സ്വ)തങ്ങളെയും അവിടുത്തെ മഹത്വവും മലക്കുകള്‍ക്ക് മനസ്സിലായി.
തബ്‌റാനീ ഇമാം തന്റെ കബീറില്‍ റാഫി ഇബ്‌നു ഖദീജ്(റ)നേിന്ന് നിവേദനം ചെയ്യുന്ന മറ്റൊരു റിപ്പോര്‍ട്ട് കാണുക. ” മദീന മക്കയെക്കാള്‍ ശ്രേഷ്ടമാണ്.”
മദീനയുടെ മണ്ണ് രോഗശമനത്തിനു പറ്റിയ മണ്ണാണ്. ശിഫായുടെ മണ്ണാണ്. പക്ഷെ അതിനു വേണ്ടി മണ്ണ് പുറത്ത് കൊണ്ടുപോവുന്നതില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായത്തിലാണ്. കൊണ്ടുപൊകാന്‍ പാടില്ലെന്നാണ് പ്രബലം. അതുപോലെ ആ മണ്ണില്‍ വിളഞ്ഞ കാരക്കയും വളരെ പുണ്യമുള്ളതും ശിഫയുള്ളതുമാണ്. സ്വഹീഹായ ഹദീസുകളില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
‘അജ്‌വാ’ എന്ന പേരില്‍ അറിയപ്പെടുന്ന കാരക്കക്കു മാത്രമുള്ള പ്രത്യേകതയല്ല. മദീനയിലെ അജ്‌വക്ക് വളരെ പോരിശയുണ്ട്. ആ കാരക്ക തിന്നുന്നവന് സിഹ്‌റ്, നഞ്ച് ഉള്‍പ്പെടെയുള്ള ഒന്നും ബാധിക്കുകയില്ല എന്ന് നബി(സ്വ)തങ്ങള്‍ പറഞ്ഞിട്ടുണ്ട്.
മദീനയില്‍ നിന്ന് തിരിച്ച് പോകുമ്പോള്‍ മദീനയിലെ സാധങ്ങള്‍ കുടുംബത്തിന് കൊണ്ടുവരല്‍ സുന്നത്തുണ്ട്. ഇതാകാം മദീനയില്‍ നിന്ന് കാരക്കയും മക്കയില്‍ നിന്ന് സംസംവെള്ളവും കൊണ്ടുവരുന്നതിന്റെ പാശ്ചാതലം.
പുന്നാര നബിവ കിടക്കുന്ന മണ്ണിന്റെ സുഗന്ധം കുണ്ടൂര്‍ ഉസ്താദിന്റെ വരികളില്‍.
മധുരിതം അമൂല്യം അതുല്യമാം മണ്ണ്
തത്തുല്യമായതിനെ മുത്തിയവനാര് ?
മഹത്തരം നമ്മുടെ നബി കാരണം അത്
അമൂല്യമായ് ആ മണ്ണില്‍ സുഗന്ധം
മുത്തി മണത്തവര്‍ക്ക് എന്തൊരു വിജയം
(ഗരീബ് നവാസ്)
പുണ്യമദീനയുടെ പേരുകള്‍
മദീന എന്നപദത്തിന് പട്ടണം എന്നാണ് അര്‍ത്ഥം. മദീനക്ക് ഒരുപാട് പേരുകളുണ്ട്. പേരുകളുടെ ആധിക്യം ഒരു വസ്തുവിന്റെ സ്ഥാനത്തെയും മഹത്വത്തെയും കുറിക്കുമല്ലോ. ഇമാം അദ്‌വി തന്റെ ബുലൂഗുല്‍ മസര്‍റാത്തില്‍ ശൈഖ് ഹാമി സാദവേില്‍ നിന്ന് മദീനയുടെ തൊണ്ണൂറ് പേരുകള്‍ ഉദ്ധരിക്കുന്നുണ്ട്. ഇമാം ശീറാസി പ്രമാണങ്ങളില്‍ നിന്ന് ചികഞ്ഞടുത്ത മദീനയുടെ ചില പേരുകള്‍ വിവരിക്കാം.
യസ്‌രിബ്, അര്‍ളുല്ലാഹി, അര്‍ളുല്‍ ഹിജ്‌റ, അകാലത്തുല്‍ ബുല്‍ദാന്‍, അകാലത്തുല്‍ ഖുറ അല്‍ ഈമാന്‍, അല്‍ ബാര്‍റ, അല്‍ ബുഹൈറ, അല്‍ ബഹീറ, അല്‍ ബലാത്വ്, അല്‍ ബലദ്, ബൈത്തുര്‍റസൂല്‍, ജസീറത്തുല്‍ അറബ്, അല്‍ ജന്നത്തുല്‍ ഹസ്വീന, അല്‍ ഹബീബ, അല്‍ ഹറം, ഹറമുറസൂലില്ലാഹ്, അല്‍ ജാബിറ, ജാബാരി, ജബ്ബാറ, ഹസന, അല്‍ ഖൈറ, അദ്ദാര്‍, ദാറുല്‍ അബ്‌റാര്‍, ദാറുല്‍ ഈമാന്‍, ദാറുസ്സുന്ന, ദാറുസ്സലാമ, ദാറുല്‍ ഫത്ഹ്, ദാറുല്‍ ഹിജ്‌റ, ദാതുല്‍ ഹജ്ര്‍, ദാതുല്‍ ഹിറാല്‍, ശിഫയ, ത്വാഹാ, തൈ്വബ, അല്‍ ആസ്വിമ, അല്‍ അദ്‌റാഅ്, അല്‍ അര്‍റാഅ്, അല്‍ അറൂള്, അല്‍ ഗര്‍റാള്, ഗലബ, അല്‍ ഫാളിഅ, അല്‍ ഖാസിമ, ത്വാഈ ശബ്ഉബാബ്,
അല്‍ മദീന, അല്‍ മകീന, അല്‍ മജ്ബൂറ, അല്‍ മുഫിയ, അന്നാഹിയ, അബ്‌ലാള്, അന്നഹ്‌റ്, അല്‍ ഹദ്‌റഅ്, ഖുബ്ബത്തുല്‍ ഇസ്‌ലാം, ഖര്‍യത്തുല്‍ അന്‍സാര്‍, അല്‍ മുബാറക, ഖല്‍ബുല്‍ ഈമാന്‍, അല്‍ മുഅ്മിന, അല്‍ മഹബ്ബ, അല്‍ മുഹബ്ബ, അല്‍ മഹബൂബ…..
തുടങ്ങി നൂറുക്കണക്കിന് നാമങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഈ പേരുകളൊക്കെ മദീനക്കുവന്നതിന്റെ പാശ്ചാതലം വിശദീകരിച്ചു കൊണ്ട് ഇമാം സുംഹൂദി േതന്റെ വഫാഉല്‍ വഫാഇല്‍ സവിസ്തരം പ്രതിബാധിച്ചിട്ടുണ്ട്.
