പ്രത്യേക സൂറത്തുകള്‍
വിശുദ്ധ ഖുര്‍ആനില്‍ 114 സൂറത്തുകളുണ്ട്. എന്നാല്‍ എല്ലാ സൂറത്തുകളും ശ്രേഷ്ടതയില്‍ തുല്യവിതാനത്തിലല്ല. ചില സൂറത്തുകള്‍ക്ക് വലിയ ശ്രേഷ്ടതയും പാരായണം ചെയ്യുന്നതിന് വലിയ പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉദാഹരണം; യാസീന്‍ സൂറത്ത് ഒരു തവണ പാരായണം ചെയ്യുന്നതിന് പത്ത് തവണ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനുള്ള പ്രതിഫലമുണ്ടെന്ന് തിരുനബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്. (തഫ്‌സീര്‍ സ്വാവി).
ഇമാം ഗസ്സാലി (റ), അബ്ദുല്ലാഹിബ്‌നു യാഫിഈ(റ) തുടങ്ങിയ മഹാന്മാര്‍ വിശുദ്ധ ഖുര്‍ആനിലെ സിശേഷതയുള്ള സൂറത്തുകളെ അധികരിച്ചുമാത്രം ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. ഇമാം ഗസ്സാലി(റ) തന്റെ ജവാഹിറുല്‍ ഖുര്‍ആനില്‍ വിവരിക്കുന്നത് കാണുക: ”പരിശുദ്ധ ഖുര്‍ആനിലെ ചില ആയത്തുകള്‍ക്ക് മറ്റുള്ള ആയത്തുകളേക്കാള്‍ മഹത്വമുണ്ട്, പ്രാധാന്യമുണ്ട്. എല്ലാ ആയത്തുകളും അല്ലാഹുവിന്റെ കലാമാണല്ലോ. അപ്പോള്‍ ഏത് മാനദണ്ഡം വെച്ചാണ് താങ്കള്‍ ചില സൂറത്തുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയത് എന്ന് ഒരുപക്ഷേ നിവാരണം തേടിയേക്കാം. ചില യാഥാര്‍ഥ്യങ്ങള്‍ നീ അറിയുക. കടമിടപാടിനെക്കുറിച്ച് വിവരിക്കുന്ന ആയത്തും അല്ലാഹുവിന്റെ ഉജ്ജ്വല ഗുണവിശേഷങ്ങള്‍ പ്രതിപാദിക്കുന്ന ആയത്തുല്‍ കുര്‍സിയ്യും തമ്മിലുള്ള വൈജാത്യവും അല്ലാഹുവിന്റെ ഏകത്വം മനസ്സിലാക്കിത്തരുന്ന സൂറത്തുല്‍ ഇഖ്‌ലാസും അബൂലഹബിനെ ശപിക്കുന്ന തബ്ബത്ത് സൂറത്തും തമ്മിലുള്ള വ്യത്യാസവും ഉള്‍കണ്ണിന്റെ പ്രഭയില്‍ നിനക്കു വായിച്ചെടുക്കാന്‍ പ്രാപ്തിയില്ലെങ്കില്‍ ഖുര്‍ആന്‍ ആരിലേക്കാണോ ഇറങ്ങിയത്, ആ പ്രവാചകര്‍ പറയുന്നത് സ്വീകരിക്കുക. നബി(സ്വ) പറയുന്നത് കാണുക: ”യാസീന്‍ ഖുര്‍ആനിന്റെ ഹൃദയ ഭാഗമാണ്. സൂറത്തുല്‍ ഫാതിഹ ഖുര്‍ആനിലെ സൂറത്തുകളില്‍ ഏറ്റവും ശ്രേഷ്ഠമാണ്. ആയത്തുല്‍ കുര്‍സിയ്യ് ആയത്തുകളുടെ നേതാവാണ്. സൂറത്തുല്‍ ഇഖ്‌ലാസ് ഖുര്‍ആനിന്റെ മൂന്നിലൊന്നിന്റെ സ്ഥാനത്തു നില്‍ക്കുന്നതാണ്.” (മിര്‍ഖാത്ത് 4/332).
പ്രഗത്ഭ ഖുര്‍ആന്‍ പണ്ഡിതന്‍ ഇമാം അല്ലൂസി (റ) പറയുന്നത് കാണുക: ലളിതമായ ചില സല്‍കര്‍മ്മങ്ങള്‍ക്ക് അതേ പദവിയില്‍ പെട്ടതും അതിനേക്കാള്‍ പ്രയാസം നിറഞ്ഞതുമായ ഇബാദത്തുകള്‍ക്കു നല്‍കുന്ന പ്രതിഫലത്തേക്കാള്‍ അനേകമടങ്ങ് പ്രതിഫലം പ്രത്യേകമായി നല്‍കുന്നതിന് അല്ലാഹു തടസ്സം പറയുന്നില്ല. അതിരുകളില്ലാതെ ഔദാര്യം ചെയ്യുന്ന അല്ലാഹുവിന്റെ ദാനത്തിന് ഒരു തടസ്സവുമില്ല.
അപ്പോള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വ്യക്തിക്ക് ഓരോ അക്ഷരത്തിനും പത്തു നന്മയും അതിനേക്കാള്‍ എത്രയോ മടങ്ങു പ്രതിഫലവുമായി ഇഖ്‌ലാസ് സൂറത്ത് ഓതുന്നവനു ലഭ്യമാകുന്നു. ഈ സൂറത്ത് ഖുര്‍ആനിന്റെ മൂന്നില്‍ ഒന്നിനു സമാനമാകും വിധം അനേകം ഇരട്ടി പ്രതിഫലം കൊടുക്കുന്നതില്‍ യാതൊരു വിലങ്ങുമില്ല. അതിന്റെ യുക്തി തേടിപ്പോകേണ്ടതില്ല. അത് അല്ലാഹുവിലേക്ക് വിടുക. തത്വുല്യമായ മറ്റു സല്‍കര്‍മ്മങ്ങള്‍ക്കും ഇതേ നയം തന്നെ സ്വീകരിക്കുകയാണ് വേണ്ടത്. (റൂഹുല്‍ മആനി 15/506).
സൂറത്തുല്‍ ഫാത്തിഹ മഹത്വവും പ്രാധാന്യവും
വിശുദ്ധ ഖുര്‍ആനിലെ പ്രഥമ സൂറത്തായ ഫാത്തിഹ സൂറത്തിന് ഒട്ടനവധി മഹത്വങ്ങളുണ്ട്. ദിനേനെ അഞ്ചുനേരങ്ങളിലെ നിസ്‌കാരങ്ങളില്‍ നിര്‍ബന്ധമായും ഇത് പാരായണം ചെയ്തിരിക്കണമെന്ന നിബന്ധന തന്നെ 7 ആയത്തുള്ള ഈ സൂറത്തിന്റെ പ്രാധാന്യത്തെ വിളിച്ചറിയിക്കുന്നു. ഉമ്മുല്‍ ഖുര്‍ആന്‍ എന്ന പേരിലാണ് റസൂല്‍(സ്വ) പലപ്പോഴും പറയാറുള്ളത്.
സൂറത്തു ശിഫാഅ്, അര്‍റുഖിയ്യ തുടങ്ങിയ പേരുകള്‍ പറയപ്പെടുന്നതുതന്നെ ചികിത്സരംഗത്ത് ഫാത്തിഹ സൂറത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നതാണ്. ഇമാം ബുഖാരി റിപ്പോര്‍ട്ടുചെയ്യുന്ന ഒരു ഹദീസ് കാണുക. അബൂസഈദ്(റ) പറയുന്നു. നബി(സ്വ) എന്നോടുപറഞ്ഞു. നിങ്ങള്‍ പള്ളിയില്‍ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് ഖുര്‍ആനിലെ ഏറ്റവും മഹത്വമേറിയ അധ്യായം ഞാന്‍ പഠിപ്പിച്ചുതരാം. ശേഷം അവിടുന്ന് എന്റെ കരങ്ങല്‍ പിടിച്ചു. പള്ളിയില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ തിരുനബി(സ്വ) ഉദ്ദേശിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു. ഖുര്‍ആനിലെ ഏറ്റവും മഹത്വമുള്ള സൂറത്ത് എനിക്ക് പഠിപ്പിച്ചുതരാം എന്ന് അങ്ങ് പറഞ്ഞിരുന്നല്ലോ. അപ്പോള്‍ അവിടുന്ന് പറഞ്ഞു. അതെ, അത് അല്ലാഹു എനിക്ക് നല്‍കിയ ഹംദിന്റെ വചനം ഉള്‍ക്കൊള്ളുന്ന സബ്ഹുല്‍ മസാനീ എന്ന് പേരുള്ള ഫാത്തിഹ സൂറത്താകുന്നു. (ബുഖാരി).
നബി(സ്വ) പറഞ്ഞു : സൂറത്തുല്‍ ഫാത്തിഹക്ക് തുല്യമായത് തൗറാത്തിലോ ഇഞ്ചീലിലോ സബൂറിലോ ഖുര്‍ആനില്‍ തന്നെയോ അല്ലാഹു ഇറക്കിയിട്ടില്ല. തുര്‍മുദി.
അഞ്ചു നേരത്തെ ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് ശേഷം സൂറത്തുല്‍ ഫാത്തിഹ 20 തവണ ഓതി അഞ്ചു വഖ്തിലുമായി 100 പൂര്‍ത്തിയാക്കിയാല്‍ മാനസിക വിഷമങ്ങള്‍ അകന്നുപോകും. ഭക്ഷണ വിശാലത ലഭിക്കം, കുടുംബസമേതം ഇഹപര സന്തോഷത്തിനുള്ള വഴി എളുപ്പമാകും. ഐശ്വര്യജീവിതം ഉണ്ടാവും.
313 തവണ ഒരാള്‍ ഓതിയാല്‍ അവന്റെ ആഗ്രഹം അല്ലാഹു പൂര്‍ത്തീകരിച്ചുകൊടുക്കും.
വിഷനിവാരണത്തിന്
സ്വഹാബികള്‍ യാത്രാമധ്യേ ഒരിടത്ത് തങ്ങാന്‍ ഉദ്ദേശിച്ചപ്പോള്‍ ചില അറബ് ഗോത്രക്കാരോട് ഞങ്ങളെ അതിഥിയായി സ്വീകരിക്കുമോ എന്ന് ചോദിച്ചു. പക്ഷെ അവര്‍ വിസമ്മതിച്ചു. അതിനിടെ അവരുടെ ഗോത്രതലവനെ വിഷത്തേള്‍ കുത്തി. പല ചികിത്സകള്‍ നടത്തിയെങ്കിലും വിഫലമായിരുന്നു. അവര്‍ ഞങ്ങളുടെ ഈ യാത്രാസംഗത്തെ സമീപിച്ച് ചോദിച്ചു. നിങ്ങളുടെ അടുക്കല്‍ തേള്‍ വിഷത്തിനുള്ള വല്ല മരുന്നുമുണ്ടോ?. അപ്പോള്‍ അബൂ സഈദിനില്‍ ഖുദ്‌രി (റ) പറഞ്ഞു. ഞാന്‍ മന്ത്രിക്കാം. പക്ഷെ നിങ്ങള്‍ ഞങ്ങളോട് ആതിഥ്യമര്യാദ കാണിക്കാനോ അതിഥിയായി സ്വീകരിക്കാനോ വിസമ്മതിച്ചവരാണ്. അതിനാല്‍ പ്രതിഫലമായി എന്തെങ്കിലും പാരിതോഷികം നല്‍കാതെ ഞാന്‍ മന്ത്രിക്കുകയില്ല. അങ്ങനെ 30 ആടുകളെ നല്‍കാമെന്ന് അവര്‍ സമ്മതിച്ചു. അബൂ സഈദിനില്‍ ഖുദ്‌രി (റ) ഫാത്വിഹ ഓതി മന്ത്രിച്ചപ്പോള്‍ ഗോത്രത്തലവന്റെ വിഷബാധ പൂര്‍ണ്ണമായും സുഖപ്പെട്ടു. അവര്‍ക്ക് അതിന് പാരിതോഷികം ലഭിച്ചപ്പോള്‍ സംഘത്തിലെ ചിലര്‍ അത് വീതിച്ച് നല്‍കണമെന്ന് അഭിപ്രായം പറഞ്ഞപ്പോള്‍ മന്ത്രിച്ചയാള്‍ പറഞ്ഞു. നമുക്ക് റസൂലുളളാഹിയുടെ നിര്‍ദ്ദേശം പോലെ ചെയ്യാം. അവര്‍ തിരുനബി(സ്വ) യെ സമീപിച്ച് സംഭവങ്ങള്‍ വിവരിച്ചു. ഇതുകേട്ട നബി(സ്വ) തങ്ങള്‍ ചോദിച്ചു. ഫാത്വിഹ മന്ത്രമാണെന്ന് നിങ്ങള്‍ എങ്ങനെ മനസ്സിലാക്കി? നിങ്ങള്‍ ചെയ്തത് ശരിയാണ്. നിങ്ങള്‍ക്ക് ലഭിച്ച പാരിതോഷികം നിങ്ങള്‍ വീതിച്ചെടുക്കുക. ഒരു വിഹിതം എനിക്കും തരിക. (ബുഖാരി-മുസ്‌ലിം)
വിഷബാധ ഏറ്റവരെ നബി(സ്വ) തങ്ങള്‍ സൂറത്തുല്‍ ഫാത്വിഹ 7 തവണ ഓതി മന്ത്രിക്കാറുണ്ടായിരുന്നു. (തുര്‍മുദി)
നബി(സ്വ)യുടെ സ്വഹാബികളില്‍ ചിലര്‍ ഒരു യുദ്ധ യാത്രക്കിടയില്‍ ബോധക്ഷയം ബാധിച്ച് കിടക്കുന്ന ഒരാളെ കാണുന്നുണ്ടായിരുന്നു. അവരില്‍ ഒരാള്‍ അദ്ദേഹത്തെ ചെവിയില്‍ സൂറത്തുല്‍ ഫാത്വിഹ ഓതിയപ്പോള്‍ ബോധം തിരിച്ചുകിട്ടി. സംഭവം അറിഞ്ഞ നബി(സ്വ) പറഞ്ഞു. അത് ഉമ്മുല്‍ ഖുര്‍ആനാണ്. ഏത് രോഗത്തിനും ശമനം നല്‍കുന്നതാണ്. (ദുര്‍റുല്‍ മന്‍സൂര്‍ 1/4)
ഇലാഖത്തുബ്‌നു സിഹാര്‍(റ) ഒരിക്കല്‍ നബി(സ്വ)യെ സമീപിച്ച് മടങ്ങിവരുമ്പോള്‍ ഒരുസംഘം ആളുകളെകണ്ടു. അവരില്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട ഒരു മാനസിക രോഗിയും ഉണ്ട്. അവര്‍ ഇലാഖതത്തുബ്‌നു സിഹാര്‍(റ)നോടു ചോദിച്ചു. ഇവനെ ചികിത്സിക്കാന്‍ പറ്റിയ വല്ല മരുന്നും നിങ്ങളുടെ കൈവശത്തിലുണ്ടോ? ഇലാഖത്ത്(റ) പറയുന്നു. മൂന്ന് നാള്‍ രാവിലെയും വൈകുന്നേരവുമായി ഞാന്‍ അയാളെ ഫാത്വിഹ ഓതി മന്ത്രിച്ചു. മന്ത്രിക്കുമ്പോള്‍ അല്‍പം ഉമിനീരോടുകൂടി അവനെ ഊതുകയും ചെയ്തു. അതിന്റെ ഫലമായി അവന്റെ മാനസിക രോഗം സുഖപ്പെട്ടപ്പോള്‍ അവരെനിക്ക് 100 ആടുകളെ നല്‍കി. ഇക്കാര്യം നബി(സ്വ)യെ അറിയിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു. ആ ആടുകളെ നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക. നിഷിദ്ധമായ മന്ത്രത്തിനാണ് പ്രതിഫലം സ്വീകരിക്കാന്‍ പാടില്ലാത്തത്. നീ ചെയ്തത് സത്യസന്ധമായ മന്ത്രമാണ്. (അബൂദാവൂദ്, അല്‍ അദ്കാര്‍ 113, 114)
ഇബ്‌നുല്‍ ഖയ്യിം തന്റെ രോഗവും ഔഷധവും എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ഫാത്വിഹ സൂറത്തുകൊണ്ട് ചികിത്സ നടത്തിയ എനിക്ക് വിസ്മയകരമായ ചില ഫലങ്ങള്‍ അനുഭവപ്പെട്ടിരിക്കുന്നു. ഞാന്‍ മക്കയില്‍ താമസിക്കുന്ന കാലത്ത് രോഗബാധിതനായി . അവിടെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരോ വൈദ്യന്‍മാരോ ഉണ്ടായിരുന്നില്ല. അപ്പോള്‍ സൂറത്തുല്‍ ഫാത്വിഹകൊണ്ട് ചികിത്സിക്കാമെന്ന് എനിക്ക് തോന്നി. ഞാന്‍ ഫാത്വിഹ ഓതി ചികിത്സ തുടങ്ങി. അത്ഭുതകരമാം വിധം എനിക്ക് രോഗശമനം ലഭിച്ചു. അതിനുശേഷം ശരീരവേദനയും മറ്റും അനുഭവിക്കുന്നവര്‍ക്ക് എന്റെ രോഗം ഫാത്വിഹയിലൂടെ മാറിയ കാര്യം ഞാന്‍ പറഞ്ഞുകൊടുക്കുമായിരുന്നു. അങ്ങനെ അവരില്‍ പലര്‍ക്കും ഫാത്വിഹയുടെ ബറകത്ത് കാരണം വളരെ വേഗത്തില്‍ രോഗശമനം ലഭിക്കാറുണ്ടായിരുന്നു (അബ്‌വാബുല്‍ ഫറജ്)
ജിബ്‌രീല്‍ (അ) നബി(സ്വ)യുടെ സന്നിധിയില്‍ ഇരിക്കവെ മേല്‍ ഭാഗത്തുനിന്നും ശക്തമായ മുഴക്കം കേട്ടപ്പോള്‍ ജിബ്‌രീല്‍ (അ) പറഞ്ഞു. ഇത് ആകാശലോകത്ത് ഒരു കവാടം തുടക്കപ്പെട്ടതിന്റെ ശബ്ദമാണ്. ഇന്നുവരെ ആ വാതില്‍ തുറക്കപ്പെട്ടിരുന്നില്ല. ആ വാതിലിലൂടെ ഒരു മലക്ക് ഇറങ്ങി വന്നു. അപ്പോള്‍ ജിബ്‌രീല്‍(അ) നബി(സ്വ)യോട് പറഞ്ഞു. ഭൂമിലോകത്ത് ആദ്യമായാണ് ഈ മലക്ക് ഇറങ്ങിവരുന്നത്. ആ മലക്ക് നബി(സ്വ) യോട് സലാം പറഞ്ഞു. ഇങ്ങനെ തുടര്‍ന്നു. അവിടുത്തേക്ക് നല്‍കപ്പെട്ട രണ്ട് പ്രകാശങ്ങള്‍കൊണ്ട് സന്തോഷിക്കുക. അവ മറ്റൊരു പ്രവാചകനും ലഭിച്ചിട്ടില്ല. ഫാത്തിഹയില്‍ സൂറത്തുല്‍ ബകറയുടെ അവസാനത്തെ സൂക്തങ്ങളുമാണവ. അവ പാരായണം ചെയ്ത് നിങ്ങള്‍ എന്തുചോദിച്ചാലും അല്ലാഹു ഉത്തരംചെയ്യും. (മുസ്‌ലിം)
ഫാത്വിഹയും സൂറത്തുല്‍ ബഖറയുടെ അവസാന ഭാഗവും ഓതി അല്ലാഹുവിനോട് ചേദിക്കുന്ന ഭൗതികവും പാരത്രികവുമായ എല്ലാ ആവശ്യങ്ങളും അല്ലാഹു നിറവേറ്റിക്കൊടുക്കുമെന്ന് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. (മിര്‍ഖാത് 2/584)
അബൂസഈദ് (റ)വില്‍ നിന്ന് നിവേദനം. നബി(സ) എന്നോട് പറഞ്ഞു: ”നിങ്ങള്‍ പള്ളിയില്‍ നിന്ന് പുറത്തേക്കു പോകുന്നതിനു മുമ്പ് ഖുര്‍ആനിലെ ഏറ്റവും മഹത്വമുള്ള ഒരു സൂറത്ത് ഞാന്‍ പഠിപ്പിച്ചുതരാം ശേഷം അവിടുന്നു എന്റെകൈപിടിച്ച് പള്ളിയില്‍ നിന്നു പുറത്തിറങ്ങാന്‍ നബി (സ) ഉദ്ദേശിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. ഖുര്‍ആനില്‍ നിന്ന് ഏറ്റവും മഹത്വമേറിയ സൂറത്തിനെ എനിക്കു പഠിപ്പിച്ചു തരാമെന്ന് അവിടുന്നു പറഞ്ഞിരുന്നുവല്ലോ”. അവിടുന്നു പറഞ്ഞു. ”അതെ അത് അല്ലാഹു എനിക്കു നല്‍കിയ ഹംദിന്റെ വചനം ഉള്‍ക്കൊള്ളുന്ന സബ്ഉല്‍മാസാനീ എന്നു പേരുള്ള (ഫാതിഹ) സൂറത്താകുന്നു.” (ബുഖാരി)
നബി (സ) പറഞ്ഞു. ”സൂറത്തുല്‍ ഫാതിഹക്ക് തുല്ല്യമായത് തൗറാത്തിലോ ഇഞ്ചിലിലോ സബൂറിലോ ഖുര്‍ആനില്‍ ത്തന്നെയോ അവതരിച്ചിട്ടില്ല.” (തുര്‍മുദി) ഭൗതീകവും പാത്രികവുമായ നിരവധി ഫലങ്ങള്‍ ഫാത്തിഹയിലൂടെ കരകതമാക്കാനവുമെന്ന് ധാരാളം ഹദീസുകളില്‍ വിവരണമുണ്ട്. രോഗശമനത്തിനും ആവശ്യപൂര്‍ത്തീകരണത്തിനുമെല്ലാം ഫാതിഹ വലിയ ഫലം ചെയ്യുമെന്നു അബൂദാവൂദും മറ്റും റിപ്പോര്‍ട്ട് ചെയത് ഹദീസുകളില്‍ നിന്നു മനസിലാക്കാം.
