"ഗ്ലോറിയസ് ഹൂറി"സ്ത്രീകൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.

parenting 5


ആത്മവിശ്വാസം തകര്‍ക്കുന്ന കാര്‍ക്കശ്യം


ഒരു കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിക്കുന്ന പ്രഥമ സ്ഥാപനമാണ് കുടുംബം. കുടുംബത്തിന് അതിന്റെ ദൗത്യം വേണ്ട രൂപത്തില്‍ നിര്‍വഹിക്കുന്നതിന് കുട്ടിയുടെ വ്യക്തിത്വം വളര്‍ത്തുന്ന ആരോഗ്യകരമായ സന്താന പരിപാലന ശൈലികളെ കുറിച്ചുള്ള അവബോധം അനിവാര്യമാണ്. സന്തുലിത വ്യക്തിത്വത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഉടമയായി കുട്ടിയെ മാറ്റുന്നതിന് ആവശ്യമാണത്. കുട്ടിയില്‍ നല്ല ശീലങ്ങളോ അനിഷ്ടകരമായ ശീലങ്ങളോ കാണുമ്പോള്‍ അവയെ കൈകാര്യം ചെയ്യുന്നതിന് സന്താന പരിപാലനത്തില്‍ അടിസ്ഥാനങ്ങളും തത്വങ്ങളുമുണ്ട്. നിരന്തരമുള്ള ശിക്ഷയും കാര്‍ക്കശ്യവുമാണ് വിജയകരമായ സന്താനപരിപാലനത്തിന്റെ അടിസ്ഥാനമെന്ന് മനസ്സിലാക്കിയിരിക്കുന്ന ചില രക്ഷിതാക്കളുണ്ട്. എന്നാല്‍ തങ്ങള്‍ കൈകാര്യം ചെയ്യുന്ന കുട്ടിയുടെ ബുദ്ധിയെ മനസ്സിലാക്കത്തവരാണവര്‍. കുട്ടിക്ക് പകര്‍ന്നു കൊടുക്കാന്‍ ശ്രമിക്കുന്ന ആശയങ്ങളുടെയും ചിന്തകളുടെയും വലിയൊരു ഭാഗം തെറ്റായ ആ ശൈലി കാരണം ഉള്‍ക്കൊള്ളാന്‍ കുട്ടിയുടെ ബുദ്ധിക്ക് സാധിക്കുകയില്ല.

കുട്ടികളോട് നല്ല നിലയില്‍ പെരുമാറാന്‍ കല്‍പിക്കുന്ന പ്രവാചകാധ്യാപനങ്ങളുടെ പ്രാധാന്യത്തെ സംബന്ധിച്ച് നിരവധി ഗവേഷണങ്ങളും പഠനങ്ങളും നടന്നിട്ടുണ്ട്. കുട്ടിയുടെ മാനസികാരോഗ്യത്തില്‍ അത് സുപ്രധാന പങ്കുവഹിക്കുന്നുവെന്നതാണ് കാരണം. നബി(സ) പറയുന്നു: 'നമ്മിലെ മുതിര്‍ന്നവരെ ആദരിക്കാത്തനും നമ്മിലെ ചെറിയവരോട് കരുണ കാണിക്കാത്തവനും നമ്മില്‍ പെട്ടവനല്ല.' ചെറിയവരോട് കരുണ കാണിക്കാനാണ് പ്രവാചക നിര്‍ദേശം. അഥവാ കുട്ടിയുടെ മാനസികവും ശാരീരികവുമായ അവസ്ഥ പരിഗണിച്ച് മോശപ്പെട്ടതല്ലാത്ത രീതിയിലായിരിക്കണം അവനെ വളര്‍ത്തേണ്ടത്. കുട്ടിക്ക് ശാരീരികമായോ ആരോഗ്യപരമായോ മാനസികമായോ വൈകാരികമായോ ദ്രോഹം ചെയ്യുന്ന മാതാപിതാക്കളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ഉണ്ടാകുന്ന പ്രവര്‍ത്തനമാണ് അവനോടുള്ള മോശമായ പെരുമാറ്റം. ശാരീരികാതിക്രമം, ലൈംഗികാതിക്രമം, വൈകാരികാതിക്രമം, അവഗണിക്കല്‍ തുടങ്ങിയവയെല്ലാം അതിന്റെ വിവിധ രൂപങ്ങളാണ്.