യസ്‌രിബ് എന്ന നാമം നബിവ തങ്ങള്‍ മാറ്റിയിരുന്നു. ആ പേര് വിളിക്കല്‍ കറാഹത്താണെന്ന് മറ്റൊരിടത്ത് സുംഹൂദി േപറയുന്നുണ്ട്. അബൂ യഅ്‌ലവേും, അഹ് മദ്‌വേും സാക്ഷ്യപ്പെടുത്തുന്ന ഹദീസ് കാണുക. ”മദീനയെ ആരെങ്കിലും യസ്‌രിബ് എന്ന് വിളിച്ചാല്‍ അവന്‍ പാപമോചനം തേടിക്കൊള്ളട്ടെ.” അതിന് ‘നശീകരണം’ എന്ന അര്‍ത്ഥം ധ്വനിയുള്ളതാകാം കാരണമെന്ന് അനുമാനിക്കപ്പെടുന്നു.
മദീനാ ഹറമിന്റെ പോരിശകള്‍
സൃഷ്ടി ജാലങ്ങളില്‍ അ മഹോന്നത ആദരവുകള്‍ നല്‍കിയ തിരുനബിവ യുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ക്കും വസ്തുക്കള്‍ക്കും തന്നെയാകണമല്ലോ ഏറ്റവും മഹത്വവും. മക്കാ പ്രദേശം ഹറമാക്കപ്പെട്ടത് പോലെ മദീനാ മുനവ്വറ (പ്രശോഭിത നഗരം) യും സത്യവിശ്വാസിയുടെ വിശുദ്ധ ഹറമാണ്. നബി(സ്വ) പറയുന്നത് കാണുക.
”അല്ലാഹുവേ ഇബ്‌റാഹീം നബിയിലൂടെ മക്കാ പ്രദേശത്തെ നീ ഹറമാക്കി. ഞാനിതാ മദീനയെ ഹറമായി പ്രഖ്യാപിക്കുന്നു. അതില്‍ വേട്ട മൃഗങ്ങളും വൃക്ഷങ്ങളും നശിപ്പിക്കപ്പെടരുത്.”
മദീനയുടെ കിഴക്കും പടിഞ്ഞാറുമുള്ള കറുത്ത ചരല്‍ ഭൂമിക്കു തെക്കും വടക്കുമുള്ള ഗാര്‍-സൗര്‍ മലകള്‍ക്കുമിടയിലുള്ള സ്ഥലങ്ങള്‍ തിരുദൂതരുടെ പ്രഖ്യാപനം മുതല്‍ നിശിദ്ധഭൂമിയാണ്. മദീന ശാന്തിയുടെയും നിര്‍ഭയത്വത്തിന്റെയും നാടായി മാറി. മനുഷ്യര്‍ക്കു മാത്രമല്ല മൃഗങ്ങള്‍ക്കും, സസ്യലതാതി കളടക്കമുള്ള സര്‍വ്വ വസ്തുക്കള്‍ക്കും ആശ്വാസത്തിന്റെ ഭൂമിയാണ്. മൃഗങ്ങള്‍ക്കു തീറ്റക്കു വേണ്ടി ഇലകള്‍ കൊഴിച്ചു കൊടുക്കലല്ലാതെ മരക്കൊമ്പു മുറിക്കലോ, ചെടികള്‍ പറിച്ചു കളലോ, മുള്ളുകള്‍ പോലും അനാവശ്യമായി വെട്ടിമുറിക്കലോ അനുവദനീയമല്ല. അതിന്റെ കാരണം മഹാന്മാര്‍ പറഞ്ഞത് പുണ്യറസൂലു(സ്വ)മായി മദീനയിലെ സകല വസ്തുക്കള്‍ക്കും പറഞ്ഞറിയിക്കാന്‍ കഴിയാത്ത ബന്ധമുണ്ട് എന്നത് കൊണ്ടാണ്. അവിടത്തെ സകല ചരാചരങ്ങളും പുണ്യ റസൂലിന് സലാം പറയാറുണ്ടായിരുന്നു എന്നത് മദീനയിലെ സകല വസ്തുക്കളോടും ആദരവ് വരാന്‍ പര്യാപ്തമായ സംഗതിയാണ്.
ഇവിടെയാണ് ഭൂമിയിലെ സ്വര്‍ഗ്ഗം
പ്രപഞ്ചത്തിലൊരിടത്തുമില്ലാത്ത ഒരു വിശേഷണം മദീനക്കുണ്ട്. ‘ഭൂമിയിലെ സ്വര്‍ഗ്ഗത്തോപ്പ്’ നബി(സ്വ) പറഞ്ഞു. എന്റെ ഖബറിന്റെയും എന്റെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗ്ഗത്തോപ്പുകളില്‍ നിന്നുള്ള ഒരു തോപ്പാകുന്നു. ഇതിനെ വിശദീകരിച്ചുകൊണ്ട് മഹാനായ ഇബ്‌നു ഹജര്‍ (റ) മൂന്ന് വിശദീകരണങ്ങള്‍ നല്‍കുന്നത് കാണുക.
ഒന്ന്:- ഈ സ്ഥലത്ത് നിസ്‌കരിച്ചവന് സ്വര്‍ഗ്ഗമുണ്ട്. ഹറം ശരീഫില്‍ നിന്ന് ഒരു റക്അത്ത് നിസ്‌കരിച്ചാല്‍ അതിന് സ്വര്‍ഗ്ഗം തരാമെന്ന് പറഞ്ഞിട്ടില്ലല്ലോ. അങ്ങനെ വരുമ്പോള്‍ അതിനേക്കാള്‍ വലുത് തന്നെയാണല്ലോ.
രണ്ട്:- ഈ സ്ഥലം സ്വര്‍ഗ്ഗത്തില്‍ ഉണ്ടായിരിക്കുന്നതാണ്. ഭൂമിയിലെ ഒരു കഷ്ണം സ്വര്‍ഗ്ഗത്തിലുണ്ടെങ്കില്‍ അത് മദീനയിലെ റൗള എന്ന സ്ഥലമാണ്. ഇങ്ങനെ ഒരു വിശേഷണമുള്ള ഒരു സ്ഥലം മദീനയല്ലാതെയില്ല.
മൂന്ന്:- ഈ സ്ഥലം ഇപ്പോള്‍ തന്നെ സ്വര്‍ഗ്ഗത്തിനു നേരെ സ്ഥിതി ചെയ്യുന്നു. സത്യവിശ്വാസിയെ രോമാഞ്ചം കൊള്ളിക്കുന്ന അര്‍ത്ഥമാണിത് തരുന്നത്.
സ്വര്‍ഗ്ഗത്തില്‍ കടന്നുവെന്ന് പറയാന്‍ മാത്രം മഹത്വപ്പെടുത്തിയ വല്ലാത്ത ഒരു സ്ഥലമാണിത്. സ്വര്‍ഗ്ഗിനു നേരെ മദീനയിലെ തിരു റൗളയല്ലാതെ ഭൂമിയില്‍ മറ്റൊരിടമുണ്ടോ ?
ഈ സ്ഥലത്തിന് ഇത്രമാത്രം മഹത്വമുണ്ടാകാനുള്ള കാരണം വിശദീകരിച്ചു കൊണ്ട് ഇമാം യൂസുഫുന്നബ്ഹാനി (റ) പറഞ്ഞു. ”റസൂലുല്ലാഹിവ യുടെ കാല്‍പാദം ഇത്രയും പെരുമാറിയ ഒരു സ്ഥലമില്ല എന്നതാണ്.”