സൂറത്തുല്‍ ബഖറ: മഹത്വങ്ങള്‍
വിശുദ്ധ ഖുര്‍ആനിലെ രണ്ടാമത്തെ സൂറത്താണ് അല്‍ബഖറ. അല്‍ബഖറയില്‍ 286 ആയത്തുകളുണ്ട്. നബി(സ്വ) ഈ സൂറത്തിന്റെ മഹത്വങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചതായി നിരവധി ഹദീസുകളില്‍ കാണാന്‍ സാധിക്കും. ഭൗതികവും പാരത്രികവുമായ നിരവധി നേട്ടങ്ങള്‍ ഈ സൂറത്ത് പാരായണ ചെയ്യുന്നവര്‍ക്കു ലഭിക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ഈ സൂറത്തില്‍ വിവരിച്ചിട്ടുള്ള ആജ്ഞകളും വിധിവിലക്കുകളും സംഭവ വികാസങ്ങളും ആയിരം വീതം ഉള്‍കൊള്ളുന്നുവെന്നത് ഇതിന്റെ ഒരു സവിശേഷതയാണ് എന്ന് ഇബ്‌നുല്‍ അറബി എടുത്തു ഉദ്ധരിച്ചിട്ടുണ്ട്. (തഫ്‌സീറുസ്വാവി: 1-5).
സവിശേഷതകളില്‍ മുഖ്യസ്ഥാനത്തുള്ള സൂറത്താണിത്. മറ്റു സൂറത്തുകള്‍ക്കുള്ള മഹത്വങ്ങള്‍ക്കു പുറമേ ഈ സൂറത്തിനു മാത്രമുള്ള ചില സവിശേഷതകള്‍ തുടര്‍ന്നുള്ള വിവരണത്തില്‍ നിന്നു മനസ്സിലാക്കാം. (ഈ സൂറത്തിലുള്ള ചില ആയത്തുകള്‍ക്കുള്ള പ്രത്യേകമായ മഹത്വം ആയത്തുകളുടെ മഹത്വങ്ങള്‍ വിവരിക്കുന്ന സ്ഥലത്ത് പരാമര്‍ശിക്കുന്നുണ്ട്).
നബി(സ്വ) പറഞ്ഞു: നിങ്ങള്‍ സൂറത്തുല്‍ ബഖറ: പാരായണം ചെയ്യുക. നിശ്ചയം അത് പതിവാക്കുന്നതില്‍ ബറകത്തുണ്ട്. ഒഴിവാക്കുന്നത് വന്‍ നഷ്ടവുമാണ്. കപടന്മാര്‍ക്കും അലസന്മാര്‍ക്കും ഇത് പതിവാക്കാന്‍ കഴിയുകയില്ല. (മുസ്‌ലിം, മിശ്കാത്ത്).
സൂറത്തു ആലുഇംറാന്‍:
മഹത്വങ്ങളും പ്രയോജനങ്ങളും
വിശുദ്ധ ഖുര്‍ആനിലെ മൂന്നാമത്തെ സൂറത്താണ് ആലു ഇംറാന്‍. 200 ആയത്തുകള്‍ ഉള്‍കൊള്ളുന്ന ഈ സൂറത്തിന് ധാരാളം സവിശേഷതകളും അതു പാരായണം ചെയ്താല്‍ ലഭിക്കുന്ന ഒട്ടനവധി ഫലങ്ങളും ഹദീസുകള്‍ വിവരിച്ചിട്ടുണ്ട്. നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. അത് അന്ത്യദിനത്തില്‍ നിങ്ങള്‍ക്കു ശുപാര്‍ശകനായി എത്തുന്നതാണ്. പ്രഭ വിതറുന്ന രണ്ട് സൂറത്തുകള്‍ നിങ്ങള്‍ പാരായണം ചെയ്യുക. അല്‍ബഖറയും, ആലു ഇംറാനും തണല്‍ നല്‍കുന്ന മേഘങ്ങളെ പോലെ അല്ലെങ്കില്‍ ചിറകു വിരിച്ച പക്ഷിക്കൂട്ടങ്ങളെ പോലെ ഈ സൂറത്തുകള്‍ പാരായണം ചെയ്ത വ്യക്തികള്‍ക്ക് അനുകൂലമായി വാദിച്ചുകൊണ്ട് ഖിയാമത്ത് നാളില്‍ വരുന്നതാണ്. (മുസ്‌ലിം, മിശ്കാത്ത് 184).
അന്നവാസിബ്‌നു സംആന്‍(റ) പറയുന്നു: നബി(സ്വ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അന്ത്യനാളില്‍ വിശുദ്ധ ഖുര്‍ആനും ഖുര്‍ആന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിച്ചവരും ഹാജറാക്കപ്പെടും. ഈ രണ്ട് സൂറത്തുകള്‍ തണല്‍ നല്‍കുന്നതും പ്രഭ ചൊരിയുന്നതുമായ മേഘങ്ങളെ പോലെയോ ചിറക് വിരിച്ച് അണി നിരന്ന പക്ഷിക്കൂട്ടങ്ങളെ പോലെയോ അവര്‍ക്കു വേണ്ടി വാദിച്ചുകൊണ്ട് രംഗത്തേക്ക് വരുന്നതാണ്. (മുസ്‌ലിം – മിശ്കാത്ത് 184).
മലക്കുകള്‍ ദുആ ചെയ്യുന്നു
ആലു ഇംറാന്‍ പാരായണം ചെയ്യുന്നവര്‍ക്ക് വേണ്ടി മലക്കുകള്‍ ദുആ ചെയ്യുമെന്നു നബി(സ്വ) പഠിപ്പിക്കുന്നു. ഇമാം ദാരിമി(റ) ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: വെള്ളിയാഴ്ച ദിവസം ആരെങ്കിലും സൂറത്തു ആലുഇംറാന്‍ പാരായണം ചെയ്താല്‍ അന്നു രാത്രിയാകും വരെ ആ മനുഷ്യനുവേണ്ടി മലക്കുകള്‍ പാപമോചനത്തിനു തേടുകയും ദുആ ചെയ്യുന്നതുമാണ്. (മിശ്കാത്ത് 189).
പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നു
ഒരാള്‍ സൂറത്തുല്‍ ബഖറയും ആലും ഇംറാനും ഓതി നിസ്‌കരിച്ചു. നിസ്‌കാരം കഴിഞ്ഞ ഉടനെ കഅ്ബ്(റ) നിസ്‌കരിച്ച വ്യക്തിയോട് ചോദിച്ചു: ‘നിങ്ങള്‍ അല്‍ബഖറയും ആലു ഇംറാനും പാരായണം ചെയ്തുവോ?’ അദ്ദേഹം പറഞ്ഞു: ‘അതെ. ഞാന്‍ പാരായണം ചെയ്തിട്ടുണ്ട്. അപ്പോള്‍ കഅ്ബ്(റ) പറഞ്ഞു: അല്ലാഹുവാണ് സത്യം, നിശ്ചയം ആ രണ്ട് സൂറത്തുകളില്‍ അല്ലാഹുവിന്റെ (തിരുനാമം) ഇസ്മുല്‍ അഅ്‌ളമുണ്ട്. അതു ചൊല്ലി ദുആ ചെയ്താല്‍ ഉത്തരം ലഭിക്കുന്നതാണ്. (ഇബ്‌നുകസീര്‍ 1/30).
സൂറത്തു ആലുഇംറാന്റെ ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍
1. അന്ത്യനാളില്‍ സുരക്ഷാകവചമായി ഓതുന്ന വ്യക്തിക്കു വേണ്ടി നിലകൊള്ളുന്നു.
2. കപട വിശ്വാസത്തില്‍ നിന്ന് മോചനം ലഭിക്കുന്നു.
3. മലക്കുകള്‍ ഈ സൂറത്ത് പാരായണം ചെയ്യുന്നവന് വേണ്ടി ദുആ ചെയ്യുന്നു.
4. ദുആ സ്വീകരിക്കപ്പെടും.
5. രാത്രി നിസ്‌കാരത്തിന്റെ പ്രതിഫലം ലഭിക്കുന്നു.
6. മന:ശാന്തി ലഭിക്കുന്നു.
7. വിഷമത്തിലകപ്പെട്ടാല്‍ ആലുഇംറാനിലെ അവസാന 10 ആയത്തുകള്‍ ഓതിയാല്‍ വിഷമങ്ങള്‍ നീങ്ങുന്നു.
8. അല്ലാഹുവിന്റെ അനുസരണയുള്ള അടിമകളില്‍ ഉള്‍പ്പെടുന്നു.
(മുസ്‌ലിം, മിശ്കാത്ത്, ഇബ്‌നുകസീര്‍, ദാരിമി, സ്വാവി)
സൂറത്തുയൂസുഫ്: ശ്രേഷ്ഠതയും പ്രാധാന്യവും
യൂസുഫ് സൂറത്ത് വിശുദ്ധ ഖുര്‍ആനിലെ പന്ത്രണ്ടാമത്തെ സൂറത്താണ്. 111 ആയത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഈ സൂറത്ത് ധാരാളം ശ്രേഷ്ഠതകള്‍ നിറഞ്ഞതാണ്. യൂസുഫ് നബി(അ)ന്റെ സംഭവ ബഹുലമായ ചരിത്ര വിശകലനമാണ് പ്രതിപാദ്യ വിഷയം. യൂസുഫ് നബി(അ)ന്റെ മനക്കരുത്തും ത്യാഗ മനോഭാവവും ജീവിത വിശുദ്ധിയും വളരെ വ്യക്തമായി ഈ സൂറത്തില്‍ വിവരിക്കുന്നുണ്ട്.
യൂസുഫ് നബി(അ)ന്റെ തിരോധാനത്തെ തുടര്‍ന്ന് പിതാവ് യഅ്ഖൂബ് നബി(അ)ന് അനുഭവിക്കേണ്ടി വന്ന വിരഹദു:ഖവും സ്വന്തം സഹോദരങ്ങളുടെ ചതിപ്രയോഗങ്ങളും പിന്നീട് അസീസ് രാജാവിന്റെ സുന്ദരിയായ പത്‌നി സ്വകാര്യ നിമിഷങ്ങളില്‍ തന്റെ കാമാസക്തി ശമിപ്പിക്കാന്‍ നിര്‍ബന്ധിപ്പിച്ചപ്പോള്‍ അല്ലാഹുവിന്റെ പൊരുത്തം മാത്രം ലക്ഷ്യം വെച്ച് അവളുടെ ഇംഗിതത്തിനു വഴിപ്പെടാതെ ചെറുത്ത് നിന്ന് തന്റെ പരിശുദ്ധി പൂര്‍ണ്ണമായി സംരക്ഷിച്ച യൂസുഫ് നബി(അ) പിന്നീട് അനുഭവിച്ച ജയില്‍ വാസവും മറ്റുമെല്ലാം അല്ലാഹുവിന്റെ വിധിയാണെന്നുറക്കെ പ്രഖ്യാപിച്ച് സന്തോഷം കൈകൊള്ളുകയും ഇരുമ്പഴിക്കുള്ളില്‍ നിന്ന് ഈജിപ്തിന്റെ രാജ പദവിയിലേക്കുയരുകയും യൂസുഫ് നബിയെയും നഷ്ടപ്പെട്ട ബിന്‍യാമീന്‍ എന്ന പുത്രനെയും പിതാവിന്റെ അരികിലേക്ക് തിരിച്ചെത്തിയപ്പോള്‍ യഅ്ഖൂബിനുണ്ടായ സന്തോഷം കഥ പോലെ വിവരിക്കുന്ന സംഭവബഹുലമായ ചരിത്രമുള്‍കൊള്ളുന്ന മഹത്തായ സൂറത്താണിത്. ചില പ്രത്യേകതകള്‍ ചുവടെ വിവരിക്കാന്‍.
മരണ വേദന കുറയാന്‍ വഴിയൊരുക്കുന്നു
ഉബയ്യുബ്‌നു കഅ്ബ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു, നിങ്ങളുടെ അടിമകള്‍ക്ക് നിങ്ങള്‍ സൂറത്തുയൂസുഫ് പഠിപ്പിക്കുക. ഈ സൂറത്ത് പാരായണം ചെയ്യുകയോ തന്റെ കുടുംബത്തേയോ അടിമകളെയോ പഠിപ്പിക്കുകയോ ചെയ്ത ഏതൊരു മുസ്‌ലിമിനും അല്ലാഹു മരണ വേദനയില്‍ ലഘൂകരണം നല്‍കുന്നതാണ്. ഒരു മുസ്‌ലിമിനോടും അസൂയ തോന്നാതിരിക്കാനുള്ള വിശാല മനസ്‌കതയും അവനു നല്‍കുന്നതാണ്. (ഇബ്‌നുകസീര്‍ 2/423).