കുട്ടികളോടുള്ള മോശം പെരുമാറ്റത്തിന് പല രൂപങ്ങളുണ്ടെങ്കിലും മാനസികവും വൈകാരികവുമായ പ്രവര്‍ത്തനങ്ങളാണ് അവരുടെ മനസ്സില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുക. അതിന്റെ പാടുകള്‍ നീക്കം ചെയ്യാന്‍ ഏറെ പ്രയാസമായിരിക്കും. പ്രത്യേകിച്ചും അത് പരിഗണിക്കപ്പെടാതെ പോകുമ്പോള്‍. കുട്ടിയുടെ ജീവിതത്തിലും ഭാവിയിലും ആഴത്തിലുള്ള സ്വാധീനം അതുണ്ടാക്കും. മോശമായ പെരുമാറ്റത്തിനും അവഗണിക്കലിനും ഇരയാക്കപ്പെടുന്ന കുട്ടികളില്‍ കാണുന്ന ചില സവിശേഷമായ ലക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേഷ്യം, എല്ലാറ്റിനോടുമുള്ള എതിര്‍പ്പ്, ഭീതി, സ്വന്തത്തിലുള്ള ആത്മവിശ്വാസ കുറവും അപകര്‍ഷതാ ബോധവും, ദൗര്‍ബ്യം തോന്നല്‍, കുറ്റബോധം തുടങ്ങിയ പ്രസ്തുത ലക്ഷങ്ങളില്‍ പെട്ടതാണ്. ഒളിച്ചോടല്‍, ഉള്‍വലിയല്‍, ശാരീരിക പ്രയാസങ്ങള്‍ തുടങ്ങിയവയിലൂടെ കുട്ടികള്‍ അത് പ്രകടിപ്പിക്കുകയും ചെയ്‌തേക്കും. കടുത്ത ആശയക്കുഴപ്പത്തിന്റെ ലോകത്തേക്കാണത് അവനെ കൊണ്ടു പോവുക. ലോകത്തോടു തന്നെ ശത്രുത വെച്ചുപുലര്‍ത്തുന്ന ഒരവസ്ഥയിലേക്ക് പലപ്പോഴും അതവനെ എത്തിച്ചേക്കാം.

മോശമായ പെരുമാറ്റത്തിന് ഇരയാവുന്ന അത് പ്രകടമായ ലക്ഷണങ്ങള്‍ക്ക് കാരണമാവുമെങ്കിലും സാഹചര്യത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച് അത് വ്യത്യസ്തമായിരിക്കും. കുട്ടികളോടുള്ള ഇടപെടല്‍ ആ പ്രായത്തെയും അതിന്റെ സവിശേഷതകളെയും മനസ്സിലാക്കി കൊണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. സന്താനപരിപാലനം ശാസ്ത്രവും അതോടൊപ്പം തന്നെ കലയുമാണ്. ഓരോ സന്ദര്‍ഭത്തിനും സാഹചര്യത്തിനും അനുസരിച്ച ശൈലിയും രീതിയുമാണ് രക്ഷിതാവില്‍ നിന്നും ഉണ്ടാവേണ്ടത്. സന്താനപരിപാലനത്തിനുള്ള കഴിവില്ലാത്തതു കൊണ്ടാണ് പലപ്പോഴും രക്ഷിതാക്കള്‍ കാര്‍ക്കശ്യത്തിന്റെ രീതി സ്വീകരിക്കുന്നത്. കുട്ടിയുടെ വ്യക്തിത്വത്തെ പരിഗണിച്ചു കൊണ്ടുള്ള ശൈലി സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് ഈ രംഗത്തെ വിദഗ്ദര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ കുട്ടിക്കും അനുയോജ്യമായ രീതികളുണ്ട്. ചിലര്‍ക്ക് വാക്കുകള്‍ കൊണ്ടുള്ള സൂചനകള്‍ നല്‍കിയാല്‍ മതിയെങ്കില്‍ മറ്റു ചിലര്‍ക്ക് ചര്‍ച്ചയും സംവാദവും ആവശ്യമായിരിക്കും.ISLAMONLIVE





No comments:

Post a Comment