ഏറ്റവും വലിയ പ്രത്യേകത
അശ്‌റഫുല്‍ ഖല്‍ഖ് റസൂല്‍വ യുടെ ഖബ്‌റുശ്ശരീഫ്. ഏത് ഭൂമിക്ക് അവകാശപ്പെടാനുണ്ട് ഈ പ്രത്യേകത ?. നബി(സ്വ)യുടെ ഖബ്‌റുശ്ശരീഫിനു മൂകളിലിറങ്ങുന്ന അത്രയും മലക്കുകള്‍ മറ്റൊരു സമക്ഷത്തിലും ഇറങ്ങുന്നില്ല. എന്ന് പല മഹാരഥന്മാരും ഉണര്‍ത്തിയിട്ടുണ്ട്. എല്ലാ പ്രഭാതത്തിലും എഴുപതിനായിരം മലക്കുകള്‍ അവിടത്തെ തിരുസവിധത്തില്‍ ഇറങ്ങിവന്ന് സ്വലാത്തുകള്‍ നിര്‍വ്വഹിക്കുന്നു. അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. പ്രദോഷമായാല്‍ അവര്‍ കയറിപ്പോവുകയും മറ്റൊരു എഴുപതിനായിരം ഇറങ്ങുകയും ചെയ്യുന്നു.
പുന്നാരനബി(സ്വ) താമസിച്ചുരുന്ന ഹുജ്‌റയിലാണ് അവിടുത്തെ ഖബ്‌റുശ്ശരീഫ് സ്ഥിതി ചെയ്യുന്നത്. എന്ന് മുമ്പ് വിശദീകരിച്ചിട്ടുണ്ട്. നാലുവശങ്ങളും പിത്തളക്കട്ടിയാലുള്ള ചുമര്‍ കൊണ്ട് മറക്കപ്പെട്ടിരിക്കുകയാണ്.
അവിടെ മൂന്ന് ഖബറുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. മദീനയില്‍ നിന്ന് തെക്കുഭാഗമാണല്ലോ ഖിബ്‌ല. ഖിബ്‌ലയുടെ ഭാഗത്തൂടെ തിരു ഹള്‌റത്തിലേക്ക് ചെല്ലുമ്പോള്‍ ആദ്യം നബിവ യുടെ ഖബ്‌റും അല്‍പം പിന്നിലായി അബൂബക്കര്‍ സ്വദ്ദീഖ് (റ)ന്റെ ഖബ്‌റും അവരുടെ പിറകില്‍ തിരുനബി(സ്വ) യുടെ കാല്‍പാദത്തിനു നേരിടും വിധം ഉമര്‍ (റ)ന്റെ ഖബ്‌റും കാണാം.
നാലുഭാഗവും കെട്ടിയിട്ടുള്ള പിത്തള ചുവരില്‍ ആദ്യം ഒരു ദ്വാരം കാണാം. അത് കഴിഞ്ഞാല്‍ കാണുന്ന അല്‍പം വലിയ ദ്വാരം പുന്നാരനബി(സ്വ)യുടെ മുഖത്തോടഭിമുഖമായി വരുന്ന ദ്വാരമാണ്. പിന്നീട് കാണുന്നത് സ്വിദ്ദീഖുല്‍ അക്ബര്‍ (റ)വിന്റെ മുഖത്തിനു നേരെയും തൊട്ടടുത്തത് ഉമര്‍ (റ)വിന്റെ മുഖത്തിന് നേരെയുള്ളതുമാണ്.
മദീനയെ സ്‌നേഹിച്ച് വിജയിക്കുക
പഴയ മദീനയിലെ കാലാവസ്ഥ അത്ര സുഖകരമായിരുന്നില്ല. “മക്കയെ ഞങ്ങള്‍ സ്‌നേഹിച്ചതു പോലെ അതിലുപരിയായി മദീനയെ സ്‌നേഹിക്കാന്‍ അല്ലാഹുവേ നീ ഞങ്ങളെ തുണക്കേണമേ…” എന്ന തിരുദൂതരുടെ പ്രാര്‍ത്ഥനയുടെ ഫലമായി മദീനയുടെ അന്തരീക്ഷം സുഖകരമായ അവസ്ഥയിലേക്ക് മാറി.
അബൂ സഈദില്‍ ഖുദ്‌രിയ്യ് (റ)ന്റെ സമീപത്തേക്ക് സഈദുല്‍ മഹ്‌രി വന്നു കൊണ്ടു മദീനയിലെ പ്രയാസങ്ങളും തന്റെ സന്താനങ്ങളനുഭവിക്കുന്ന വിഷമതകളും വിവരിച്ചു അന്നേരം അബൂ സഈദില്‍ ഖുദ്‌രിയ്യ് (റ)പറഞ്ഞു. ‘നീ മദീനയില്‍ നിന്ന് പോവുന്നത് ഞാന്‍ അനുകൂലിക്കില്ല. നബി(സ്വ) തങ്ങള്‍ ഇങ്ങനെ പറയുന്നത് ഞാന്‍കേട്ടിട്ടുണ്ട്.’ ”മദീനയിലെ കഷ്ടപ്പാടിലും വിഷമത്തിലും പിടുച്ചുനില്‍ക്കുന്നവര്‍ ആരോ അവര്‍ക്ക് അന്ത്യനാളില്‍ ഞാന്‍ ശുപാര്‍ഷകനും സാക്ഷിയും ആയിരിക്കും”
മദീനയിലെ ഒരു വിഷമസന്ധിയില്‍ ഇബ്‌നു ഉമറിന്റെ ചോരത്ത് വന്ന് തന്റെ ഒരു ഭൃത്യ പറഞ്ഞു ‘ഇവിടെ സഹിക്കാന്‍ പറ്റുന്നില്ല. എനിക്കൊന്നു വീട്ടില്‍ പോകണം.’ ഇബ്‌നു ഉമര്‍ േപറഞ്ഞു. ‘അതുവേണ്ട ഇത് മദീനയാണ് എല്ലാം സഹിച്ചോളൂ ഈ സ്ഥലം വിട്ട് നീ എങ്ങോട്ടുപോകാന്‍ അന്ത്യനാളില്‍ നബി(സ്വ) യുടെ ശഫാഅത്ത് ചെയ്യാനും സാക്ഷിയായി വരാനും നീ ആഗ്രഹിക്കുന്നില്ലേ. ?’
മദീനക്കാര്‍ക്ക് അവരുടെ മറ്റു ഗുണം കൊണ്ടല്ല മദീനാനിവാസികള്‍ ആയതിന്റെ പേരില്‍ ഒരു പ്രത്യേക ശിപാര്‍ശ ലഭിക്കുമെന്ന് ഇമാമുകള്‍ പ്രസ്താവിച്ചിട്ടുണ്ട്.