ദു:ഖിതനെ സന്തോഷിപ്പിക്കുന്നു
ശൈഖ് അഹ്മദുസ്വാവി(റ) വിവരിക്കുന്നതു കാണുക. ‘അതിമഹത്തായ ഫലങ്ങളും സവിശേഷമായ വിധികളും ധാരാളം ഉള്‍കൊള്ളുന്ന സൂറത്താണിത്. അതുകൊണ്ടാണ്; ഖാലിദുബ്‌നു മഅ്ദ്ദാന്‍(റ) സൂറത്തുയൂസുഫും സൂറത്തുമറിയമും സ്വര്‍ഗവാസികള്‍ സ്വര്‍ഗീയ ലോകത്ത് ആസ്വദിക്കുമെന്നു പറഞ്ഞത്. ദു:ഖിതന്‍ സൂറത്ത് യൂസുഫ് കേള്‍ക്കുന്നതു കാരണമായി അവനു മന:ശാന്തി ലഭിക്കുമെന്ന് അത്വാഅ്(റ) പറഞ്ഞിട്ടുണ്ട്. (തഫ്‌സീറുസ്വാവി 2/217).
അല്‍കഹ്ഫ്: മഹത്വവും പ്രതിഫലവും
വിശുദ്ധ ഖുര്‍ആനിലെ പതിനെട്ടാമത്തെ സൂറത്താണ് സൂറത്തുല്‍ കഅ്ഫ്. 110 ആയത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഈ സൂറത്തിന്റെ മഹത്വവും പ്രാധാന്യവും വിവരിക്കുന്ന നിരവധി തിരുവചനങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഓരോ വെള്ളിയാഴ്ചയും ഈ സൂറത്ത് മൂന്നാവര്‍ത്തി ഓതല്‍ സുന്നത്തായതുതന്നെ ഇതിന്റെ മാഹാത്മ്യത്തെക്കുറിക്കുന്നു. വെള്ളിയാഴ്ച രാവും പകലും ഇത് പാരായണം ചെയ്യല്‍ സുന്നത്താണ്. അല്‍ കഅ്ഫ് പകല്‍ സമയം പാരായണം ചെയ്യുന്നതാണ് ശ്രേഷ്ടത. ജുമുഅ:യും പള്ളിയിലെ ജമാഅത്തും സ്ത്രീകള്‍ക്കില്ലെങ്കിലും അല്‍ കഅ്ഫ് ഓതല്‍ അവര്‍ക്കും സുന്നത്താണ്. സംഭവ ബഹുലമായ മൂന്ന് ചരിത്ര സത്യങ്ങള്‍ ഈ സൂറത്ത് പരാമര്‍ശിക്കുന്നുണ്ട്. അചഞ്ചലമായ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതിന്റെയും ത്യാഗപൂര്‍ണ്ണമായ വിജ്ഞാന സമ്പാദനത്തിന്റെയും ജനസേവനത്തിന്റെയും ഉദാത്ത പാഠങ്ങളാണ് ഈ പരിശുദ്ധ ചരിത്ര കഥകള്‍ പ്രതിപാധിക്കുന്നത്. ഈ സൂറത്തിന്റെ പ്രത്യേക മഹത്വങ്ങളും പാരായണം ചെയ്താലുള്ള പ്രയോജനങ്ങളും തുടര്‍ന്നും വായിക്കുക.
റഹ്മത്തിന്റെ മലക്കുകളുടെ സാന്നിധ്യം
അല്‍ബറാഅ് (റ) പറയുന്നു. ഒരാള്‍ സൂറത്തുല്‍ കഅ്ഫ് പാരാണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ മേഘത്തിനോട് സാമ്യമുള്ള ഒരു പ്രത്യേക നിഴല്‍ തന്റെ തലക്കുമുകളില്‍ പ്രത്യക്ഷപ്പെട്ട് അത് അടുത്തടുത്ത് വന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ തന്റെ സമീപത്ത് രണ്ട് കയറുകളില്‍ കെട്ടിയടപ്പെട്ടിരുന്ന കുതിര ചാടാന്‍ തുടങ്ങി. അടുത്ത പ്രഭാതമായപ്പോള്‍ അദ്ദേഹം നബ(സ്വ)യെ സമീപിച്ച് വിഷയം പറഞ്ഞു. അപ്പോള്‍ തിരുനബി(സ്വ) ഇങ്ങനെ പറഞ്ഞു. ഖുര്‍ആന്‍ പാരായണം കാരണമായി വാനലോകത്തുനിന്ന് ഇറങ്ങിവന്ന കാരുണ്യത്തിന്റെ മലക്കുകളാണിത്. (ബുഖാരി-മിശ്ഖാത്ത് 184) ഈ സംഭവത്തോട് സമാനമായ മറ്റൊന്ന് സൂറത്തുല്‍ ബഖറയിലും വിവരിച്ചിട്ടുണ്ട്.
ദജ്ജാലിന്റെ ഭീകരതയില്‍ നിന്നുള്ള മോചനം
അവസാന നാളില്‍ വിശ്വാസികള്‍ നേരിടേണ്ടിവരുന്ന അതിഭയാനകമായ വിപത്തുകളില്‍ പെട്ടതാണ് ദജ്ജാലിന്റെ ആഗമനം. നല്ലമനുഷ്യരെ വഴിതെറ്റിക്കാനുള്ള കഠിന ശ്രമങ്ങള്‍ ദജ്ജാലില്‍ നിന്നുണ്ടാവും. ദജ്ജാലിന്റെ ഫിത്‌നയില്‍ നിന്നും രക്ഷ പ്രാപിക്കാന്‍ അഞ്ച് നേരത്തെ ഫര്‍ള് നിസ്‌കാരത്തിന് ശേഷവും ഒടുവിലത്തെ അത്തഹിയാത്തില്‍ ദുആ ചെയ്യണമെന്ന് പ്രത്യേകം പഠിപ്പിച്ചത് അവന്റെ ഭീകരതയുടെ ഭയാനകതയെ സൂചിപ്പിക്കുന്നു.
വെള്ളിയാഴ്ച ദിനങ്ങളില്‍ ഈ സൂറത്ത് ഓതുന്നത് പ്രത്യേകം സുന്നത്താണ്. ജുമുഅക്ക് പോകുന്ന പുരുഷന്മാര്‍ക്കു മാത്രമല്ല വീട്ടില്‍ ഇരിക്കുന്ന സ്ത്രീകള്‍ക്കും സുന്നത്താണ്. നബി (സ) പറഞ്ഞു.”വെള്ളിയാഴ്ച ദിവസം ഒരാള്‍ സൂറത്തുല്‍കഹ്ഫ് ഓതിയാല്‍ രണ്ടു വെള്ളിയാഴ്ചക്കിടയിലെ സമയങ്ങളത്രയും അവന്റെ ഹൃദയവും ഖബറും പ്രകാശിക്കുന്നതാണ്.”(ബൈഹഖി- മിര്‍ഖാത് -2-605)
ഇബ്‌നു അബ്ബാസ്(റ), അബൂഹുറൈറ(റ) എന്നിവര്‍ ഉദ്ദരിക്കുന്നു. ”വെള്ളിയാഴ്ച രാത്രിയോ പകലോ സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യുന്നവന് അവന്‍ ഓതുന്ന സ്ഥലത്തുനിന്ന് തുടങ്ങി വിശുദ്ധ മക്കവരെ വ്യാപിക്കുന്ന പ്രകാശം നല്‍കപ്പെടും. ഒരു വെള്ളിയാഴ്ച മുതല്‍ അടുത്ത വെള്ളിയാഴ്ച വരെ പാപമോചനം ലഭിക്കും. എഴുപതിനായിരം മലക്കുകള്‍ പ്രഭാതം വരെ അവനു വേണ്ടി ദുആ ചെയ്തു കൊണ്ടിരിക്കും. രോഗവിപത്തുകളില്‍ നിന്ന് മുക്തി ലഭിക്കും. വെള്ളപ്പാണ്ട്, കുഷ്ഠം ശ്വാസകോശ രോഗം തുടങ്ങിയ രോഗങ്ങളില്‍ നിന്നും ദജ്ജാലിന്റെ ഭീകരതയില്‍ നിന്നും സുരക്ഷ ലഭിക്കും”. (ഇഹ്‌യാ 1-193)
സൂറത്തുയാസീന്‍: സവിശേഷതകളുടെ സംഗമം
വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയമെന്ന വിശേഷണം ലഭിച്ച അധ്യായമാണ് സൂറത്തുയാസീന്‍. വിശുദ്ധ ഖുര്‍ആനിലെ 36-ാം സൂറത്താണിത്. 83 ആയത്തുകള്‍ യാസീനിലുണ്ട്. സൂറത്തുയാസീന്‍ അറിയാത്തവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവില്ല. ഈ സൂറത്ത് മന:പാഠമാക്കുന്നതിനു വളരെയധികം പ്രചോദനവും പ്രാധാന്യവും കല്‍പ്പിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍. കൊച്ചു പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു യാസീന്‍ സൂറത്ത് മതപാഠ ശാലകളില്‍ പഠിപ്പിക്കപ്പെടുന്നു. മുസ്‌ലിം ഉമ്മത്തിന്റെ മിക്ക ചടങ്ങുകളിലും യാസീന്‍ പാരായണം കടന്നുവരാറുണ്ട്. മരിച്ച വീടുകളിലും ഖബറിടങ്ങളിലും മഹാന്മാരുടെ മസാറുകളിലും ഇത് പാരായണം ചെയ്യപ്പെടുന്നു. ഇന്നും മിക്ക മുസ്‌ലിമിന്റെയും പ്രഭാത പ്രദോഷങ്ങള്‍ സമാരംഭിക്കുന്നത് സൂറത്തുയാസീന്‍ കൊണ്ടു തന്നെയായിരിക്കും. മുസ്‌ലിം ഉമ്മത്തിനു യാസീന്‍ സൂറത്തിനോടുള്ള അദമ്യമമായ ആഭിമുഖ്യം തന്നെ ഈ സൂറത്തിന്റെ മഹാത്മ്യത്തെ വെളിപ്പെടുത്തുന്നു.
വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയം
മഅ്ഖലുബ്‌നു യസാര്‍(റ) വില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു: സൂറത്തുയാസീന്‍ ഖുര്‍ആനിന്റെ ഹൃദയമാണ്. അല്ലാഹുവിനെയും അന്ത്യദിനത്തെയും മുന്‍നിര്‍ത്തി ഈ സൂറത്ത് പാരായണം ചെയ്യുന്നവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കില്ല. നിങ്ങളില്‍ നിന്ന് മരണാസന്നരായവരുടെയും മരിച്ചവരുടെ അടുക്കല്‍ വെച്ചും അതു നിങ്ങള്‍ പാരായണം ചെയ്യുക. (തഫ്‌സീറുല്‍ കബീര്‍/ഇമാം റാസി 1/49(മുഅ്ജമുല്‍ കബീര്‍/ത്വബ്‌റാനി 15/153 മുസ്‌നദ് അഹ്മദ് 41/250, നസാഈ, അബൂദാവൂദ് ഇത്ഖാന്‍/ഇമാം സുയൂത്വി 1/418).
ആകാശ ഭൂമികള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ അല്ലാഹുതആല സൂറത്തുയാസീന്‍, സൂറത്തുത്വാഹാ എന്നീ സൂറത്തുകള്‍ മലക്കുകളെ കേള്‍പ്പിച്ചു. അതു കേട്ടു മലക്കുകള്‍ പറഞ്ഞു: ഈ സൂറത്തുകള്‍ അവതരിക്കുന്ന സമൂഹത്തിനാണ് സര്‍വ്വ സന്തോഷവും. ഈ സൂറത്തുകള്‍ സൂക്ഷിക്കപ്പെടുന്ന ഹൃദയങ്ങള്‍ക്ക് സര്‍വ്വ ആഹ്ലാദവും ഇവ പാരായണം ചെയ്യപ്പെടുന്ന നാവുകള്‍ക്കാണ് എല്ലാ ചാരിതാര്‍ഥ്യവും. (ദാരിമി, മിശ്കാത്ത് 187).
ഖുര്‍ആന്‍ പത്ത് തവണ ഓതിയ പ്രതിഫലം
ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഉദ്ധരണം: നബി(സ്വ) പറഞ്ഞു: എല്ലാ വസ്തുക്കള്‍ക്കും ഒരു ഹൃദയമുണ്ട്. ഖുര്‍ആന്റെ ഹൃദയം യാസീനാണ്. (ബൈഹഖി 5/572, ദാരിമി 10/311, മുസ്‌നദുശിഹാബ് 4/89). യാസീന്‍ സൂറത്ത് പാരായണം ചെയ്യുന്ന വ്യക്തിക്ക് വിശുദ്ധ ഖുര്‍ആന്‍ പത്ത് തവണ ആദ്യാന്ത്യം ഓതിയവന്റെ പ്രതിഫലം ലഭിക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. (തഫ്‌സീര്‍ സ്വാവി).
സൂറത്തുയാസീന്‍ മന:പാഠമാക്കാന്‍ പ്രചോദനം നല്‍കുന്ന ഒരു ഹദീസ് കാണുക: ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: എന്റെ സമുദായത്തിലെ ഓരോ വ്യക്തിയുടേയും ഹൃദയത്തില്‍ സൂറത്തുയാസീന്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. (ഇബ്‌നുകസീര്‍- തഫ്‌സീറുല്‍ ഖുര്‍ആനില്‍ അള്വീം 3/571).
യാസീന്‍ ഐശ്വര്യത്തിന്റെ വാതില്‍ തുറക്കുന്നു
ഇബ്‌നു അബ്ബാസ്(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: എല്ലാ വസ്തുക്കള്‍ക്കും ഒരു ഹൃദയമുണ്ട്. ഖുര്‍ആന്റെ ഹൃദയം യാസീന്‍ ആകുന്നു. രാത്രിയില്‍ ആ സൂറത്ത് പാരായണം ചെയ്യുന്നവനെ ആ രാത്രിയുടെ ഐശ്വര്യം നല്‍കപ്പെടും. പകല്‍ പാരായണം ചെയ്യുന്നവന് ആ പകല്‍ പ്രയാസങ്ങള്‍ ഉണ്ടാവുന്നതല്ല.
നബി(സ്വ) പറയുന്നു: രാത്രിയില്‍ സൂറത്തുയാസീന്‍ ഓതുന്നവന് പുലരുവോളം സന്തോഷം ലഭിക്കും. രാവിലെ പാരായണം ചെയ്യുന്നവനു വൈകുന്നേരം വരേയും.
നബി(സ്വ) പറഞ്ഞു: പ്രഭാത സമയത്ത് യാസീന്‍ ഓതുന്നവന് വൈകുന്നേരം വരേയും രാത്രിയുടെ ആരംഭത്തില്‍ അതു പാരായണം ചെയ്യുന്നവനു ഐശ്വര്യവും ജീവിത സൗകര്യവും ലഭിക്കും. (ജാമിഉ അഹ്കാമില്‍ ഖുര്‍ആന്‍ ഇമാം ഖുര്‍ത്വുബി 15/4, തഫ്‌സീറുസ്വാവി 3/296).
യാസീന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു
പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും നടുക്കടലില്‍ അകപ്പെടുന്നവര്‍ക്കു ആശ്വാസത്തിന്റെ സാന്ത്വനമാണെന്നു തിരുനബി(സ്വ)യുടെ നിരവധി ഹദീസുകള്‍ പഠിപ്പിക്കുന്നു.
നബി(സ്വ) പറഞ്ഞു: യാസീന്‍ ഏതൊരു കാര്യത്തിനു വേണ്ടി പാരായണം ചെയ്യുന്നുവോ അത് ആ കാര്യത്തിന് ഉള്ളതാണ്. നബി(സ്വ) പറഞ്ഞു: യാസീന്‍ എല്ലാ തിന്മകളെയും പ്രതിരോധിക്കുന്നു. സര്‍വ്വ ആവശ്യങ്ങളും സഫലീകരിക്കുന്നു. (സ്വാവി 3/296, 297).
ആഗ്രഹങ്ങളുടെ താക്കോല്‍
യാസീന്‍ സൂറത്ത് ആവശ്യങ്ങളുടെ താക്കോലാണ്. നിരവധി ആവശ്യങ്ങളും പ്രശ്‌നങ്ങളും യാസീന്‍ പാരായണം ചെയ്യുന്നതിന്റെ ഫലമായി സഫലമാകുമെന്ന് നിരവധി വചനങ്ങളില്‍ കാണാന്‍ സാധിക്കും. ചിലത് താഴെ ചേര്‍ക്കുന്നു.
$ വിശക്കുന്നവന്‍ യാസീന്‍ ഓതിയാല്‍ അല്ലാഹു അവന്റെ വിശപ്പ് അകറ്റും.
$ ദാഹിക്കുന്നവന്‍ ഓതിയാല്‍ ദാഹം തീര്‍ത്തുതരും
$ വസ്ത്രമില്ലാത്തവന്‍ ഓതിയാല്‍ വസ്ത്രം ലഭിക്കും.
$ പേടിക്കുന്നവന്‍ ഓതിയാല്‍ പേടി മാറും.
$ ഏകാന്തതയില്‍ വിഷമിക്കുന്നവന്‍ ഓതിയാല്‍ കൂട്ടുകാരനെ ലഭിക്കും.
$ ദരിദ്രന്‍ ഓതിയാല്‍ അവന്റെ ആവശ്യങ്ങള്‍ അല്ലാഹു തീര്‍ത്തുകൊടുക്കും.
$ തടവറയിലുള്ളവന്‍ ഓതിയാല്‍ മോചിതനാവും.
$ വഴിതെറ്റിയവന്‍ ഓതിയാല്‍ അല്ലാഹു വഴി കാണിച്ചുകൊടുക്കും.
$ കടം കയറി വിഷമിക്കുന്നവന്‍ ഓതിയാല്‍ കടങ്ങള്‍ വീട്ടി റാഹത്താകും.
(റൂഹുല്‍ ബയാന്‍ ഇസ്മാഈല്‍ ഹിഖി 47/365, തഫ്‌സീറുന്നസഫി 2/187, കശ്ശാഫ് 5/452).