മദീനയിലെ എല്ലാ വസ്തുക്കള്‍ക്കളേയും ആദരവോടുകൂടിയല്ലാതെ ഒരു പ്രവാചക സ്‌നേഹിക്കു കാണാന്‍ കഴിയില്ല. മദീനയിലെ കാരക്കയും ഈത്തപ്പനയും നോക്കൂ അത് പുന്നാരനബി(സ്വ) വായയിലിട്ട കാരക്കയുടെ കുരുവില്‍ നിന്ന് വളര്‍ന്നു വന്നതാകാം. പുന്നാരനബി(സ്വ)യുടെ വുളൂഇന്റെ ബാക്കി വെള്ളത്തില്‍ നിന്നും മുളച്ചു പൊന്തിയതാകാം.
ഒട്ടകങ്ങളെ നോക്കൂ. റസൂല്‍ സഞ്ചരിച്ച അള്ബാഅ് എന്ന ഒട്ടകത്തിന്റെ സന്താനങ്ങളാകാം. പര്‍വ്വതങ്ങളും മരങ്ങളും മണല്‍ തരികള്‍ പോലും ആദരവില്‍ നിന്നൊഴിവാക്കാന്‍ കഴിയില്ല. പുന്നാരനബിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാത്ത ഒന്നും തന്നെ അന്ന് ഇല്ലെന്ന് മഹാന്മാര്‍ പറയുന്നു. എല്ലാറ്റിനോടും ആദരവ് വെക്കുന്നത് വിശ്വാസിയെ ആനന്ദിപ്പിക്കുന്നു.
മദീന ദോഷം പൊറുപ്പിക്കുന്നു
മദീനയെന്ന ദേശം തന്നെ ദോഷങ്ങളെ കരിച്ചു കളയുമെന്നോ? അതെ, അതാണ് പുണ്യറസൂലിന്റെ പവര്‍ അത്രമാത്രം ആദരവുകള്‍ അവടത്തേക്ക് നല്‍കിയിട്ടുണ്ട്. അ വന് ഏറ്റവും ഇഷ്ടപ്പെട്ട സൃഷ്ടി പുന്നാരനബിയാണല്ലോ. നബി(സ്വ)തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം മദീനയും. സത്യവിശ്വാസി മദീനയെ സ്‌നേഹിക്കുന്നത് അവിനോടും റസൂലിനോടുമുള്ള ഇഷ്ടം കൊണ്ടാണ്. ഈ ഒരു സ്‌നേഹ വികാരം കൊണ്ടുതന്നെ അവന്റെ തെറ്റുകുറ്റങ്ങള്‍ പൊറുപ്പിക്കപ്പെടുമെന്നും മദീന ദോഷത്തെ കഴുകി വൃത്തിയാക്കുമെന്നും മനസ്സിലാക്കാവുന്നതാണ്.
നബി(സ്വ) പറഞ്ഞു. ”മനുഷ്യര്‍ക്കൊരു കാലം വരാനിരിക്കുന്നു. തന്റെ കൂട്ടുകുടുംബങ്ങളെയോ, കൂട്ടുകാരനേയോ വിളിച്ചു കൊണ്ട് ഒരു യുവാവ് പറയും. വരൂ നമുക്ക് സുഖിക്കാം, നമുക്ക് സുഖിക്കാം എന്ന്. അന്ന് മദീനയാണവര്‍ക്കുത്തമം. മദീനയേക്കാള്‍ നന്മ കരുതി ഒരാളും പോകേണ്ടതില്ല. അവിടെ നിന്നാല്‍ അവന് നന്മകള്‍ വര്‍ദ്ധിപ്പിക്കും. നിങ്ങളറിയണം മദീന തുരുമ്പു കളയുന്ന വസ്തു പോലെയാണ്. അത് ഇരുമ്പിന്റെ തുരുമ്പ് നീക്കുന്നത് പോലെ അന്ത്യനാളില്‍ വിഷമങ്ങളെ നീക്കി ശുദ്ധമാക്കുമെന്നും വെള്ളിയെ തിളക്കമാര്‍ന്നതാക്കും പോലെ മദീന മനുഷ്യ മനസ്സിനെ തിളക്കമുള്ളതാക്കും.”
സത്യ വിശ്വാസത്തിന്റെ അഭയകേന്ദ്രം
സത്യവിശ്വാസികളുടെ ഹൃദയം എപ്പോഴും തിരു സമക്ഷത്തെ കൊതിക്കുന്നതാണ്. വിശ്വാസിത്തിന്റെ പ്രഭവകേന്ദ്രം മദീനയായത് പോലെ അഭയസ്ഥാനവും അവിടെ തന്നെയാണെന്ന് തിരുനബി(സ്വ) വ്യക്തമാക്കുന്നത് കാണുക.”നിശ്ചയം സത്യവിശ്വാസം മദീനയിലേക്ക് അഭയം പ്രാപിക്കുന്നതാണ്. പാമ്പ് അതിന്റെ മാളത്തിലേക്ക് അഭയം കൊള്ളുന്നത് പോലെ” നമ്മുടെ ഹൃദയത്തില്‍ ഈമാനുണ്ടോ ?, അതെങ്ങനെയാണ് തിരിച്ചറിയുക?. ഒരാളുടെ ഹൃദയത്തില്‍ മദീനയുമായുള്ള ബന്ധം എത്രമാത്രം പ്രതിഫലിക്കുമോ അത്രമാത്രം ഈമാന്‍ അയാളില്‍ ദര്‍ശിക്കാന്‍ കഴിയും.
അതുപോലെത്തന്നെ മദീനാമുനവ്വറക്ക് പ്രത്യേകം സംരക്ഷണങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. നബിവ തങ്ങള്‍ തന്നെ പറഞ്ഞു. ”വിനാശകാരി ദജ്ജാല്‍ മക്കയിലും മദീനയിലും ചവിട്ടുകയില്ല.”
അതുപോലെ മരണത്തിന്റെ വ്യാപാരിയാവുന്ന മാറാവ്യാധികള്‍ മദീനാമുനവ്വറയില്‍ ഉണ്ടാവുന്നതല്ല. നബി(സ്വ) പറഞ്ഞു. ”മദീനയുടെ അതിര്‍ത്തികളില്‍ കാവല്‍ക്കാരായ മലാഇക്കത്തുണ്ട് പ്ലാഗും ദജ്ജാലും അങ്ങോട്ടു പ്രവേശിക്കുകയില്ല.”
മദീനാനിവാസികള്‍ക്ക് ഒരിക്കല്‍ കടുത്ത ക്ഷാമം അനുഭവപ്പെട്ടു. അവര്‍ ആയിശാ(റ) നോട് വേവലാതി പ്രകടിപ്പിച്ചു. അപ്പോള്‍ ആയിശ ബീവി പറഞ്ഞു. നിങ്ങള്‍ നബി(സ്വ) തങ്ങളുടെ ഖബറിനടുത്തേക്ക് ചെല്ലുക, എന്നിട്ട് റൗളയില്‍ നിന്ന് മുകളിലേക്ക് ഒരു ദ്വാരമിടുക. അവരങ്ങനെ ചെയ്തു. മഴ പെയ്തു. പരിസരങ്ങള്‍ ഹരിതാഭമായി, ഒട്ടകങ്ങള്‍ തടിച്ചു കൊഴുത്തു. അങ്ങനെ ആ വര്‍ഷത്തിന് ക്ഷേമവര്‍ഷം എന്ന് പേരുകിട്ടി.
ഇബ്‌നു കസീര്‍ സാക്ഷ്യപ്പെടുത്തുന്ന മറ്റൊരു സംഭവം കാണുക. ഉതുബി (റ)പറഞ്ഞു. ഞാന്‍ നബി(സ്വ)യുടെ ഖബറുശ്ശരീഫിന്റെ ചാരത്ത് ഇരിക്കുകയായിരുന്നു. അന്നേരം ഒരു അഅ്‌റാബി വന്ന് സലാം ചൊല്ലി, നബിയേ… അവിടുത്തെ അടുക്കല്‍ വന്നാല്‍ അല്ലാഹു മാപ്പുതരുമെന്ന് ഖുര്‍ആനിലുണ്ടല്ലോ അതിനാല്‍ അങ്ങയെ കൊണ്ടു ഞാന്‍ ശുപാര്‍ശ തേടുന്നുവെന്ന് പറഞ്ഞ് ഒരു ബൈത്ത് ചൊല്ലി.
അഅ്‌റാബി പോകുമ്പോഴേക്ക് ഞാനവിടെ ഉറങ്ങിപ്പോയിരുന്നു. ഉറക്കത്തില്‍ ഞാന്‍ നബിവ യെ കണ്ടു. അഅ്‌റാബിക്ക് അ മാപ്പ് ചെയ്തു കൊടുത്തിരിക്കുന്നു എന്ന് പറയാന്‍ പുന്നാരനബി(സ്വ) എന്നോട് പറഞ്ഞു. ഇമാം നവവിവേും ഇബ്‌നു ഖുദാമവേും ഈ സംഭവം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മദീനയുടെ വികാസപരിണാമങ്ങള്‍
സഊദി അറേബ്യയുടെ വടക്കുപടിഞ്ഞാറായി സമുദ്രനിരപ്പില്‍ നിന്നും 625 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വിശുദ്ധ മദീനയിലേക്ക് മക്കയില്‍ നിന്നും 447 കിലോമീറ്ററോളം വഴിദൂരമുണ്ട്. മദീനയുടെ വിസ്തീര്‍ണ്ണം 50 കിലോമീറ്റര്‍ ആകുന്നു. ഒരു പ്രത്യേക തരം കല്ലുകളാല്‍ നിബിഡമായ മദീനയുടെ കിഴക്കും പടിഞ്ഞാറും ‘അല്‍ ഹര്‍റ ശര്‍ഖിയ്യ’, ‘അല്‍ ഹര്‍റ ഗര്‍ബിയ്യ’ എന്ന പേരില്‍ അറിയപ്പെടുന്നു.
ചെറുതും വലുതുമായ മലനിരകള്‍ നാലുഭാഗത്തും കാണാം. അതില്‍ പ്രമുഖമാണ് ഉഹ്ദ് മല. മസ്ജിദുന്നബവിയില്‍ നിന്ന് ഉഹ്ദ് മലയിലേക്ക് 5 കിലോമീറ്റര്‍ ദൂരമുണ്ട്. ഉഹ്ദ് മലയെ പ്രകീര്‍ത്തിച്ചുകൊണ്ട് അന്റെ റസൂല്‍ ധാരാളം പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഉഹ്ദ് പര്‍വ്വതം ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു ”നമ്മെ സ്‌നേഹിക്കുന്ന മലയാണിത് അതിനെ നാമും സ്‌നേഹിക്കുന്നു.”
മദീന മുമ്പ് അറിയപ്പെട്ടിരുന്നത് യസ്‌രിബ് എന്ന നാമത്തിലാണ്. നബി(സ്വ) യും സ്വഹാബിമാരും്യ മക്കയില്‍ നിന്ന് അങ്ങോട്ട് പാലായനം ചെയ്യുകയും അവിടെ പ്രഥമ ഇസ്‌ലാമിക സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തപ്പോള്‍ അത് മദീനത്തു റസൂല്‍ ആയിത്തീര്‍ന്നു. അല്‍ മദീനത്തുല്‍ മുനവ്വറ എന്ന വിശുദ്ധ നാമത്തിലാണിന്നത് അറിയപ്പെടുന്നത്.
പക്ഷെ മലയാളികള്‍ പൊതുവെ ആദരവിന്റെ വിശയത്തില്‍ വളരെ പിന്നിലാണെന്ന ദുഃഖ സത്യം അനുഭവ സാക്ഷ്യമാണ്. ലോകമുസ്‌ലിംകള്‍ ഈ വിശുദ്ധ നഗരങ്ങളെ മക്കതുല്‍ മുകറമഃ എന്നും മദീനതുല്‍ മുനവ്വറഃ എന്നും ആദരവോടെ ഉപയോഗിക്കുമ്പോള്‍ കേരളക്കാര്‍ മദീന എന്നും മക്കയെന്നും മാത്രമാണ് ഉപയോഗിക്കാറുള്ളത്.
മസ്ജിദുന്നബവി
ഹിജ്‌റയുടെ വേളയില്‍ നബിവ യും സ്വഹാബിമാരും മദീനയിലെത്തിയപ്പോള്‍ ഒട്ടകം മുട്ട് കുത്തിയ സ്ഥലത്താണ് അവിടുന്ന്, ഇസ്‌ലാമിക രാഷ്ട്രത്തിന്റെ കേന്ദ്രമായി മസ്ജിദുന്നബവി സ്ഥാപിക്കുന്നത്. പള്ളിയുടെ ചുമര്‍ ഇഷ്ടികയും തൂണുകള്‍ ഈത്തപ്പനയും മേല്‍പ്പുര ഈത്തപ്പനയുടെ മട്ടലുമായിരുന്നു. പായയോ വിരിപ്പോ ഇല്ലാത്ത മണ്ണിലായിരുന്നു. നിസ്‌കാരം നിര്‍വ്വഹിച്ചിരുന്നത്. ഈത്തപ്പന കുറ്റിയായിരുന്നു അന്നത്തെ മിഹ്‌റാബ്.
ആളുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഹിജ്‌റയുടെ ഏഴാം വര്‍ഷം പള്ളി അല്‍പ്പം വികസിപ്പിച്ചു. എട്ടാം വര്‍ഷം പള്ളിയില്‍ മൂന്ന് പടികളുള്ള മിമ്പര്‍ സ്ഥാപിക്കപ്പെട്ടു. ഹിജ്‌റയുടെ പതിനേഴാം വര്‍ഷം ഉമര്‍ (റ) ആണ് മസ്ജിദുന്നബവി പുനര്‍നിര്‍മ്മാണം നടത്തിയത്. പള്ളിയില്‍ പായ വിരിക്കുന്നതും അന്നായിരുന്നു.