അല്‍ ഹാഫിള് ഇബ്‌നു കസീര്‍ പറയുന്നതു കാണുക: ചില മഹാരഥന്മാര്‍ ഉണര്‍ത്തുന്നു. പ്രയാസകരമായ ഏതൊരു കാര്യവും എളുപ്പമാക്കിത്തരാന്‍ വേണ്ടി സൂറത്തുയാസീന്‍ പാരായണം ചെയ്താല്‍ അല്ലാഹു അത് എളുപ്പമാക്കിക്കൊടുക്കുന്നതാണ്. മരണം ആസന്നമായവരുടെ അടുത്തിരുന്ന് ഇത് പാരായണം ചെയ്യുന്നത് അതിന്റെ അനുഗ്രഹവും ബറകത്തും ഇറങ്ങുന്നതിനും അവരില്‍ നിന്ന് ആത്മാവ് എളുപ്പത്തില്‍ പുറത്തുപോകാന്‍ വേണ്ടിയും ആകണം. (ഇബ്‌നുകസീര്‍ 3/524).
അത്വാഅ്(റ) പറയുന്നു: രാവിലെ യാസീന്‍ സൂറത്ത് പാരായണം ചെയ്യുന്ന വ്യക്തിയുടെ മുഴുവന്‍ ആവശ്യങ്ങളും പൂര്‍ത്തീകരിക്കപ്പെടുമെന്ന് നബി(സ്വ) തങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. (ദാരിമി, മിശ്കാത്ത് 189).
യാസീന്‍: മരണമടഞ്ഞവര്‍ക്കും സാന്ത്വനമേകുന്നു
മരണാസന്നരുടേയും വിയോഗം പ്രാപിച്ചവരുടേയും പ്രയാസങ്ങളെ പരിഗണിച്ചുകൊണ്ട് മയ്യിത്തിന്റെ സമീപത്തും ഖബറിടങ്ങളിലും കൂടാതെ യാസീന്‍ സൂറത്ത് അവരുടെ പേരില്‍ ഹദ്‌യ ചെയ്യുന്ന സമ്പ്രദായം ഇന്നും നമ്മുടെ നാടുകളില്‍ സജീവതയോടെ നിലനില്‍ക്കുന്നുണ്ട്.
അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് ആരെങ്കിലും സൂറത്തുയാസീന്‍ ഓതിയാല്‍ അവന്റെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. അതിനാല്‍ മരണം ആസന്നമായരുടെ സമീപത്തുവെച്ചും മരണമടഞ്ഞവരുടെ അടുത്തും നിങ്ങള്‍ അത് പാരായണം ചെയ്യുക. (ബൈഹഖി, മിശ്കാത്ത്)
മരണാസന്നരുടെ സമീപം യാസീന്‍ ഓതിയാല്‍ മരണം പ്രയാസരഹിതമായിരിക്കുമെന്ന് നബി(സ്വ)പഠിപ്പിച്ചിട്ടുണ്ട്.(മിര്‍ഖാത് 2/331).
നബി(സ്വ) പറഞ്ഞു: നിങ്ങള്‍ മരണപ്പെട്ടുപോയ ആളുകളുടെ മേല്‍ യാസീന്‍ ഓതുക. (അഹ്മദ്/മിശ്കാത്ത് 141).
നബി(സ്വ) പറയുന്നു: ഒരാള്‍ എല്ലാ വെള്ളിയാഴ്ചയും തന്റെ മാതാപിതാക്കളുടെയോ അവരില്‍ ഒരാളുടെയോ ഖബര്‍ സന്ദര്‍ശിച്ച് സൂറത്ത് യാസീന്‍ പാരായണം ചെയ്താല്‍ യാസീന്‍ സൂറത്തിലെ ഓരോ അക്ഷരത്തിനനുസൃതമായി അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. (മിര്‍ഖാത്തുല്‍ മഫാതീഹ് 5/336, ഇആനത്ത് 2/223).
അബൂഹുറൈറ(റ) നിവേദനം: ആരെങ്കിലും ഖബറുകള്‍ക്കു സമീപത്തു പോയി സൂറത്തുയാസീന്‍ പാരായണം ചെയ്താല്‍ അതിലെ അക്ഷരങ്ങളുടെ എണ്ണമനുസരിച്ച് ഖബറിനുള്ളിലെ വിഷമങ്ങള്‍ ലഘൂകരിക്കുന്നതാണ്.” (ഖുര്‍ത്വുബി 15/…)
മരണത്തിന്റെ മലക്ക് വരുന്ന സമയം വിശ്വാസിയുടെ സമീപത്തുവെച്ച് യാസീന്‍ പാരായണം നടത്തിയാല്‍ ഓരോ അക്ഷരത്തിന്റെ എണ്ണമനുസരിച്ചും പത്തു വീതം റഹ്മത്തിന്റെ മലക്കുകള്‍ ഇറങ്ങും. അവര്‍ അവന്റെ മുന്നില്‍ അതിനായി നില്‍ക്കും. അദ്ദേഹത്തിനുവേണ്ടി ദുആ നടത്തുകയും പാപമോചനത്തിനു മാപ്പിരക്കുകയും ചെയ്യും. കുളിപ്പിക്കുന്നതിനു സാക്ഷികളാകും. ജനാസയെ പിന്തുടരും. അദ്ദേഹത്തിനു വേണ്ടി മയ്യിത്ത് നിസ്‌കരിക്കും. മയ്യിത്ത് സംസ്‌കരണത്തില്‍ പങ്കാളിയാവും. (മുസ്‌നദ് ശിഹാസ് 4/91).
യാസീന്‍: ദാഹം തീര്‍ക്കുന്നു
മരണ വേദനയുടെ സമയത്ത് അവരുടെ ചാരത്തു നിന്ന് ഓതുന്ന യാസീന്‍ സൂറത്തിന്റെ ഫലമായി അവരുടെ റൂഹ് പിടിക്കുക റിള്‌വാന്‍(അ) സ്വര്‍ഗത്തില്‍ നിന്ന് ഒരു പാനീയം കൊണ്ടുവന്നതിനുശേഷമാണ്. അത് മരണാസന്നന്‍ കുടിക്കുന്നതാണ്. റൂഹ് പിടിക്കുന്ന സമയത്ത് ദാഹം തീര്‍ന്ന നില കൈവരുന്നതും ഖബറിലും ദാഹം തീര്‍ന്ന അവസ്ഥ ഉണ്ടാവുന്നതുമാണ്. അമ്പിയാക്കളുടെ ഒരാളുടെ ഹൗളിലേക്കും ഈ മനുഷ്യന് ആവശ്യം വരുന്നതല്ല. ദാഹം തീര്‍ന്നവനായി സ്വര്‍ഗം പുല്‍കുന്നതാണ്. (തഫ്‌സീറുല്‍ ബൈളാവി 5).
മുസ്‌ലിംകളെ മറമാടപ്പെട്ട സ്ഥലത്തുവെച്ച് ആരെങ്കിലും യാസീന്‍ പാരായണം ചെയ്താല്‍ അവിടെ അന്ത്യവിശ്രമം കൊള്ളുന്നവര്‍ക്കെല്ലാം ശിക്ഷ ലഘൂകരിക്കപ്പെടും. പാരായണക്കാരന് ഖബറാളികളുടെ എണ്ണം കണക്കേ പ്രതിഫലവും ലഭിക്കും. (റൂഹുല്‍ ബയാന്‍).
യാസീന്‍ പാപമോചനം തരുന്നു
നബി(സ്വ) പറഞ്ഞു: ഖുര്‍ആനില്‍ ഒരു സൂറത്തുണ്ട്. അത് ഓതുന്നവര്‍ക്കുവേണ്ടി ശിപാര്‍ശ ചെയ്യും. അത് ശ്രദ്ധയോടെ കേള്‍ക്കുന്നവര്‍ക്ക് പാപമോചനം ലഭിക്കും. ഓതാനറിയാത്തവര്‍ക്കു കേള്‍ക്കാനുള്ള അവസരം ഉണ്ടാക്കാന്‍ശ്രമിക്കുക. (സ്വാവി 3/296).
മറ്റൊരു ഹദീസ് കാണുക: രാത്രിയില്‍ സൂറത്തുയാസീന്‍ പാരായണം ചെയ്തവന്‍ പ്രഭാതമാവുമ്പോഴേക്കും പാപമോചിതനാവും. (ഇബ്‌നുകസീര്‍ 3/524, അബൂഹുറയ്‌റ (റ)ല്‍ നിന്ന്. നബി(സ്വ) പറഞ്ഞു: അല്ലാഹുവിനെ വിചാരിച്ച് രാത്രിയില്‍ ഓതിയ വ്യക്തിക്ക് രാത്രി ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. (ഖുര്‍ത്വുബി).
യാസീന്‍: അല്ലാഹുവിനോട് ശിപാര്‍ശ ചെയ്യും
രക്ഷപ്പെടാനുള്ള എല്ലാ വാതിലുകളും അടയുമ്പോള്‍ ഖുര്‍ആന്‍ പാരായണക്കാര്‍ക്കു വേണ്ടി ഖുര്‍ആന്‍ ശിപാര്‍ശ ചെയ്യുമെന്ന് നിരവധി ഹദീസുകളില്‍ കാണാന്‍ കഴിയും. ഖുര്‍ആന്റെ ശിപാര്‍ശ അല്ലാഹു സ്വീകരിക്കുന്നതും പാരായണക്കാര്‍ അതിലൂടെ രക്ഷ പ്രാപിക്കുന്നതുമാണ്.
ഖുര്‍ആന്‍ പാരായണം ചെയ്യുന്നവന്റെ പാരത്രിക വിഷമങ്ങള്‍ അത് തടയും. അല്ലാഹുവിന്റെ കിതാബില്‍ നിന്ന് ഒരായത്ത് ഒരാള്‍ ശ്രദ്ധ കൊടുത്ത് കേട്ടാല്‍ അര്‍ശിന്റെ താഴ്ഭാഗം മുതല്‍ ഭൂമിയുടെ അറ്റം വരെയുള്ളവയില്‍ ഏറ്റവും ശ്രേഷ്ഠമായത് അവന് അവകാശപ്പെട്ടതാണ്. ഖുര്‍ആനില്‍ ‘അസീസ’ എന്നു പേരുള്ള ഒരു സൂറത്തുണ്ട്. അത് തന്റെ ആളുകള്‍ക്കു വേണ്ടി അല്ലാഹുവിനോട് ശിപാര്‍ശ ചെയ്യും. അതാണ് സൂറത്തുയാസീന്‍” (ഇമാം ഖുര്‍ത്വുബി ജാമിഉ അഹ്കാമില്‍ ഖുര്‍ആന്‍ 15/13).
സൂറത്തുല്‍ വാഖിഅ: മഹത്വവും പ്രധാന്യവും
എല്ലാരാത്രിയിലും പാരായണം ചെയ്യുന്നവര്‍ക്ക് ദാരിദ്ര്യം പിടികൂടില്ലെന്നു നബി(സ) പറഞ്ഞിട്ടുണ്ട്. (ബൈഹഖി) എല്ലാരാത്രിയിലും വിരിപ്പിലെത്തിയാല്‍ സൂറത്തുല്‍ കാഫിറുന പാരായണം ചെയ്യാന്‍നബി(സ)ഫര്‍ഖബ്‌നു നൗഫല്‍ (റ) വിന്റെ പിതാവിനോട് ഒരിക്കല്‍ പറഞ്ഞു അത് ശിര്‍ക്കില്‍ നിന്നു മോചനം നല്‍കുന്ന സൂറത്താണ്. (അബൂദാവൂദ്,തുര്‍മുദി)
അബ്ദുല്ലാഹിബ്‌ന മസ്ഊദ് (റ) രോഗശയ്യയിലായിരിക്കെ ഖലീഫ ഉസ്മാന്‍(റ) അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തുന്നു. അവര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഖലീഫ ചോദിച്ചു:
”എന്തെങ്കിലും പ്രയാസങ്ങള്‍ താങ്കളെ അലട്ടുന്നുണ്ടോ?”
”എന്റെ പാപങ്ങള്‍” അദ്ദേഹം മറുപടിപറഞ്ഞു.
”എന്താണ് താങ്കളുടെ ആഗ്രഹം”
”അല്ലാഹുവിന്റെ കാരുണ്യം”
”താങ്കള്‍ക്ക് ഒരു സഹായം തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”
”സഹോദരാ! എനിക്കതിന്റെ ആവശ്യമില്ലല്ലോ?”
”താങ്കള്‍ക്ക് ശേഷം താങ്കളുടെ പെണ്‍മക്കള്‍ക്ക് അതുപകരിച്ചേക്കും”.
”എന്റെ മക്കള്‍ ദരിദ്രരാകുമെന്ന ഭയം താങ്കള്‍ക്കുണ്ടോ?”
”നിത്യവും ‘സൂത്തുല്‍ വാഖിഅ:’ ഓതാന്‍ ഞാനവരെ ശീലിപ്പിച്ചിട്ടുണ്ട്. അല്‍ വാഖിഅ: പതിവായി ഓതിയാല്‍ ദാരിദ്ര്യം പിടിപെടില്ലെന്ന് നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.(ഇബ്‌നുകസീര്‍ 2534)
സൂറത്തുല്‍ മുല്‍ക്
മഹത്വവുംപ്രതിഫലവും
വിശുദ്ധ ഖുര്‍ആനിലെ 67-ാം അധ്യായമായ തബാറക എന്ന പേരില്‍ അറിയപ്പെടുന്ന സൂറത്തിന് ചില പ്രത്യേകമായ സവിശേഷതകള്‍ ഉണ്ടെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. 30 ആയത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഈ അധ്യായത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഖബ്‌റിലെ ശിക്ഷയില്‍ നിന്നും രക്ഷയായിത്തീരും എന്നതാണ്. നരക മോചനവും സ്വിറാത്തിലെ രക്ഷയും ശുപാര്‍ശയും ഇതിന്റെ മറ്റുസവിശേഷതകളാണ്. വിശ്വാസികളുടെ ഏറ്റവുംവലിയ ദുരിതസമയങ്ങളില്‍ രക്ഷക്കെത്തുന്ന സൂറത്തായി നബി(സ്വ) തങ്ങള്‍ പരിചയപ്പെടുത്തുന്നതുകാണാം. നബി(സ്വ) പറഞ്ഞു: ഖുര്‍ആനില്‍ 30 ആയത്തുകളുള്ള ഒരു സൂറത്ത് ഉണ്ട്. അത് പാരായണം ചെയ്യുന്നവര്‍ക്ക് പാപമോചനം കിട്ടുന്നതുവരെ അത് ശുപാര്‍ശ ചെയ്യുന്നതായിരിക്കും. അത് തബാറക എന്ന് പറയുന്ന സൂറത്താണ്. (അഹ്മദ്, മിശ്കാത്ത്)
ഇമാം ഖുര്‍ത്വുബി റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസവും ഇത് പാരായണം ചെയ്താല്‍ ഒരു ഫിത്‌നയും ആ വ്യക്തിയെ ബാധിക്കുകയില്ല (ഖുര്‍ത്വുബി).
ഖുര്‍ആനില്‍ 30 ആയത്തുകള്‍ മാത്രമുള്ള ഒരു സൂറത്തുണ്ട്. അത് പാരയണം ചെയ്യുന്നവര്‍ക്ക് വേണ്ടി അത് വാദിച്ചുകൊണ്ടിരിക്കും. അയാള്‍ സ്വര്‍ഗത്തില്‍ എത്തുന്നതുവരെ. അത് തബാറകയാണ്. (ഖസീനത്തുല്‍ അസ്‌റാര്‍ 169).
തബാറക സൂറത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളുന്നത് ആ സൂറത്തിന്റെ ആദ്യ ഭാഗത്താണ്. ആരെങ്കിലും സൂറത്തുല്‍ മുല്‍ക് ഓതുന്നത് പതിവാക്കിയാല്‍ അതില്‍ വിവരിച്ച സവിശേഷ ഗുണങ്ങളെല്ലാം ആ വ്യക്തിയില്‍ സംഗമിക്കുന്നതാണ്. ഉയര്‍ന്ന മഹത്വങ്ങളും പദവികളും അയാള്‍ക്ക് ലഭിക്കും. അധികാര സ്വാധീനവും സമ്പത്തും കൈവരിക്കാന്‍ ഈ പാരായണം വഴി കഴിയും. ജനങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവനായിത്തീരും. (ഖസ്വീനത്തുല്‍ അസ്‌റാര്‍)
നബി(സ്വ) പറയുന്നു: തബാറക എല്ലാ വിശ്വാസികളുടെയും ഹൃദയത്തിലുണ്ടാവാന്‍ ഞാന്‍ കൊതിക്കുന്നു (തദ്കിറത്തുല്‍ ഖുര്‍ത്വുബി ഹാകിം)
ഇബ്‌നു മസ്ഊദ് (റ) പറയുന്നു:”ഖബ്‌റിനുള്ളില്‍ കിടക്കുന്ന മനുഷ്യന്റെ കാല്‍പാദത്തിന്റെ പരിസരത്തുകൂടി അല്ലാഹുവിന്റെ ശിക്ഷകള്‍ വരുമ്പോള്‍ പാദങ്ങള്‍ പറയും എന്റെ അരികിലൂടെ വരാന്‍ വഴിയില്ല. കാരണം, അദ്ദേഹം സൂറത്തുല്‍ മുല്‍ക് ഓതിയിരുന്നവനാണ്. ശേഷം നെഞ്ചിന്റെയോ വയറിന്റെയോ ഭാഗത്തുകൂടെ ശിക്ഷകള്‍ വരുമ്പോള്‍ ഇതിലൂടെ വരുവാന്‍ നിനക്ക് സാധിക്കിവല്ല. കാരണം സൂറത്തുല്‍ മുല്‍ക് ഇദ്ദേഹം ഓതിയിരുന്നുവെന്ന് അവ പറയും. ശേഷം ശിരസ്സിന്റെ ഭാഗത്തുകൂടെ വരുമ്പോള്‍ എന്റെ ഭാഗത്തുകൂടിയും വരാന്‍ നിനക്ക് സാധിക്കില്ല. കാരണം ഇദ്ദേഹം സൂറത്തുല്‍ മുല്‍ക് പാരായണം ചെയ്യുന്നവനായിരുന്നുവെന്ന് സിരസ്സും പ്രതികരിക്കും. ഈ സൂറത്ത് ഖബ്‌റിലെ ശിക്ഷയെ തടയുന്നതാണ്. തൗറാത്തില്‍ ഇതിന്റെ പേര് സൂറത്തുല്‍ മുല്‍ക് എന്നാണ്. ആരെങ്കിലും ഒരു രാത്രി ഇത് പാരായണം ചെയ്താല്‍ അവനു ധാരാളം പ്രതിഫലം നേടാവുന്നതാണ്. (ഹാകിം)
ഖുര്‍ആനില്‍ 30 വാക്യങ്ങള്‍ മാത്രമുള്ള ഒരു സൂറത്തുണ്ട്. അതോതുന്നവനു വേണ്ടി അത് വാദിച്ചുകൊണ്ടിരികകും. അയാള്‍ സ്വര്‍ഗത്തിലെത്തുവോളം. അത് തബറാകയാണ്. (ഖസീനത്തുല്‍ അസ്‌റാര്‍ 169).