പിന്നീട് ഹിജ്‌റ29 ല്‍ ഖലീഫാ ഉസ്മാന്‍ (റ) ന്റെ കാലത്തും ശേഷം ഉമവിയ്യ ഭരണകാലത്ത് വലീദ് ബ്‌നു അബ്ദുല്‍ മലിക്കിന്റെ നേതൃത്വത്തിലും മസ്ജിദുന്നബവി വികസിപ്പിച്ചു. പള്ളിയുടെ നാല്ഭാഗത്തും മിനാരങ്ങള്‍ പണിതതും അദ്ദഹമാണ്. പിന്നീട് അബ്ബാസിയ്യാ കാലഘട്ടത്തില്‍ മഹ്ദി മാത്രമേ പള്ളി വികസിപ്പിച്ചൊള്ളൂ. അത് ഹിജ്‌റ 165 ല്‍ ആയിരുന്നു. ഹിജ്‌റ 888 ല്‍ സുല്‍ത്താന്‍ ഖായ്തുബായുടെ കാലത്താണത്. ഹിജ്‌റ 1277 ല്‍ സുല്‍ത്താന്‍ അബ്ദുല്‍ മജീദ് 12 വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലീകരണ ക്രിയകള്‍ ചെയ്തു.
ഹിജ്‌റ 1372 (1926)ല്‍ സഊദി ഭരണകൂടത്തിന്റെ സ്ഥാപകനായ മലിക് അബ്ദുല്‍ അസീസ് മക്കയും മദീനയും ഉള്‍പ്പെടെയുള്ള ഹിജാസിന്റെ ഭരണമേറ്റടുത്തപ്പോള്‍ ആരംഭിച്ച വിപുലീകരണപ്രവര്‍ത്തനങ്ങള്‍ മകന്‍ സഊദിന്റെ കാലം വരെക്കും നീണ്ടുനിന്നു.
ഹിജ്‌റ 1414 (1994) ല്‍ മലിക്ക് ഫഹദിന്റെ വിപുലീകരണം ചരിത്രത്തിലെ ഏറ്റവും ബൃഹത്തായതായിരുന്നു. പള്ളിയിലും പള്ളിക്ക് ചുറ്റുമുള്ള മാര്‍ബിള്‍ പതിച്ച തറയിലും 650000 പേര്‍ക്ക് ഒരേസമയത്ത് നിസ്‌കരിക്കാനുള്ള പാകത്തില്‍ സൗകര്യങ്ങള്‍ നടന്നിട്ടുണ്ട്. നാല് മിനാരങ്ങള്‍ ഉണ്ടായിരുന്നത് ഇന്ന് പത്താണ്. 72 മീറ്ററാണ് ഓരോന്നിന്റെയും ഉയരം.
വായു സഞ്ചാരത്തിന് യന്ത്രവല്‍കൃതമായി തുറക്കാനും അടക്കാനും സാധിക്കുന്ന 27 ഖുബ്ബകളും മുകളിലേക്ക് കയറുവാനും ഇറങ്ങുവാനും നാല് എലിവേറ്ററുകള്‍ (വൈദ്യുത ഓട്ടോമാറ്റിക് കോണികള്‍), അല്ലാത്ത കോണികള്‍ പതിനേഴെണ്ണമുണ്ട്. ആയിരക്കണക്കിന് ടോയ്‌ലെറ്റുകള്‍, വുളു ചെയ്യാനുള്ള ടാപ്പുകള്‍, ഇവയെല്ലാം പള്ളിക്ക് പുറത്തായി അണ്ടര്‍ ഗ്രൗണ്ടിലാണ് സംവിധാനിച്ചിരിക്കുന്നത്.
മസ്ജിദുന്നബവിയുടെ മഹത്വം
മക്കയിലെ മസ്ജിദുല്‍ ഹറാം കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ടമായ പള്ളി മസ്ജിദുന്നബവിയാണ്. നബി(സ്വ) പറഞ്ഞു. ”എന്റെ ഈ പള്ളിയില്‍ വെച്ച് നിസ്‌കരിക്കുന്നത് മസ്ജിദുല്‍ ഹറാമല്ലാത്ത പള്ളിയില്‍ വെച്ച് ആയിരം തവണ നിസ്‌കരിക്കുന്നതിന് തുല്യമാണ്.”
മറ്റൊരു തിരുവരുള്‍ കാണുക. ”ഒരാള്‍ ഒരു വഖ്തും പാഴാക്കാതെ പൂര്‍ണ്ണമായ 40 വഖ്ത് നിസ്‌കാരം എന്റെ പള്ളിയില്‍ വെച്ച് നിസ്‌കരിച്ചാല്‍ നരക ശിക്ഷയില്‍ നിന്നും കപട വിശ്വാസത്തില്‍ നിന്നും രക്ഷപ്രാപിച്ചതായി രേഖപ്പെടുത്തുന്നതാണ്.”
റൗളാ ശരീഫ് എന്നറിയപ്പെടുന്ന സ്ഥലം ഈ പള്ളിയിലാണ്. പുന്നാരനബിവ യുടെ ഖബറുശ്ശരീഫിനും അവിടത്തെ മിമ്പറിനും ഇടക്കുള്ള സ്ഥലമാണിത്. പ്രത്യേകം ശ്രദ്ധിക്കാന്‍ ഈ സ്ഥാനത്ത് കാണുന്ന 19 തൂണുകള്‍ക്ക് പെയ്ന്റടിച്ചു വേര്‍തിരിച്ചുട്ടുണ്ട്.
റൗളത്തുശ്ശരീഫ !
റൗളയോട് ചേര്‍ന്നു നില്‍ക്കുന്ന വീടാണ് ആയിശ ബീവിയുടേത്. അതിലാണ് പുന്നാരനബി(സ്വ)യെയും അബൂബക്കര്‍ സ്വിദ്ദീഖ്, ഉമര്‍്യ നെയും ഖബറടക്കിയിട്ടുള്ളത് എന്ന് മുമ്പ് പറഞ്ഞിരുന്നുവല്ലോ. അബൂബക്കര്‍ സ്വിദ്ദീഖ് േതന്റെ കൂട്ടുകാരനായിരുന്ന പുന്നാരനബി(സ്വ) യുടെ സമീപത്തു തന്നെ മറമാടപ്പെടാന്‍ മകള്‍ ആയിശയോട് ആഗ്രഹം പ്രകടിപ്പിക്കുകയും അവരതിന് അനുമതികൊടുക്കുകയും ചെയ്തു.
ശത്രുവിന്റെ കുത്തേറ്റ് ഈ ലോകത്തോട് വിടപറയാന്‍ നേരം ഉമര്‍ േതന്റെ ഇരു കൂട്ടുകാരുടെ അരികെ അന്ത്യവിശ്രമം കൊള്ളാനുള്ള അഭിലാഷം തേടി ആയിശ ബീവി(റ)യുടെ അടുത്തേക്ക് ആളെ വിട്ടു. ആയിശ ബീവി (റ) ഉമര്‍വേിനും സമീപസ്ഥാനം അനുവദിച്ചു കൊടുത്തു. അങ്ങനെയാണ് മൂന്ന് ഖബറുകള്‍ ആയിശ ബീവി(റ)യുടെ വീട്ടിലായത്. നബി(സ്വ) യുടെ പവിത്ര ശരീരം മദീനയില്‍ നിന്ന് മോഷ്ടിച്ചു കൊണ്ടുപോകാന്‍ അഞ്ചുതവണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. സിയാറത്തിന് വരുന്ന വിശ്വാസികളുടെ തിരക്ക് നിയന്ത്രിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും വളണ്ടിയര്‍മാരും, പോലീസുകാരും ഖബര്‍ശരീഫിനോടടുത്ത സ്റ്റാന്റിനു മുകളില്‍ കാണാന്‍ കഴിയും.