സൂറതുല്‍ മുല്‍കില്‍ 30 ആയത്തും മുന്നൂറ്റിമുപ്പത്തിമൂന്ന് വാക്കുകളും ആയിരത്തി മുന്നൂറ്റി ഇരുപത്തി ഒന്ന് അക്ഷരങ്ങളുമുള്ള സൂറത്താണ്. (ഖസീന..)
സൂറത്തു യാസീനിന്റെ പൊരുളുകള്‍ ഉള്ളത് അതിന്റെ ഒടുക്കത്തിലാണ് എന്നാല്‍ സൂറത്തുല്‍ മുല്‍കിന്റെ പൊരുളുകള്‍ അതിന്റെ തുടക്കത്തിലും. ആരെങ്കിലും സൂറത്തുല്‍ മുല്‍ക് ഓതല്‍ പതിവാക്കിയാല്‍ അതില്‍ വിവരിച്ച സദ്ഗുണങ്ങളെല്ലാം ആ വ്യക്തിയിലും വന്നുചേരും. ഉയര്‍ന്ന പദവികളും സമ്പത്തും അധികാരവും കൈവരും. എല്ലാവരും ഈ പാരായണക്കാരനെ പ്രിയം വെക്കും. (ഖസീന..)
ഗുണങ്ങള്‍ ഒറ്റനോട്ടത്തില്‍
സ്ഥ ഖബ്‌റിന്റെ ശിക്ഷയില്‍ നിന്ന് മോചനം
സ്ഥ പാപമോചനത്തിന് വഴിയൊരുക്കുന്നു
സ്ഥ സ്വര്‍ഗത്തിലെത്തുംവരെ പാരായണക്കാരനുവേണ്ടി
വാദിക്കുന്നു
സ്ഥ റബ്ബിന്റെ മുമ്പില്‍ പാരായണക്കാരനുവേണ്ടി
പക്ഷം ചേരുന്നു
സ്ഥ ദിനേനെ ഓതുന്നവന് നാശങ്ങള്‍ വരുന്നതല്ല
സ്ഥ താബാറക സൂറത്തിലെ ആദ്യ ഭാഗത്തിലെ
സവിശേഷതകള്‍ ആ വ്യക്തിയില്‍ സംഗമിക്കുന്നു
സ്ഥ ജനസ്വാധീനവും അധികാരവും ഉണ്ടാവുന്നു
സാമ്പത്തിക അഭിവൃദ്ധി കൈവരുന്നു
സൂറത്തുല്‍ ഫത്ഹിന്റെ മഹത്വങ്ങള്‍
നബി(സ്വ) പറഞ്ഞു: ഈ രാത്രി എനിക്കൊരു സൂറത്ത് അവതരിച്ചു. ഈ ലോകത്തേക്കാളും അതിലുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയപ്പെട്ടതാണത്. തുടര്‍ന്ന് നബി(സ്വ) ഓതി. ഇന്നാ ഫതഹ്‌നാ… (ബുഖാരി).
സഅ്‌ലബ്(റ)ല്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ആരെങ്കിലും സൂറത്തുല്‍ ഫത്ഹ് ഓതിയാല്‍ അവന്‍ നബി(സ്വ)യോടൊപ്പം മക്കം ഫത്ഹ് യുദ്ധത്തില്‍ പങ്കെടുത്തവരെ പോലെയായി.
ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ഒരാള്‍ റമളാനിലെ ആദ്യരാത്രിയില്‍ സുന്നത്ത് നിസ്‌കാരത്തില്‍ സൂറത്തുല്‍ ഫത്ഹ് ഓതിയാല്‍ ആ വര്‍ഷം മുഴുക്കെ അയാള്‍ക്കല്ലാഹു സുരക്ഷിതത്വം നല്‍കുന്നതാണ്. അല്ലാഹുവില്‍ നിന്നുള്ള സഹായം അയാള്‍ക്കു ലഭിച്ചുകൊണ്ടിരിക്കും. (റൂഹുല്‍ ബയാന്‍).
ഇമാം ഫഖ്‌റുദ്ദീനുറാസി വിവരിക്കുന്നത് കാണുക: എന്തെങ്കിലും വിഷമങ്ങള്‍ തനിക്കു പിടിപ്പെട്ടാല്‍ ജുമുഅയുടെ സുന്നത്തുകളെല്ലാം – പൂര്‍ത്തയാക്കിയ ശേഷം ജുമുഅ നിസ്‌കാരാനന്തരം ഏഴ് തവണ ഞാന്‍ സൂറത്തുല്‍ ഫത്ഹ് ഓതും. ശേഷം … എന്ന അല്ലാഹുവിന്റെ ഇസ്മ് അബ്ജദിന്റെ, എണ്ണമനുസരിച്ച് 489 പ്രാവശ്യം ചൊല്ലും. ഇത് അടുത്ത ജുമുഅ വരെ എല്ലാ ദിവസവും ളുഹ്ര്‍ നിസ്‌കാര ശേഷം ചെയ്തു. ഓതുന്നതിനിടയില്‍ സംസാരിക്കുന്നില്ല. ഇങ്ങനെ ഏഴ് നാള്‍ കഴിയുമ്പോഴേക്കും എന്റെ ആഗ്രഹം സഫലമായിക്കഴിഞ്ഞിരുന്നു. അല്ലാഹു ജനങ്ങള്‍ക്കിടയില്‍ സ്വാധീനശക്തി നല്‍കുകയും ചെയ്തു. (ഖവാസ്സുല്‍ ഖുര്‍ആന്‍).
ഈ സൂറത്ത് പതിവാക്കിയവര്‍ക്ക് നബി(സ്വ) തങ്ങളെ സ്വപ്നത്തില്‍ ദര്‍ശിക്കാനുള്ള ഭാഗ്യം ലഭിക്കുന്നതാണ്. (ഖസീനത്തുല്‍ അസ്‌റാര്‍).
സൂറത്തുല്‍ അന്നാസിയാത്തിന്റെ
സവിശേഷതകള്‍
പരലോകത്തിന്റെ ഭീകരാന്തരീക്ഷവും അവിടെ സംജാതമാകേണ്ട അനിവാര്യതകളും മനുഷ്യഹൃദയത്തിലേക്ക് തുളച്ചുകയറുന്ന രൂപത്തില്‍ ‘വന്നാസിയാത്ത്’ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. പരലോക ജീവിതത്തിന്റെ വിജയം ഈ ലോക ജീവിത്തിലൂടെ സ്വായത്തമാക്കാന്‍ അല്ലാഹുവിന്റെ കൃത്യമായ ആസൂത്രണത്തെ ഊന്നിപ്പറയുകയും ചെയ്യുന്നു.
സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ ഒരു ഫര്‍ള് നിസ്‌കാരം നിര്‍വ്വഹിക്കേണ്ട സമയ ദൈര്‍ഘ്യത്തേക്കു മാത്രം അല്ലാഹു തടഞ്ഞുവെക്കുന്നവരുടെ കൂട്ടത്തില്‍ നാസിയത്ത് സൂറത്ത് ഓതി വരുന്നവരും ഉള്‍പ്പെടുന്നതാണ്. (ബൈളാവി).
സൂറത്തുത്തക്‌വീര്‍
ലോകത്തെ അടിമുടി പിടിച്ചുകുലുക്കുന്ന അതിഭീകരമായ അന്ത്യനാളിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് ഈ സൂറത്തിന്റെ പ്രഥഭാഗം. സകല ചരാചരങ്ങളും തവിടുപൊടിയാകുന്ന രംഗം. മനുഷ്യനും നക്ഷത്രങ്ങളും പര്‍വ്വതങ്ങളും സമുദ്രങ്ങളും വളര്‍ത്തുമൃഗങ്ങളും വന്യമൃഗങ്ങളും ആകാശവും ഭൂമിയും ഇളകി മറിഞ്ഞ് തരിപ്പണമാകുന്ന ഭീതിത രംഗങ്ങള്‍.
തുടര്‍ന്ന് അല്ലാഹുവില്‍ നിന്ന് വഹ്‌യുമായി വരുന്ന ജിബ്‌രീലിനെക്കുറിച്ചും ജിബ്‌രീലില്‍ നിന്ന് വഹ്‌യ് സ്വീകരിക്കുന്ന പ്രവാചകരെക്കുറിച്ചും പ്രവാചകരുടെ വാക്കുകള്‍ ശ്രദ്ധിക്കുന്ന അനുവാചകരെക്കുറിച്ചും വഹ്‌യിന്റെ ഇന്ദ്രിയാതീത വൈഭവത്തെക്കുറിച്ചും വിവരിക്കുന്ന മനോഹരമായ പരിഛേദമാണിത്.
മാനവ സമൂഹത്തെ ഒന്നടങ്കം വിചാരണ ചെയ്യുന്ന വേളയില്‍ അല്ലാഹു ഈ സൂറത്ത് പതിവാക്കുന്നവരെ പരിഗണിക്കും. ഇത് പതിവാക്കുന്നവരെ നന്മ തിന്മകള്‍ രേഖപ്പെടുത്തിയ ഗ്രന്ഥം തുറക്കുന്ന സമയത്ത് അല്ലാഹു നിന്ദ്യതയില്‍ അകപ്പെടുത്താതെ സംരക്ഷിക്കുന്നതാണ്. (ബൈളാവി). കണ്ണു രോഗമുള്ളവര്‍ക്കു പനനീര്‍ വെള്ളത്തില്‍ മന്ത്രിച്ചു കണ്ണില്‍ ഒഴിച്ചാല്‍ രോഗം മാറുന്നതാണ്. കാഴ്ച ശക്തിക്കും ഫലപ്രദമാണ്.
സൂറത്തുല്‍ ഇന്‍ശിഖാഖ്, ഇന്‍സാന്‍
ഹൃദയത്തിന്റെ അകക്കാമ്പിലേക്ക് ആഞ്ഞുതറക്കുന്ന ഉല്‍ബോധനവും ശാന്തഭാവത്തോടെയുള്ള ശ്രുതിതാളവും നിറഞ്ഞുനില്‍ക്കുന്ന ഇന്‍ശിഖാഖ് സൂറത്തിന് ചില ശ്രേഷ്ഠതകളുണ്ട്. മനുഷ്യരുടെ ശ്രദ്ധയെ വിവിധ രംഗങ്ങളിലേക്ക് എത്തിക്കുകയും മനുഷ്യനും പ്രപഞ്ചവും തുടര്‍ന്ന് പരലോക വിചാരണയും രക്ഷാമാര്‍ഗങ്ങളും ശിക്ഷാവിമുറകളുടെ സമ്മിശ്രവിവരണങ്ങളും വിശ്വാസിക്ക് അനശ്വര പ്രതിഫലത്തിന്റെ വാഗ്ദാനങ്ങള്‍ നല്‍കി. അവിശ്വാസികള്‍ക്ക് ശിക്ഷയുടെ താക്കീതും നല്‍കി സൂറത്ത് അവസാനിക്കുന്നു.
എന്നാല്‍ ഇന്‍സാന്‍ സൂറത്ത് അല്ലാഹുവിനെ വഴിപ്പെടാനും അവനില്‍ അഭയം തേടാനും അവന്റെ പൊരുത്തം കാംക്ഷിക്കാനും അനുഗ്രഹങ്ങള്‍ ഓര്‍ക്കാനും ഔദാര്യങ്ങള്‍ അനുഭവിക്കാനും അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് വരുന്ന ശിക്ഷയെയും അനുഗ്രഹത്തെയും പരീക്ഷണത്തെയും യുക്തമായ രീതിയില്‍ നടത്തുന്നതിനെ മനസ്സിലാക്കാനുള്ള വളരെ മനോഹരമായ ആഹ്വാനമാണ് ഈ സൂറത്തില്‍ ഉള്‍ക്കൊള്ളുന്നത്.
വിചാരണ വേളയില്‍ മുന്‍ ഭാഗത്തിലൂടെ കൈയ്യില്‍ കിതാബ് കിട്ടിയവര്‍ക്ക് രക്ഷ ലഭിക്കുമെന്നും പിന്‍ഭാഗത്തുകൂടെ കിതാബു കിട്ടിയവര്‍ നഷ്ടക്കാരാകുമെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്‍ശിഖാഖ് സൂറത്ത് പിരായണം ചെയ്യുന്നവര്‍ക്ക് പിന്‍ഭാഗത്തുകൂടെ കിതാബ് നല്‍കുന്നതില്‍ നിന്ന് അല്ലാഹു സംരക്ഷിക്കുന്നതാണ്. (ബൈളാവി).
ചെവി വേദനകള്‍ക്ക് മന്ത്രിക്കുന്ന സൂറത്താണിത്. അതുപോലെ പ്രസവ വേദനയുള്ളവരുടെ മേല്‍ എഴുതികെട്ടിയാല്‍ ഉപകാരപ്പെടുന്നതാണ്.
സൂറത്തുല്‍ ഇന്‍സാന്‍ പാരായണം പതിവാക്കിയാല്‍ സ്വര്‍ഗവും അതിലെ പട്ടും അല്ലാഹു പ്രതിഫലമായി നല്‍കുന്നതാണ് (ബൈളാവി).
വള്ളുഹാ സൂറത്തിന്റെ
മഹത്വങ്ങള്‍
കരുണാര്‍ദ്രമായ ഒരു തലോടല്‍പോലെ സാന്ത്വനത്തിന്റെയും വാത്സല്യത്തിന്റെയും സ്‌നേഹ പുഷ്പങ്ങള്‍ പെയ്തിറക്കി റസൂല്‍ (സ്വ)യെ പ്രതീക്ഷയുടെയും പ്രത്യാശയുടെയും ലോകത്തേക്ക് കൈപിടിച്ചുകൊണ്ടുപോകുന്ന സൂറത്താണിത്.
ഈ സൂറത്തിന്റെ അവതരണത്തെ സംബന്ധിച്ച് വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജിബ്‌രീല്‍ (അ) വഴിയുള്ള വഹ്‌യ് നിലച്ചുപോയ കുറച്ച നാളുകള്‍. ഈ തക്കം നോക്കി മുശ്‌രിക്കുകള്‍ പറഞ്ഞു. ”മുഹമ്മദിനെ അവന്റെ റബ്ബ് ഒഴിവാക്കിയിരിക്കുന്നു”. അതോടെ മുഹമ്മദ്(സ്വ) ദുഖ:ഭാരംകൊണ്ട് തളര്‍ന്നുപോയ ഒരു സന്ദര്‍ഭത്തിലാണ് ഈ സൂറത്ത് അവതരിക്കുന്നു. സ്‌നേഹത്തിന്റെ പൂച്ചെണ്ടുകളും വാത്സല്യത്തിന്റെ വസന്തങ്ങളും കരുണയുടെയും സൗഹൃദത്തിന്റെയും നിറവെളിച്ചങ്ങള്‍ ഒന്നിച്ച പെയ്തിറങ്ങി തിരുനബി(സ്വ)യുടെ മദ്ഹിന്റെ അനശ്വരത തന്നെ തീര്‍ത്ത സൂറത്താണിത്. ഈ മദ്ഹ് ഉള്‍കൊള്ളുന്നു എന്ന ഒറ്റക്കാരണത്താലാണ് പൂര്‍വ്വികരായ മഹത്തുക്കള്‍ ഇശാഇലും സുബ് ഹിയിലും ഈ സൂറത്തിനെ നിത്യമാക്കിയത്. ആ മദ്ഹിന്റെ കാരണത്താല്‍ മനുഷ്യന്‍ രക്ഷപ്പെടുമെന്ന ശുഭാപ്തി വിശ്വാസംകൊണ്ട് മാത്രം.
ശത്രുക്കള്‍ ഇതുപയോഗിച്ച് തിരുനബി(സ്വ)യെ വേദനിപ്പിച്ചു. ഈ ആക്ഷേപത്തില്‍ തിരുഹൃദയം നന്നായി വേദനിക്കുമെന്നറിഞ്ഞ അല്ലാഹു അവന്റെ അനശ്വരവും ദിവ്യവുമായ കാരുണണ്യംകൊണ്ട് അണച്ചുകൂട്ടി സാന്ത്വനിപ്പിക്കുകയും വംശം മുറിഞ്ഞവര്‍ നിങ്ങളാണെന്ന് ശത്രുക്കളുടെ മേല്‍ ശാപവാക്കുകള്‍ ചൊരിയുകയും ചെയ്യുന്ന ഈ സൂറത്തിന് ത്രിരുനബി(സ്വ)യുടെ പ്രകീര്‍ത്തനമുള്‍ക്കൊള്ളുന്ന സൂറത്തുകളില്‍ വളരെ മഹത്വമുള്ള ഒരു സൂറത്താണിത്. ആരെങ്കിലും സൂര്യോദയ സമയത്തും അസ്തമയ സമയത്തും ഏഴ് തവണ ഈ സൂറത്ത് ഓതി വരുന്ന പക്ഷം അവന്റെ സമ്പത്ത് വൃഥാവിലാവില്ല. തന്റെ അധീനതയിലുള്ളത് നീങ്ങിപ്പോകില്ല. തന്റെ ഭവനത്തിലുള്ളത് മോഷ്ടിക്കപ്പെടുകയില്ല. അവിടെ ഒരു നാശവും സംഭവിക്കുകയില്ല. കവര്‍ച്ചക്കാരോ പിശാചുക്കളോ തന്റെ വീടിനെ സമീപിച്ചാലും അവിടെ ഒരു ഉരുക്കുമതില്‍ അവര്‍ കണ്ടിരിക്കും. വീട്ടിലേക്ക് പ്രവേശിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ അവര്‍ പിന്തിരിഞ്ഞുപോകും. (ഖവാസ്സുല്‍ ഖുര്‍ആന്‍).
ളുഹാ നിസ്‌കാരത്തിലെ രണ്ടാം റക്അത്തില്‍ വള്ളുഹാ സൂറത്ത് ഓതല്‍ സുന്നത്തുണ്ട്. ളുഹാ നിസ്‌കാര സേഷം 7 തവണ ഓതി ബറക്കത്തിനുള്ള പ്രാര്‍ത്ഥന നടത്തുന്നവന് പതിവാക്കിയാല്‍ അവന്റെ ജീവിതത്തില്‍ അത്ഭുതകരമായ പല സംഗതികളും കാണാന്‍ കഴിയുമെന്ന് ആരിഫീങ്ങളില്‍ പലരുടെയും അനുഭവസാക്ഷ്യങ്ങളുണ്ട്.
സൂറത്തുല്‍ അലംനഷ്‌റഹ്
വള്ളുഹാ സൂറത്തിന് തൊട്ടുപിന്നില്‍ അവതരിപ്പിക്കപ്പെട്ട സൂറത്താണിത്. കഴിഞ്ഞ സൂറത്തിന്റെ തുടര്‍ച്ചയെന്നോണം ഇതിലും തിരിനബി(സ്വ)യുടെ മദ്ഹ് കീര്‍ത്തനങ്ങളും ഇലാഹീ ബോധത്തിന്റെ ആത്മീയ നിര്‍വൃതിയും ആശ്വാസത്തിന്റെ തണലിലും അല്ലാഹുവിനോടുള്ള ബലിഷ്ഠമായ പാശത്തിലും പിടിച്ചുമുന്നേറാനുള്ള വഴികാട്ടുകയാണ് അലംനഷ്‌റഹ് സൂറത്ത്.
നബി(സ്വ) പറഞ്ഞു: ആരെങ്കിലും ഇന്‍ശിറാഹ് സൂറത്ത് ഓതിയാല്‍ ഞാന്‍ ദു:ഖിച്ചിരിക്കുമ്പോള്‍ അവന്‍ എന്നെ വന്നു സന്തോഷിപ്പിച്ചവനെ പോലെയായി. (റൂഹുല്‍ ബയാന്‍).
എല്ലാ നിസ്‌കാര ശേഷവും ഈ സൂറത്ത് ഒമ്പതു പ്രാവശ്യം ഓതിയാല്‍ പ്രയാസങ്ങള്‍ അല്ലാഹു നീക്കിക്കൊടുക്കും. ആഹാരം വിശാലമാക്കും. എല്ലാ നിസ്‌കാര ശേഷവും നലം നശ്‌റഹ് സൂറത്ത് 40 തവണ ഏഴ് ദിവസം തുടര്‍ച്ചയായി പാരായണം ചെയ്താല്‍ അല്ലാഹു അയാളെ സമ്പന്നനാക്കും. ഇത് വളരെ വ്യക്തതയുള്ള കാര്യമാണ്. ആരും സംശയം പ്രകടിപ്പിക്കേണ്ടതില്ല. (ഖസീനത്തുല്‍ അസ്‌റാര്‍)
മന:പാഠമാക്കേണ്ട കാര്യങ്ങള്‍ മനസ്സില്‍ പതിഞ്ഞുനില്‍ക്കുന്നില്ലെങ്കില്‍ ഈ സൂറത്ത് എഴുതിയ വെള്ളം കൊണ്ട് മായ്ച്ച് വെറും വയറ്റില്‍ കുടിക്കുക. അല്ലെങ്കില്‍ നോമ്പു തുറക്കുമ്പോള്‍. ഇങ്ങനെ തുടര്‍ച്ചയായി ഏഴുനാള്‍ ചെയ്യുക. ആവശ്യമായ കാര്യങ്ങള്‍ മന:പാഠമാക്കാന്‍ പെട്ടെന്ന് സാധിക്കും. (ഖവാസ്സുല്‍ ഖുര്‍ആന്‍).
മറ്റുള്ളവരോട് അസൂയ വരാതിരിക്കാന്‍ ഇതു പതിവായി ഓതാനും നെഞ്ചുവേദനയുള്ളവര്‍ ഈ സൂറത്ത് നെഞ്ചില്‍ ഊതി മന്ത്രിക്കാനും മഹാരഥന്മാര്‍ ഉണര്‍ത്തിയിട്ടുണ്ട്. ആമാശയ രോഗങ്ങള്‍ക്കും ഈ സൂറത്ത് എഴുതിക്കുടിക്കാനും ആരിഫീങ്ങള്‍ രേഖപ്പെടുത്തിയത് കാണാം.
സൂറത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത:
ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കപ്പെടുന്ന റമളാന്റെ രാത്രികളില്‍ ഈ സൂറത്ത് വര്‍ദ്ധിപ്പിക്കല്‍ പ്രത്യേകം സുന്നത്തുണ്ട്. ആരെങ്കിലും സൂറത്തു ഖദ്ര്‍ 100 തവണ ഓതിയാല്‍ അല്ലാഹു ആ വ്യക്തിയുടെ ഖല്‍ബില്‍ ഇസ്മുല്‍ അഅ്‌ളം ഇട്ടുകൊടുക്കുന്നതാണ്. അയാള്‍ അല്ലാഹുവിനോട് എന്ത് ആവശ്യപ്പെട്ടാലും നല്‍കുന്നതാണ്. (റൂഹുല്‍ ബയാന്‍). യാത്രക്കാരന്‍ വീട്ടില്‍ നിന്നു പുറപ്പെടുമ്പോള്‍ ഓതിയാല്‍ യാത്രയിലുടനീളം കാവല്‍ ലഭിക്കുന്നതും സുരക്ഷിതമായി വീടണയുന്നുമാണ്. (ഖസീന).
വെള്ളിയാഴ്ച ദിവസം ഈ സൂറത്ത് ഒരാള്‍ ആയിരം പ്രാവശ്യം ഓതിയാല്‍ തിരുനബി(സ്വ)യെ കിനാവില്‍ ദര്‍ശിക്കാതെ അയാള്‍ക്കു വിയോഗമുണ്ടാവില്ല. ഈ സൂറത്ത് പാത്രത്തിലെഴുതിക്കുടിച്ചാല്‍ രോഗങ്ങള്‍ പിടിപ്പെടില്ല. (ഖസീന..)
സത്യസന്ധനായി ജീവിതം നയിക്കാന്‍ നിനക്കാഗ്രഹമുണ്ടെങ്കില്‍ സൂറത്തുല്‍ ഖദ്ര്‍ പതിവാക്കുക (ദുര്‍റുന്നളീം)
ഈ സൂറത്ത് 36 തവണ വെള്ളത്തില്‍ മന്ത്രിച്ച് ആ വെള്ളം പുതുവസ്ത്രത്തില്‍ കുടഞ്ഞാല്‍ ധരിക്കുന്ന കാലമത്രയും അയാള്‍ക്ക് ഭക്ഷണ വിശാലത ലഭിക്കും. (ഖവാസുല്‍ ഖുര്‍ആന്‍).
നബി(സ്വ) പറയുന്നു: ഖബറടക്കുന്ന നേരം ഖബറില്‍ നിന്നെടുത്ത മണ്ണില്‍ ഏഴ് തവണ സൂറത്തുല്‍ ഖദ്ര്‍ ഓതുകയും ആ മണ്ണ് ഖബറിലോ കഫന്‍ പുടവയിലോ വെക്കുകയും ചെയ്താല്‍ ആ മയ്യിത്ത് ഖബറില്‍ ശിക്ഷിക്കപ്പെടുകയില്ല. (തര്‍ശീഹ് 139)
സൂറത്തുല്‍ കൗസറിന്റെ ശ്രേഷ്ഠത
വള്ളുഹു- അലംനഷ്‌റഹ് സൂറത്തുകള്‍ പോലെ നിരുനബി(സ്വ)യുടെ പ്രകീര്‍ത്തനത്തിന്റെ ഖുര്‍ആനിക ഭാവങ്ങളെ വരച്ചുകാണിക്കുന്ന ഏറ്റവും ചെറിയ സൂറത്താണിത്. തിരുനബി(സ്വ)യുടെ മദ്ഹ് തന്നെയാണ് ഈ സൂറത്തിന്റെയും മുഖ്യവിഷയം. റസൂലുല്ലാഹി(സ്വ)മക്ക് അനശ്വരമായ പുണ്യങ്ങളുടെയും നന്മയുടെയും ആശീര്‍വാദങ്ങള്‍ നല്‍കുമ്പോള്‍ അവിടുത്തെ ശത്രുവ്യൂഹത്തിനുമേല്‍ അല്ലാഹുവിന്റെ ശാത്തിന്റെയും നിന്ദ്യതയുടെയും ശകാരവര്‍ഷങ്ങള്‍. ആണ്‍മക്കള്‍ ഉണ്ടാകുന്നതില്‍ അഭിമാനം കൊണ്ട അറേബ്യന്‍ സംസ്‌കാരത്തിന്റെ നിന്ദ്യമുഖം ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു.
ശത്രുക്കള്‍ ഇതുപയോഗിച്ച് തിരുനബി(സ്വ)യെ വേദനിപ്പിച്ചു. ഈ ആക്ഷേപത്തില്‍ തിരുഹൃദയം നന്നായി വേദനിക്കുമെന്നറിഞ്ഞ അല്ലാഹു അവന്റെ അനശ്വരവും ദിവ്യവുമായ കാരുണണ്യംകൊണ്ട് അണച്ചുകൂട്ടി സാന്ത്വനിപ്പിക്കുകയും വംശം മുറിഞ്ഞവര്‍ നിങ്ങളാണെന്ന് ശത്രുക്കളുടെ മേല്‍ ശാപവാക്കുകള്‍ ചൊരിയുകയും ചെയ്യുന്ന ഈ സൂറത്തിന് പ്രത്യേക മഹത്വങ്ങളുണ്ട്,
തിരുനബി(സ്വ)യുടെ വലിയ മദ്ഹ് ഉള്‍ക്കൊള്ളുന്ന ചെറിയ സൂറത്താണിത്. അതുകൊണ്ടുതന്നെ ഇത് പാരായണം ചെയ്യുന്നവര്‍ക്ക് മഹത്തായ പല പ്രയോജനങ്ങളും ലഭിക്കുന്നതാണ്. ആരെങ്കിലും സൂറത്തുല്‍ കൗസര്‍ ഓതിയാല്‍ ആ വ്യക്തിക്ക് അല്ലാഹു സ്വര്‍ഗത്തിലെ അരുവികളില്‍ നിന്ന് കുടിപ്പിക്കുന്നതാണ്. (ദുറുന്നളീം).
ഇമാം തമീമി(റ) പറയുന്നു: കൗസര്‍ സൂറത്ത് പതിവാക്കിയാല്‍ ഹൃദയം വിശാലമാകും. അല്ലാഹുവിനെ സൂക്ഷിക്കുന്നതിന് വഴിയൊരുക്കും. മഴ പെയ്യുമ്പോള്‍ ഈ സൂറത്ത് 100 പ്രാവശ്യം പാരായണം ചെയ്ത ശേഷം ദുആ ചെയ്താല്‍ ഉടനെ ഉത്തരം കിട്ടും. അനുഭവ സാക്ഷ്യമാണിത്. (ഖസീന…)
സൂറത്തുല്‍ കൗസര്‍ എഴുതികെട്ടിയാല്‍ സുരക്ഷിതത്വം ലഭിക്കും. ശത്രുക്കളുടെ ദ്രോഹം ഫലിക്കില്ല. ആ ശരീരത്തിലുള്ളപ്പോള്‍ ഒരാപത്തും ചതിപ്രയോഗവും ആര്‍ക്കും നടത്താന്‍ കഴിയുകയില്ല. (ഖവാസ്സുല്‍ ഖുര്‍ആന്‍).
സൂറത്തുല്‍ കൗസര്‍ പനിനീരില്‍ മന്ത്രിക്കുക, അതു ദിനേന കണ്ണില്‍ ഉറ്റിച്ചാല്‍ കാഴ്ചയും തിളക്കവും വര്‍ദ്ധിക്കും. (ഖസീന..)
വെള്ളിയാഴ്ച രാവില്‍ 1000 പ്രാവശ്യം കൗസറും 1000 സ്വലാത്തും ചൊല്ലി ശുദ്ധിയുള്ള സ്ഥലത്തു ഹൃദയ ശുദ്ധിയും ശരീര ശുദ്ധിയോടു കൂടിയും കിടന്നാല്‍ നബി(സ്വ)യെ സ്വപ്നത്തില്‍ കാണാന്‍ കഴിയുമെന്ന് നിരവധി മഹത്തുക്കള്‍ പഠിപ്പിക്കുന്നു.
സൂറത്തുല്‍ ഇഖ്‌ലാസ്
മഹത്വവും പ്രാധാന്യവും
ഒരിക്കല്‍ നബി(സ) സ്വഹാബികളോട് ചോദിച്ചു. ഓരോ രാത്രിയിലും ഖുര്‍ആന്റെ മൂന്നിലൊരു ഭാഗം പാരായണം ചെയ്യാന്‍ നിങ്ങളിലാര്‍ക്കെങ്കിലും കഴിയാതിരിക്കുമോ? സ്വഹാബികള്‍ ചോദിച്ചു. ”എല്ലാ രാത്രിയിലും പതിവായി ഖുര്‍ആന്‍ മൂന്നിലൊരു ഭാഗം എങ്ങനെ പാരായണം ചെയ്യും?”. നബി (സ) പറഞ്ഞു. ”ഖുല്‍ ഹുവല്ലഹു എന്നു തുടങ്ങുന്ന സൂറത്ത് ഖുര്‍ആന്റെ മൂന്നിലൊരു ഭാഗത്തിന് സമമാണ്. (മുസ്‌ലിം, മിശ്കാത്ത്)
നബി(സ)പറഞ്ഞു. ”വിശ്വാസി ആയിരിക്കെ ഒരാള്‍ മൂന്നുകാര്യങ്ങള്‍ ചെയ്താല്‍ അവന് സ്വര്‍ഗത്തിലെ ഉദ്ദേശിക്കുന്ന കവാടത്തിലൂടെ പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്നതാണ്. ഹുറുല്‍ഈനില്‍ നിന്ന് ഇഷ്ടമുള്ള അപ്‌സര സുന്ദരികളെ ഇണയായി സ്വീകരിക്കാന്‍ അനുവാദം നല്‍കുന്നതാണ്.”
1) കൊലയാളിക്കു മാപ്പു നല്‍കുക
2) ആരും അറിയാത്ത കടം വീട്ടുക
3) എല്ലാ ഫര്‍ളു നിസ്‌ക്കാരങ്ങള്‍ക്കു ശേഷവും സൂറത്തുല്‍ ഇഖ്‌ലാസ് പത്തുതവണ പാരായണം ചെയ്യുക. ഇവയാണ് മൂന്ന് കാര്യങ്ങള്‍. അപ്പോള്‍ അബൂബക്കര്‍ സിദ്ദീഖ് (റ) ചോദിച്ചു. ഇവയില്‍ ഏതെങ്കിലും ഒരു കാര്യം ചെയ്തവര്‍ക്കും അത് ലഭിക്കുമോ? അവിടുന്നു പറഞ്ഞു ഏതെങ്കിലും ഒന്നു ചെയ്തവര്‍ക്കും അതു ലഭിക്കുന്നതാണ്. (ഇബ്‌നു കസീര്‍ 4- 112 )
മറ്റൊരു ഹദീസ് കാണുക നബി (സ) പറഞ്ഞു ഒരാള്‍ ഖുല്‍ഹുവള്ളാഹു എന്ന സൂറത്ത് പത്തു പ്രാവശ്യം ഓതിയാല്‍ അവനു വേണ്ടി സ്വര്‍ഗത്തില്‍ ഒരു കൊട്ടാരം നിര്‍മിക്കും. ഇരുപത് തവണ ഓതിയാല്‍ രണ്ടു മാളികകളും മുപ്പതു തവണ ഓതിയാല്‍ മൂന്ന് മാളികകളും നിര്‍മ്മിക്കപ്പെടും. ഇത് കേട്ട ഉമര്‍ (റ) പറഞ്ഞു എങ്കില്‍ ഞങ്ങളുടെ സ്വര്‍ഗീയ മാളികകള്‍ ഞങ്ങള്‍ വര്‍ദ്ധിപ്പിക്കും. അപ്പോള്‍ നബി (സ) പറഞ്ഞു. നിങ്ങളെത്ര വര്‍ദ്ധിപ്പിച്ചാലും അത് അല്ലാഹു നല്‍കാന്‍ കഴിവുള്ളവനാണ്. (ദാരിമി മിശ്കാത്ത്-190).