പുന്നാരനബി(സ്വ)യുടെ ഖബറുശ്ശരീഫിനടുത്ത് ദുആ ചെയ്യാന്‍ പോലും മുമ്പ് അനുവാദമുണ്ടായിരുന്നില്ല. അവിടെ കടന്നുകൂടിയ ഭരണാധികാരികള്‍ തൗഹീദും ശിര്‍ക്കും സംബന്ധിച്ച തെറ്റായ വാദങ്ങളില്‍ വിശ്വസിക്കുന്ന, സാമ്രാജ്യത്തിന്റെ കീഴിലകപ്പെട്ടുപോയി എന്ന ദുഃഖം മുസ്‌ലിം ലോകം കാലങ്ങളായി വേദനയോടെ കടിച്ചിറക്കുന്നു. എന്നാല്‍ ഈയിടെ സൗദീരാജാവ് തിരുനബി(സ്വ)യുടെ സവിധത്തില്‍ വന്ന് കൈ ഉയര്‍ത്തി ദുആ ചെയ്യുന്ന രംഗം മാധ്യമങ്ങളില്‍ കണ്ടപ്പോള്‍ വല്ലാത്ത ആശ്വാസം തോന്നി.
നമുക്കും പോകാം തിരുസന്നിധിയിലേക്ക്
”ഞമ്മക്കൊന്ന് പോയോക്കല്ലേ”
മദീനയില്‍ സിയാറത്ത് പോകുന്നതിനെ കുറിച്ചാണ് കുണ്ടൂരുസ്താദ് പറയുന്നത്. അദബില്ലാതെ കേറിച്ചെല്ലാന്‍ പറ്റില്ല. അതിന് മാനസികമായി കുറേ തയ്യാറെടുക്കേണ്ടതുണ്ട്. അതെ, എന്റെ മോശത്തരങ്ങള്‍ നബി(സ്വ) കാണില്ലേ ? ഞാനങ്ങനെ അവിടെ പോവാനാണ്. ? നബി(സ്വ) യുടെ ഖദ്‌റിനോട് തട്ടിച്ച് നോക്കുമ്പോള്‍ ഞാന്‍ വെറും പൂജ്യം!. ബേജാറ് അരിച്ചുകയറുന്നു. കാലിന് തളര്‍ച്ച, ഞരമ്പുകള്‍ക്ക് വലിവ്, ഇടക്ക് ഒന്നിരിക്കുന്നു. കുറേ സ്വലാത്ത് ചൊല്ലണം, മദ്ഹ് പാടണം, തളര്‍ച്ച മാറ്റി മാനസ്സികമായി ഊര്‍ജ്ജം കൈവരിക്കണം, എങ്കിലേ ആ തിരു ഹള്‌റത്തില്‍ നില്‍ക്കാനാവൂ, ഇങ്ങനെയാണ് ആ അനുരാഗി ഹുജ്‌റയിലേക്ക് പോവുന്നത്.
തിരുനബി സമക്ഷം
ഇടമുറിയാതെ വിശ്വാസികള്‍ എത്തുകയാണ്. പുന്നാരനബിയുടെ ചാരത്ത് വന്ന് നില്‍ക്കാനുള്ള ഉല്‍കടമായ ആഗ്രഹത്തോടെ, പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളില്‍ നിന്ന് ആഫ്രിക്കന്‍ കാടുകളില്‍ നിന്ന് അറേബ്യയുടെ വരണ്ട ഭൂമിയില്‍ നിന്ന് ധ്രുവപ്രദേശങ്ങളില്‍ നിന്ന്…
പുന്നാര നബിയുടെ ചാരത്തേക്ക് കത്തിപ്പടരുന്ന സ്‌നേഹത്തിന്റെ വര്‍ഗ്ഗവൈവിധ്യങ്ങളോടെ, ഇതാ ആ തിരുസന്നിധിയില്‍ നാം നില്‍ക്കുകയാണ്.
പുന്നാരനബിവയുടെ ജീവിത കാലത്ത് നാം അന്ന് മദീനയില്‍ കാണാന്‍ പോവുമ്പോള്‍ എന്തൊക്കെ മര്യാദകള്‍ പാലിക്കേണ്ടതുണ്ടോ അതെല്ലാം പാലിച്ചിരിക്കണം. ശബ്ദമുയര്‍ത്തരുത്. അവിടുത്തെ സവിധത്തില്‍ ഉച്ചത്തില്‍ സംസാരിക്കരുത് എന്ന് അ തന്നെ ശക്തമായി വിലക്കിയിട്ടുണ്ടെന്ന ചിന്ത മറക്കരുത്. അങ്ങനെ സംസാരിച്ചാല്‍ സര്‍വ്വ നന്മകളും ഇല്ലാതായിപ്പോകുമെന്ന് ഖുര്‍ആന്‍ പറയുന്നു.
നബി(സ്വ)യുടെ പള്ളിയല്‍ നിന്ന്, ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍ ഉമര്‍ (റ) അവരോട് ദേശ്യപ്പെടുകയും ”നബി(സ്വ)യുടെ സമക്ഷത്തില്‍ വെച്ച് ശബ്ദമുയര്‍ത്തിയ നിങ്ങള്‍ അന്യനാട്ടുകാരായിപ്പോയി അല്ലങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക ശിക്ഷ വിധിച്ചേനെ” എന്ന് ഗൗരവത്തോടെ താക്കിതുചെയ്ത സംഭവം സ്വീകാര്യ യോഗ്യമായി വന്നിട്ടുണ്ട്.
ആയിശബീവി (റ), തിരുനബി(സ്വ)യുടെ പത്‌നിമാരില്‍ ആരുടേയോ വീട്ടില്‍ നിന്ന് ആണി തറക്കുന്ന ശബ്ദം കേട്ടപ്പോള്‍ അവര്‍ ശക്തമായി വെറുപ്പ് പ്രകടിപ്പിക്കുകയും നബി(സ്വ)യുടെ സന്നിധിയില്‍ വെച്ച് ശബ്ദമുണ്ടാക്കുന്നത് ആരാണെന്ന് അന്വേഷിക്കാന്‍ ആളെ പറഞ്ഞയക്കുകയും ചെയ്തിട്ടുണ്ട്. അവിടത്തെ തിരുസമക്ഷത്തില്‍ നിന്നും ഒരാനവശ്യകളിയും പാടില്ല. അവിടെയുള്ളപ്പോഴെല്ലാം അവിടുത്തെ ഹള്‌റത്തില്‍ നിസ്‌കാരശേഷം സലാം ചൊല്ലല്‍ പതിവാക്കുക.
സലാം പറയുന്നതിന്റെ ഉത്തമമായ ചില ഭാഗങ്ങള്‍.