അബൂഹുറൈറ(റ) പറയുന്നു. ഞാന്‍ നബി (സ)യോടൊപ്പം വരികയായിരുന്നു .അപ്പോള്‍ഒരു വ്യക്തി സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യുന്നതായി കേട്ടു.നബി (സ) പറഞ്ഞു. നിര്‍ബന്ധമായിക്കഴിഞ്ഞു. ഞാന്‍ ചോദിച്ചു എന്താണ് നബിയെ നിര്‍ബന്ധമായത്? ( ആ സൂറത്ത് പാരായണം ചെയ്യുന്നവന്) സ്വര്‍ഗം നിര്‍ബന്ധമായി (ഇബനു കസീര്‍ 4-518) ഉറങ്ങാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ തന്റെ വിരിപ്പില്‍ വലതു വശം ചരിഞ്ഞു കിടന്നുകൊണ്ട് സൂറത്തുല്‍ ഇഖ്‌ലാസ് ഓതിയാല്‍ അന്ത്യ നാളില്‍ അല്ലാഹു അവനോട് പറയും നീ വലതു ഭാഗത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക (തുര്‍മുദി- മിശ്കാത്ത് 188).
നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന അതിമഹത്തായ സൂറത്താണ് സൂറത്തുല്‍ ഇഖ്‌ലാസ്. ഖുര്‍ആനിലെ 112-ാം അധ്യായമാണിത്. നാലു വാക്യങ്ങള്‍ മാത്രമെ ഒള്ളൂവെങ്കിലും അതിന്റെ മഹത്വവും പ്രാധാന്യവും അനേകം ഇരട്ടിയാണ്. അല്ലാഹുവിന്റെ പരിശുദ്ധ ഗുണവിശേഷണങ്ങള്‍ പ്രതിപാദിക്കുന്ന സൂറത്തുല്‍ ഇഖ്‌ലാസിന് ഇരുപതോളം പേരുകളുണ്ട്.
ഒരുലക്ഷം ഓതിയാലുള്ള ഗുണം
അനസ്ബ്‌നു മാലിക് (റ) ഉദ്ധരിക്കുന്ന ഒരു തിരുവചനത്തിന്റെ ആശയം കാണുക. അവിടുന്ന് സ്വഹാബികളെ ഉണര്‍ത്തി. സൂറത്തുല്‍ ഇഖ്‌ലാസ് ഒരു ലക്ഷം തവണ ആരെങ്കിലും പാരായണം ചെയ്താല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അവന്റെ ശരീരത്തെ അവന്‍ രക്ഷപ്പെടുത്തി. അല്ലാഹുവിന്റെ സന്ദേശ ദൂതന്‍മാരില്‍ ഒരാള്‍ ആകാശലോകത്തും ഭൂമിയിലും ഇങ്ങനെ വിളംബരം ചെയ്യും. ”അറിഞ്ഞുകൊള്ളുക, ഈ മനുഷ്യന്‍ അല്ലാഹുവിന്റെ മോചിത ദാസനാണ്. അവന്റെ കയ്യില്‍ നിന്നും ആര്‍ക്കെങ്കിലും ഏതെങ്കിലും അവകാശങ്ങള്‍ ലഭിക്കാനുണ്ടെങ്കില്‍ അത് അല്ലാഹുവിനെ സമീപിച്ച് വാങ്ങിക്കൊള്ളുക”. (ഹാഷിയത്തുല്‍ ജൗഹറത്തു തൗഹീദ് – ബാജൂരി 109)
അവന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാനുള്ള അവകാശങ്ങളും ബാധ്യതകളും അല്ലാഹു കൊടുത്തുവീട്ടുന്നതാണ്, പരലോകത്ത് അവന്റെ സുരക്ഷക്ക് വിഘാതമുണ്ടാക്കുന്ന വിധത്തില്‍ ഇടപെടീക്കാതെ. (ബസ്സാര്‍).
ഖുല്‍ ഹുവള്ളാഹു ഓതിയാലുള്ള നേട്ടങ്ങള്‍
1. ഇഖ്‌ലാസ് സൂറത്ത് പാരായണം ചെയ്താല്‍ ഖുര്‍ആന്റെ മൂന്നിലൊന്ന് പാരായണം ചെയ്തതു പോലെയാവുന്നു.
2. 50 വര്‍ഷത്തെ ചെറുപാപങ്ങള്‍ പൊറുക്കപ്പെടുന്നു.
3. സൂറത്തുല്‍ ഇഖ്‌ലാസിനോടുള്ള സ്‌നേഹം സ്വര്‍ഗീയ പ്രവേശത്തിന് ശക്തി വര്‍ദ്ധിപ്പിക്കുന്നു.
4. അല്ലാഹുവിന്റെ സ്‌നേഹത്തിനു കാരണമാവുന്നു.
5. ദുആ സ്വീകരിക്കപ്പെടുന്നു.
6. ദാരിദ്ര്യത്തില്‍ നിന്നു മോചനം ലഭിക്കുന്നു.
7. മയ്യിത്ത് നിസ്‌കരിക്കാന്‍ മലക്കുകള്‍ ഹാജരാവുന്നു.
8. ഖബറിന്റെ രൂക്ഷവും ഭീകരവുമായ പിടുത്തത്തില്‍ നിന്ന് രക്ഷ ലഭിക്കുന്നു.
9. സ്വര്‍ഗത്തില്‍ ധാരാളം കൊട്ടാരങ്ങള്‍ ലഭിക്കുന്നു.
10. നന്മ ചെയ്യാനുള്ള അവസരങ്ങള്‍ ലഭിക്കുന്നു.
11. അയല്‍വാസി പോലും ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടുന്നു.
12. ആശുറാ ദിനത്തില്‍ 1000 തവണ ഓതിയാല്‍ റബ്ബിന്റെ തിരുനോട്ടത്തിനു വഴിയൊരുക്കുന്നു.
13. ഫര്‍ള് നിസ്‌കാര ശേഷം 10 തവണ പതിവാക്കിയാല്‍ ഇഷ്ടമുള്ള സ്വര്‍ഗ കവാടത്തിലൂടെ പ്രവേശിക്കാന്‍ അവസരം ലഭിക്കുന്നു.
14. സ്വര്‍ഗ സുന്ദരികളായ ഇഷ്ടപ്പെട്ട ഹൂറികള്‍ക്കൊപ്പം സുഖിക്കാന്‍ കഴിയുന്നു.
15. സ്വിറാത്ത് പാലത്തിന്മേല്‍ രക്ഷ ലഭിക്കുന്നു.
16. മരണ സമയത്ത് റബ്ബിന്റെ റഹ്മത്തിനു കാരണമാകുന്നു.
17. ഒരാള്‍ രാവിലെ 3 തവണ ഓതിയാല്‍ കണ്ണേറ്, സിഹ്‌റ്, ശത്രുശല്യം തുടങ്ങിയ ഏതു വിഷമങ്ങളെ തൊട്ടും പകലില്‍ കാവല്‍ ആക്കപ്പെടുന്നു. വൈകുന്നേരം ഓതിയാല്‍ രാത്രിയും കാവല്‍ ലഭിക്കുന്നു.
18. സാമ്പത്തിക അഭിവൃദ്ധി ലഭിക്കുന്നു.
19. മഹ്ശറയില്‍ വന്‍ സഹായമാകുന്നു.
(തഫ്‌സീര്‍ സ്വാവി, ഇബ്‌നുകസീര്‍, അല്‍ അദ്കാര്‍, ബുഖാരി, തുര്‍മുദി, മിശ്കാത്ത്, തഫ്‌സീര്‍ സ്വാവി, ഖുര്‍ത്വുബി, അല്‍ അദ്കാര്‍, ബുഖാരി, തുര്‍മുദി, മിശ്കാത്ത്, ജാമിഉ അഹ്കാമില്‍ ഖുര്‍ആന്‍, ഇബ്‌നുകബീര്‍, തഫ്‌സീറുന്നബഫി).
20. ജീവിത കാലത്ത് ഒരാള്‍ ഒരു ലക്ഷം ഇഖ്‌ലാസ് ഓതിയാല്‍ പരലോകത്ത് വിചാരണ നാളില്‍ മനുഷ്യരുമായുള്ള ബാധ്യതകള്‍ പോലും അല്ലാഹു ഏറ്റെടുത്ത് സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാന്‍ അവസരം നല്‍കുന്നു. (ഹാഷിയ ജൗഹറത്തുതൗഹീദ്, ബാജൂരി)
സൂറത്തുല്‍ മുഅവ്വിതത്തൈനിയുടെ മഹത്വങ്ങള്‍
സൂറത്തുല്‍ ഫലഖും സൂറത്തുല്‍ നാസും എല്ലാ ഭീതിജനകമായ അന്തരീക്ഷത്തില്‍ നിന്നും അല്ലാഹുവില്‍ അഭയവും ആശ്രയവും തേടാനുള്ള ഇലാഹീ ബോധനമാണീ സൂറത്തുകള്‍. അദൃശ്യ ശക്തികളുടെ വിനകളില്‍ നിന്നും മനുഷ്യ മനസ്സുകളില്‍ ആവര്‍ത്തിച്ച് സംശയങ്ങള്‍ ജനിപ്പിച്ച് ദുര്‍ബോധനം നടത്തി പിന്‍മാറുന്ന പൈശാചിക ശക്തികള്‍ക്കെതിരെയുളള പ്രതിരോധ മാര്‍ഗ്ഗം.
ഇബ്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു. നബി(സ്വ)പറഞ്ഞു. ”മനുഷ്യ മനസ്സില്‍ സദാ കയ്യേറ്റം നടത്തുന്നവനാണ് പിശാച്. മനുഷ്യന്‍ അല്ലാഹുവിനെ സ്മരിക്കുമ്പോള്‍ പിശാച് അവന്റെ അരികില്‍ നിന്നും മാറിനില്‍ക്കും. മനുഷ്യന്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്നും വഴിതെറ്റിപ്പോകുമ്പോഴൊക്കെ അവന്‍ തിരിച്ചുവന്ന് ദുര്‍ബോധനം തുടരും.” (ബുഖാരി)
വിശ്വാസി അല്ലാഹുവിന്റെ സ്മരണയില്‍ നിന്നും മാറിനില്‍ക്കുന്നതും കാത്ത് സൈത്വാന്‍ പാത്തും പതുങ്ങിയും നില്‍ക്കുന്നതിനാലും ഇബ്‌ലീസുമായുള്ള ജിഹാദ് ഓരോ മനുഷ്യന്റെയും അന്ത്യംവരെയും നിലനില്‍ക്കുന്നതിനാലും അവനെതിരെ ജാഗ്രത പുലര്‍ത്തുകയാണിവിടെ. ഖുര്‍ആന്‍ ഇത് വ്യക്തമാക്കുന്നുണ്ട്. അല്‍ ഇസ്‌റാഅ് സൂറത്തിലെ 61 മുതല്‍ 65 വരെയുള്ള ആയത്തുകളുടെ ആശയ സംക്ഷിപ്തം കാണുക.
ആദമിന് സുജൂദ് ചെയ്യാന്‍ മലക്കുകളോട് നാം പറഞ്ഞു. അപ്പോള്‍ ഇബ്‌ലീസ് ഒഴികെ അവരെല്ലാം സുജൂദ് ചെയ്തു. മണ്ണുകൊണ്ട് സൃഷ്ടിച്ചവന് ഞാന്‍ സുജൂദ് ചെയ്യുകയോ? എന്നായി അവന്‍. അവന്‍ വീണ്ടും ചോദിച്ചു. എന്നേക്കാള്‍ നീ ആദരിച്ചവന്‍ ഇവനോ? അന്ത്യനാള്‍ വരെ എനിക്ക് അവസരം തന്നാല്‍ ഇവന്റെ മക്കളില്‍ അധികപേരെയും ഞാന്‍ വരുതിയിലാക്കി പിഴപ്പിക്കുക തന്നെ ചെയ്യും.
പോകൂ..! അവരില്‍ ആരെങ്കിലും നിന്റെ പിന്നാലെ വന്നാല്‍ നരകം തന്നെയാണ് മതിയായ പ്രതിഫലം. കഴിയുന്നവരെയൊക്കെ നിന്റെ ശബ്ദം വെച്ച് ഇളക്കിവിടുക. നിന്റെ കുതിരകളും കാലാളുകളും കൊണ്ട് അവരെ അക്രമിക്കുക. സമ്പത്തിലും സന്താനങ്ങളിലും അവരുമായി പങ്കുചേരുക. അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുക. എന്നാല്‍ ശൈത്വന്റെ വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊ ന്നുമല്ല. എന്റെ യഥാര്‍ത്ഥ അടിമകളുടെ മേല്‍ നിനക്ക് യാതൊരു സ്വാദീനവുമില്ല. കൈകാര്യകര്‍ത്താവായി നിന്റെ നാഥന്‍ മതി. (അല്‍ ഇസ്‌റാഅ് 61-65)
ഇവിടെ പിശാചിന് മനുഷ്യരെ പിഴപ്പിക്കാനുള്ള അടവുമായി വരുമ്പോള്‍ മനുഷ്യന്‍ പൂര്‍ണ്ണ നിസ്സഹായന്‍ അല്ലെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സര്‍വ്വ ചരാചരങ്ങളുടെയും പരമാധികാരം അല്ലാഹുവിന്റെ അധീനത്തിലാണുള്ളത്. മനുഷ്യ സന്തതിളെ തന്റെ പാട്ടിലാക്കാന്‍ അനുമതി നല്‍കിയ അല്ലാഹു തന്നെ പിശാചിന്റെ കെണികള്‍ തകര്‍ത്ത് അവനെ തളച്ചിടുകയും ചെയ്യും. സര്‍വ്വാധിപനായ അല്ലാഹുവിനെ മറന്ന് കളിച്ചവരെ മാത്രമേ പിശാച് ജയിച്ചടക്കൂ. അല്ലാഹുവിന്റെ സ്മരണയില്‍ ജീവിക്കുന്നവര്‍ പിശാചിന്റെ ദുര്‍ബോധനത്തില്‍ നിന്നും സുരക്ഷിതമായിരിക്കും.
വിശുദ്ധ ഖുര്‍ആനിലെ ഒടുവിലത്തെ രണ്ട് സൂറത്തുകളാണ് സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും. ധാരാളം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഈ സൂറത്തുകള്‍ മുഅവ്വിദത്തൈനി എന്നപേരിലാണ് അറിയപ്പെടുന്നത്.
നബി(സ്വ) പറഞ്ഞു: സമാനതയില്ലാത്ത ചില ആയത്തുകള്‍ ഈ രാത്രിയില്‍ ഇറക്കപ്പെട്ടതിനെക്കുറിച്ച് നിങ്ങള്‍ക്കറിയുമോ? അത് സൂറത്തുല്‍ ഫലഖ്, അന്നാസ് എന്നിവയാകുന്നു.
നബി(സ്വ) ഉഖ്ബ(റ)വിനോട് പറഞ്ഞു: ആ രണ്ട് സൂറത്തുകളെ കൊണ്ട് നീ കാവല്‍ തേടുക. ഇതു രണ്ടുകൊണ്ടും കാവലിനെ തേടുന്നതുപോലെ മറ്റൊന്നുകൊണ്ടും ഒരാളും കാവല്‍ തേടുന്നേയില്ല. ആഇശാ ബീവി(റ) നിവേദനം ചെയ്യുന്നു: എല്ലാ രാത്രിയിലും നബി(സ്വ) ഉറങ്ങാന്‍ വിരിപ്പിലേക്കു ചെന്നാല്‍ അവിടുന്ന് മുഅവ്വിദതൈ്വനി ഓതി കൈകളില്‍ ഊതി ആ കൈകള്‍ കൊണ്ട് ശരീര ഭാഗങ്ങള്‍ തടവാറുണ്ടായിരുന്നു. തല മുതല്‍ തുടങ്ങി മുഖവും ശരീരവുമെല്ലാം മൂന്നു തവണ തടവിയിരുന്നു. (മുസ്‌ലിം). ഖുര്‍ആന്‍ ഓതി ഊതിയ കൈകളില്‍ ബറക്കത്തുള്ളതുകൊണ്ടാണ് ഈ കൈകള്‍ കൊണ്ട് ശരീരത്തില്‍ തടവുന്നത്.
സൂറത്തുല്‍ ഫലഖ് എന്ന അധ്യായം അല്ലാഹുവിന്റെ സൃഷ്ടികളില്‍ നിന്നും ഉണ്ടാകുന്ന എല്ലാവിധ നാശങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും കണ്ണേറ്, സിഹ്‌റ് എന്നിവയില്‍ നിന്നും അഭയം തേടാനുള്ളതും സൂറത്തുന്നാസ് മനുഷ്യ, ജിന്ന് വര്‍ഗ്ഗങ്ങളിലുള്ള പിശാചുക്കള്‍ ഒരുക്കുന്ന കെണിവലകളില്‍ നിന്നുള്ള മോചനതേട്ടവുമാണ് ഉള്ളടക്കം. നബി(സ്വ) പറഞ്ഞു. അഭയം തേടുന്നവര്‍ അതിനായി ഉപയോഗിക്കുന്ന വചനങ്ങളില്‍ ഏറ്റവും ഉത്തമമായത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞു തരാം. ഖുല്‍അഊദു ബി റബ്ബിന്നാസ്, ഖുല്‍ അഊദു ബി റബ്ബി ന്നാസ് എന്ന് തുടങ്ങുന്ന രണ്ട് സൂറത്തുകളാണവ. (ഇബ്‌നു കസീര്‍ 4/523)
അബൂ സഈദ്(റ)പറയുന്നു: നബി(സ്വ) ജിന്നുകളുടെയും മനുഷ്യരുടെയും കണ്ണേറില്‍ നിന്ന് കാവല്‍ തേടാറുണ്ടായിരുന്നു. മുഅവ്വിദത്തൈനി അവതരിച്ചപ്പോള്‍ അവ രണ്ടും അവലംബമാക്കുകയും (കാവല്‍ തേട്ടമായി) മറ്റു വചനങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു. (തിര്‍മുദി, ഇബ്‌നുകസീര്‍ 4/523).