മദീനയിലെ സന്ദര്‍ശന സ്ഥലങ്ങള്‍
മദീനയിലെ ഓരോതരിയും ചരിത്രത്തിന്റെ ലാളനയേറ്റുറങ്ങന്ന പുണ്യഭൂമിയാണെന്നു നാം കണ്ടു. അതിവിടെ വിശദീകരിക്കാനൊരുങ്ങിയാല്‍ ആയിരക്കണക്കിന് പേജുകള്‍ ഇനിയും വേണ്ടിവരും. സൂചനകളിലൂടെ ഒരെത്തിനോട്ടം നടത്താം.
ജന്നത്തുല്‍ ബഖീഅ്
മസ്ജിദുന്നബവിയുടെ കിഴക്കുഭാഗത്ത് പള്ളിയുടെ ഖബറുസ്ഥാന്‍ പോലെ വളരെ അടുത്തായി സ്ഥിതിചെയ്യുന്നു. പതിനായിരത്തോളം സ്വഹാബിമാരുടെ ഖബറിടം ഇവിടെയാണ്. എല്ലാ ദിവസവും ഇത് സന്ദര്‍ശിക്കല്‍ സുന്നത്താണ്.
ഉഹ്ദ് പര്‍വ്വതം
മസ്ജിദുന്നബവിയില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ ദൂരമുണ്ട്. ‘മശ്ഹദ് ഹംസ’ എന്ന പേരിലാണറിയപ്പെടുക. നബി വഒരിക്കല്‍ പറഞ്ഞു ”ഉഹ്ദ് പര്‍വ്വതം നാം അതിനെയും അത് നമ്മെയും സ്‌നേഹിക്കുന്നു.”
”നിശ്ചയം ഉഹ്ദ് പര്‍വ്വതം സ്വര്‍ഗ്ഗകവാടങ്ങളില്‍ ഒന്നിന്റെ ചാരത്തുണ്ടാവും”
ചുവടെ പറയുന്നവയെല്ലാം പ്രധാന കേന്ദ്രങ്ങളാണ്.
മസ്ജിദുല്‍ ഖുബാ, മസ്ജിദുല്‍ ഖിബ്‌ലതൈനി, മസ്ജിദു ഫതഹ്, മസ്ജിദുല്‍ ഗമാമ, മസ്ജിദുല്‍ ജുമിഅ, മസ്ജിദുല്‍ ഇജാബ, മസ്ജിദു അബൂ ദറില്‍ ഗഫാരി, മസ്ജിദുല്‍ ബഗ്‌ല, മസ്ജിദുല്‍ ദുല്‍ഹുലൈഫ, മസ്ജിദുല്‍ ഫളീഖ്, മസ്ജിദുല്‍ മഗ്‌സല, മസ്ജിദുല്‍ അഖീഖ്, മസ്ജിദുല്‍ മശ്‌റബത്തി ഉമ്മി ഇബ്‌റാഹീം.
ബദ്‌റ് ശുഹദാഅ്
മദീനയിലെ പ്രധാന സിയാറത്ത് കേന്ദ്രങ്ങളില്‍ ഒന്നാണ് ബദ്‌രീങ്ങളുടെ മഖ്ബറ. ബദ്ര്‍ ശുഹദാക്കളുടെ മൗലിദ് കഴിക്കാത്ത മുഅ്മിനീങ്ങളില്ല. അതോതുമ്പോഴെല്ലാം അവിടെയെത്താന്‍ കൊതിക്കുന്ന വിശ്വാസികള്‍, അവരുടെ തിരുഹള്‌റത്തില്‍ ചെന്ന് സിയാറത്ത് നടത്തുന്നത് പ്രത്യേക അനുഭുതി തന്നെയാണ്.
മദീനയില്‍ നിന്ന് ഏകദേശം 200 കിലോമീര്‍ വഴിദൂരമുണ്ട്. പരിചയസമ്പന്നരായ അമീറുമാരെ സമീപിച്ചാല്‍ അവിടെ പോകാന്‍ എളുപ്പമാണ്. ബദ്ര്‍ ശുഹദാക്കളില്‍ പതിനാലില്‍ പതിമൂന്ന് പേരും ഇവിടെയാണ് മറപെട്ട് കിടക്കുന്നത്.
ഇനിയും ധാരാളം സന്ദര്‍ശന സ്ഥലങ്ങള്‍ മദീനയിലുണ്ട്.
മദീനയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. മസ്ജിദുന്നബവിയില്‍ എത്തിയാല്‍ റൗളയുടെ ഭാഗത്ത് സ്ഥലം പിടിക്കുക.
2. മദീനയില്‍ ഉള്ളപ്പോഴെല്ലാം എല്ലാ ജമാഅത്തിലും ഒന്നാം തക്ബീര്‍ മുതല്‍ പങ്കുകൊള്ളുക.
3. മദീനയില്‍ താമസിക്കുന്നേരം പുന്നാരനബിക്ക് ഇഷ്ടമില്ലാത്ത ഒരുകാര്യവും ചെയ്യാതിരിക്കുക.
4. ഇഅ്തികാഫ് അധികരിപ്പിക്കുകയും അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്ത് പോവാതിരിക്കുകയും ചെയ്യുക.
5. നബിവയുടെ തിരുസമക്ഷം പിന്നിലായിവരുന്ന രൂപത്തില്‍ നിസ്‌കരിക്കുകയോ ഇരിക്കുകയോ ചെയ്യാതിരിക്കുക.
6. മദീനയിലെ വേട്ടമൃഗങ്ങളെ നശിപ്പിക്കുകയോ ചെടിയോ മറ്റോ മരമോ മുറിക്കലും മണ്ണും കല്ലും പുറത്ത് കൊണ്ടുപോകലും പാടില്ലാത്തതാണ്.
7. മദീനയില്‍ വെച്ച് സുന്നത്തുനോമ്പുകള്‍ അധികരിപ്പിക്കുക. ഖുര്‍ആന്‍ ഖതം തീര്‍ക്കുക. സ്വലാത്തുകള്‍ വര്‍ദ്ധിപ്പിക്കുക.
8. മസ്ജിദുന്നബവിയില്‍ അവിടുത്തെ പ്രിയകൂട്ടുകാര്‍ക്ക് സലാം അധികരിപ്പിക്കുക.
9. മദീനയില്‍ വെച്ചുണ്ടാവുന്ന പ്രയാസങ്ങള്‍ ക്ഷമിക്കുക. അവ പ്രകടമാക്കാതിരിക്കുക.
10. മദീനക്കാരെ ആദരിക്കുക.
സഹോദരാ, മദീന വിശ്വാസികളുടെ മനസ്സിന്റെ മധുരമാണ്.
അല്‍ഹംദുലില്ലാഹ്, അദദ ഖല്‍ഖിഹി
വരിളാ നഫ്‌സിഹി വസിനത അര്‍ശിഹി
വമിദാദ കലിമാതിഹി
ആ തിരു മുറ്റത്തെത്തി പുന്നാര നബിയുടെ ചാരത്ത് മതിവരുവോളം നില്‍ക്കാന്‍ നാഥാ ഞങ്ങളെ നീ അനുഗ്രഹിക്കേണമേ…….. ആമീന്‍.
No comments:
Post a Comment