ഉക്ബത്തുബ്‌നു മുആദ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ഈ രാത്രിയില്‍ അവതീര്‍ണ്ണമായ ആയത്തുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചില്ലെ? അവക്ക് സമാനമായ (കാവല്‍തേടുന്ന കാര്യത്തില്‍) മറ്റു വചനങ്ങള്‍ ഇല്ല. സൂറത്തുല്‍ ഫലഖ്, സൂറത്തുന്നാസ് എന്നീ സൂറത്തുകളാണവ. (മുസ്‌ലിം, മിശ്കാത്ത് 186).
ഉഖ്ബത്ബ്‌നു ആമിര്‍ (റ) പറയുന്നു. ഞാന്‍ നബി (സ)യോടൊപ്പം നടക്കുകയായിരുന്നു. അപ്പോള്‍ നബി(സ) എന്നെ വിളിച്ചു. ഉഖ്ബ, നിങ്ങള്‍ ഓതുക. ഞാന്‍ ചോദിച്ചു എന്താണ് നബിയെ ഞാന്‍ ഓതേണ്ടത്. നബി (സ) മൗനം പൂണ്ടു അല്‍പം കഴിഞ്ഞപ്പോള്‍ നബി(സ) വീണ്ടും പറഞ്ഞു.നീ ഓതുക ഞാന്‍ ചോദിച്ചു എന്താണ് നബിയെ ഞാന്‍ ഓതേണ്ടത്.?അവിടുന്ന് ഓതി തന്നു. ഖുല്‍ അഊദുബിറബ്ബില്‍ ഫലക്. ഞാന്‍ അതിന്റെ ഒടുവിലോളം ഓതി. അല്പ സമയം കഴിഞ്ഞിപ്പോള്‍ നബി(സ) പറഞ്ഞു നിങ്ങള്‍ ഓതുക ഞാന്‍ ചോദിച്ചു- എന്താണു നബിയെ ഞാന്‍ ഓതേണ്ടത് അവിടുന്ന് ഓതി. ഖുല്‍ അ ഊദുബിറബ്ബിന്നാസ് എന്ന്. ഞാന്‍ ആ സൂറത്ത് ഓതിത്തീര്‍ന്നപ്പോള്‍ നബി(സ) പറഞ്ഞു. ”ഇതിനു തുല്ല്യമായ വചനംങ്ങള്‍ കൊണ്ട് ഒരു മനുഷ്യനും പ്രാര്‍ത്ഥിക്കുകയോ കാവല്‍ നില്‍ക്കുകയോ ചെയ്തിട്ടില്ല” (ഇബ്‌നു കസീര്‍ 4-522) സൂറത്തുല്‍ വാഖിഅ: എല്ലാരാത്രിയിലും പാരായണം ചെയ്യുന്നവര്‍ക്ക് ദാരിദ്ര്യം പിടികൂടില്ലെന്നു നബി(സ) പറഞ്ഞിട്ടുണ്ട്. (ബൈഹഖി) എല്ലാരാത്രിയിലും വിരിപ്പിലെത്തിയാല്‍ സൂറത്തുല്‍ കാഫിറൂന പാരായണം ചെയ്യാന്‍നബി(സ)ഫര്‍ഖബ്‌നു നൗഫല്‍ (റ) വിന്റെ പിതാവിനോട് ഒരിക്കല്‍ പറഞ്ഞു അത് ശിര്‍ക്കില്‍ നിന്നു മോചനം നല്‍കുന്ന സൂറത്താണ്. (അബൂദാവൂദ്,തുര്‍മുദി)
അനസ്(റ)വില്‍ നിവേദനം റസൂല്‍ (സ) അനുചരരില്‍ ഒരാളോട് ചോദിച്ചു. ”നിങ്ങള്‍ കല്ല്യാണം കഴിച്ചിട്ടില്ലേ?” സ്വഹാബി: അല്ലാഹുവാണ് സത്യം ഇല്ല നബിയെ എന്റെ കയ്യില്‍ ഒന്നുമില്ലാതെ ഞാന്‍ എങ്ങനെ കല്ല്യാണം കഴിക്കും? നബി (സ) ചോദിച്ചു. ”നിനക്ക് ഖുല്‍ഹുവള്ളാഹ് അറിയില്ലേ” -അതെ അദ്ദേഹം മറുപടി പറഞ്ഞു. എങ്കില്‍ അത് ഖുര്‍ആന്റെ മൂന്നില്‍ ഒന്നാണ്. ”നിനക്ക് ഇദാജാഅനസ്‌റുള്ളാഹി അറിയില്ലേ?” നബി വീണ്ടും ചോദിച്ചപ്പോള്‍ അയാള്‍ ‘അതെ’യെന്നു പറഞ്ഞു. ”എന്നാല്‍ അത് ഖുര്‍ആനിന്റെ നാലില്‍ ഒന്നാണ്.” ”നിനക്ക് ഖുല്‍ യാ അയ്യൂഹല്‍ കാഫിറൂന്‍ അറിയില്ലെ?” ‘അതെ’ ”എന്നാല്‍ അത് ഖുര്‍ആന്റെ നാലില്‍ ഒന്നാണ്.” ”നിനക്ക് ഇദാ സുല്‍സില അറിയുമോ?” ”അങ്ങനെയെങ്കില്‍ അത് ഖുര്‍ആന്റെ നാലില്‍ ഒന്നാണ്.”എന്നാല്‍ വിവാഹിതനാവൂ” നബി(സ) പറഞ്ഞു. (തുര്‍മുദി 2895)
ദുരന്തങ്ങള്‍ തടയുന്ന
പത്ത് സൂറത്തുകള്‍
നബി(സ്വ)പറഞ്ഞു. പത്തെണ്ണം പത്ത് ദുരന്തങ്ങളെ തടയുന്നതാണ്.
1. ഫാതിഹ – റബ്ബിന്റെ ദേഷ്യത്തെ തടയും.
2. യാസീന്‍ – അന്ത്യനാളിലെ ദാഹത്തെ തടയും.
3. ദു:ഖാന്‍ – അന്ത്യനാളിലെ ഭയവിഹ്വലതയെ തടയും.
4. വാഖിഅ: – ദാരിദ്ര്യത്തെയും പ്രതിസന്ധികളെയും തടയും.
5. മുല്‍ക് – ഖബര്‍ ശിക്ഷയെ തടയും.
6. കൗസര്‍ – എതിരാളികളെ ഉത്തരം മുട്ടിക്കും.
7. കാഫിറൂന – മരണ ഘട്ടത്തില്‍ ഈമാന്‍ ഊര്‍ന്നു പോകുന്നതിനെ തടയും.
8. ഇഖ്‌ലാസ് – കാപട്യം തടയും.
9. ഫലഖ് – അസൂയക്കാരുടെ അസൂയയെ തടയും.
10. അന്നാസ് – വസ്‌വാസിനെ തടയും
(മിശ്കാതുല്‍ മസാബീഹ്).
വിമോചനത്തിന്റെ
സബ്ഉല്‍ മുഹ്‌ലികാത്ത്
1. പ്ലൂല›ന്ഥഏ കഝള്‍ക്കട ഞെരുക്കം അകറ്റാന്‍.
2. വണുറഏ കഝള്‍ക്കട അല്ലാഹുവിന്റെ കാവല്‍ ലഭിക്കാന്‍.
3. ന്തഝƒൂക്ഷറഏ കഝള്‍ക്കട സ്വപ്ന സ്ഖലനം ഇല്ലാതാവാന്‍.
4. ള്ള’ൂക്കസ്സറഏവ കഝള്‍ക്കട മറന്നത് ഓര്‍മയില്‍ വരാന്‍.
5. ‘™ക്കžള ജ്ഞഏ കഝള്‍ക്കട ഞെരുക്കം മാറാനും വിശാലതയുണ്ടാവാനും
6. മ്പന്ദറ്ററഏ കഝള്‍ക്കട ഐശ്വര്യത്തിനും 1000 ആയത്തിന്റെ പ്രതിഫലത്തിനും.
7. ക്ലžഷ™യ കഝള്‍ക്കട ഭക്ഷണമുള്‍പ്പെടെയുള്ള വിഭവങ്ങള്‍ വര്‍ദ്ധിക്കാന്‍.
വിമോചനത്തിന്റെ
സബ്ഉല്‍ മുന്‍ജിയാത്ത്
1. യാസീന്‍ : ആഗ്രഹ സഫലീകരണത്തിനും സന്തോഷകരമായ ജീവിതത്തിനും.
2. സജദ : അനുഗ്രഹം ല’ിക്കാനും പൈശാചിക
ഉപദ്രവങ്ങളില്‍നിന്ന് മോചനം ലഭിക്കാനും.
3. ദുഖാന്‍ : എഴുപതിനായിരം മലക്കുകള്‍ പാപമോചന പ്രാര്‍ത്ഥന നടത്തുന്നു. അവര്‍ക്ക് വേണ്ടി സ്വര്‍ക്ഷത്തില്‍ ഒരു വീട് പണിയുന്നതാണ്.
4. വാഖിഅ : ദാരിദ്രത്തില്‍ നിന്ന് മോചനം ലഭിക്കുവാനും ഐശ്വര്യം നിലനിര്‍ത്തുവാനും.
5. തബാറക : ഖബര്‍ ശിക്ഷയില്‍ നിന്ന് മോചനം ലഭിക്കാ നും വിനാശകാരികളില്‍ നിന്ന് രക്ഷ പ്രാപിക്കാനും.
6. ഫുസ്സിലത്ത് : പ്രത്യേകമായി പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ട സൂറത്താണ്. ഈ സൂറത്തിലെ പത്ത് നിര്‍ബന്ധ കാര്യങ്ങളുടെ കണക്കനുസരിച്ച് പത്ത് തവണ പ്രത്യേകം പ്രതിഫലം രേഖപ്പെടുത്തും.
7. ഹശ്ര്‍ : സ്വര്‍ക്ഷവും അര്‍ശും കുര്‍സുമടക്കം സര്‍വ്വ ചരാചരങ്ങളും മലക്കുകളും റഹ്മത്തിനെ തേടി പ്രാര്‍ത്ഥിക്കാനും പൊറുക്കലിനെ തേടാനും വഴിയൊരുക്കുന്നു. ഇത് ഓതിയ രാത്രിയിലോ പകലി ലോ മരിച്ചാല്‍ രക്തസാക്ഷിയുടെ പ്രതിഫലം ലഭിക്കുന്നതാണ്.
എന്നീ ഏഴ് സൂറത്തുകള്‍ എല്ലാ ദിവസവും പാരയണം ചെയ്യല്‍ പ്രത്യേകം സുന്നത്താണ്. (ഫത്ഹുല്‍ മുഈന്‍ 148)
നിത്യവും ആവര്‍ത്തിക്കേണ്ട
സൂറത്തുകളും സൂക്തങ്ങളും
ചില സൂറത്തുകളും ആയത്തുകളും നിത്യവും പാരായണം ചെയ്യല്‍ പ്രത്യേകം സുന്നത്തുണ്ട്. സൂറത്തുല്‍ ഫാതിഹ, സൂറത്തുല്‍ ഇഖ്‌ലാസ്, സൂറത്തുല്‍ ഫലഖ്, സൂറത്തുന്നാസ് എന്നീ സൂറത്തുകളും ആയത്തുല്‍ കുര്‍സിയ്യ്, ശഹിദല്ലാഹു എന്നീ ആയത്തുകളും അഞ്ചു നേരത്തെ ഫര്‍ള് നിസ്‌കാര ശേഷവും പാരായണം ചെയ്യല്‍ സുന്നത്താണ്. ഉറങ്ങാന്‍ തയ്യാറെടുത്താല്‍ മേല്‍പറഞ്ഞ സൂറത്തുകളോടൊപ്പം ആമനറസൂര്‍ (അല്‍ബഖറ 285-286) കാഫിറൂന എന്നിവ കൂടി ചേര്‍ത്ത് ഓതല്‍ സുന്നത്തുമ്ട്. അതുപോലെ ലൗ അന്‍സല്‍നാ (ഹസ്ര്‍ 2-24) ഹാമീം (ഗാഫിര്‍ 1-2) അഫഹസിബ്ത്തും (മുഅ്മിനൂന്‍ 115-118) എന്നീ സൂറത്തുകള്‍ പ്രഭാതത്തിലും പ്രദോഷത്തിലും പതിവാക്കലും പ്രത്യേകം സുന്നത്തുണ്ട്.
സജദ, യാസീന്‍, ദുഖാന്‍, വാഖിഅ, തബാറക, സല്‍സല, തകാസുര്‍ എന്നീ ഏഴ് സൂറത്തുകള്‍ എല്ലാ ദിവസവും പതിവായി പാരായണം ചെയ്യല്‍ സുന്നത്താണ്. (ഫത്ഹുല്‍ മുഈന്‍ 148).
നിസ്‌കാരങ്ങളില്‍ ഓതേണ്ട
പ്രത്യേക സൂറത്തുകള്‍
എല്ലാ നിസ്‌കാരങ്ങളിലും ആദ്യത്തെ രണ്ടു റക്അത്തുകലില്‍ സൂറത്ത് ഓതല്‍ പ്രത്യേകം സുന്നത്താണല്ലോ. എന്നാല്‍ ചില നിസ്‌കാരങ്ങളില്‍ ചിലസൂറത്തുകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
വെള്ളിയാഴ്ച മഗ്‌രിബില്‍ ഖുല്‍യാ അയ്യുഹല്‍ കാഫിറൂന്‍, ഖുല്‍ഹുവല്ലാഹു അഹദ് എന്നിവയും, എല്ലാ ദിവസവും സുബ്ഹിന്റെ മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കാരം, മഗ്‌രിബിനു ശേഷമുള്ള രണ്ട് റക്അത്ത്, ത്വവാഫിന്റെ സുന്നത്ത് നിസ്‌കാരം, തഹിയ്യത്ത്, ഇസ്തിഖാറത്ത്, ഇഹ്‌റാമിന്റെ സുന്നത്ത് എന്നീ നിസ്‌കാരങ്ങളിലും യാത്രക്കാരുടെ നിസ്‌കാരങ്ങളിലും ഈ രണ്ട് സൂറത്തുകള്‍ പ്രത്യേകം സുന്നത്താണ്.
സുബ്ഹിന്റെ മുമ്പുള്ള റവാതിബു സുന്നത്തില്‍ അലം നശ്‌റഹ്, അലംതറ കെയ്ഫ എന്നീ സൂറത്തുകള്‍ പാരായണം ചെയ്യുന്നതിന്റെ പ്രാധാന്യം ഹദീസുകളില്‍ കാണാന്‍ സാധിക്കും. പതിവായി സുബ്ഹിന്റെ മുമ്പുള്ള സുന്നത്ത് നിസ്‌കാരത്തില്‍ യഥാക്രമം ഈ രണ്ട് സൂറത്തുകള്‍ ഓതുന്ന വ്യക്തിക്ക് ബാസൂര്‍ (മൂലക്കുരു) രോഗത്തില്‍ നിന്ന് മോചനം ലഭിക്കുമെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (ഫത്ഹുല്‍ മുഈന്‍ 73).
ഈ സുന്നത്ത് നിസ്‌കാരത്തില്‍ ഈ രണ്ടു സൂറത്തുകള്‍ ഓതുന്നവന് ശത്രുവിന്റെ അക്രമം ഏല്‍ക്കുകയില്ലെന്നു ഇമാം ഗസ്സാലി(റ) ഉദ്ധരിച്ചിട്ടുണ്ട്. (ഇആനത്ത് 1/246).
അതിനാല്‍ സുബ്ഹിന്റെ മുമ്പുള്ള സുന്നത്ത് നിസ്‌കാരത്തില്‍ നിസ്‌കാരത്തില്‍ ആദ്യത്തെ റക്അത്തില്‍ അലം നശ്‌റഹ്, അല്‍ കാഫിറൂന്‍, അലംതറകൈഫ, ഇഖ്‌ലാസ് എന്നിങ്ങനെ രണ്ടു സൂറത്തുകള്‍ ചേര്‍ത്തി ഓതലാണ് ഉത്തമം. (ഫത്ഹുല്‍ മുഈന്‍)
വിത്‌റ് നിസ്‌കാരത്തില്‍ മൂന്ന് റക്അത്തുകളില്‍ ആദ്യത്തേതില്‍ സബ്ബിഹിസ്മയും രണ്ടാമത്തേതില്‍ കാഫിറൂനയും അവസാനത്തേതില്‍ ഇഖ്‌ലാസ്, മുഅവ്വിദതൈനി എന്നിവയും ഓതല്‍ പ്രത്യേകം സുന്നത്തുണ്ട്. വിത്‌റ് മൂന്നില്‍ ചുരുക്കുന്നവര്‍ ആ റക് അത്തിലും കൂടുതല്‍ നിസ്‌കരിക്കുന്നവര്‍ ഒടുവിലത്തെ മൂന്ന് റക്അത്തിലും ആ സൂറത്തുകള്‍ ഓതണം.

No comments:
Post a Comment