"ഗ്ലോറിയസ് ഹൂറി"സ്ത്രീകൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.

Friday, 30 November 2018

കിതാബ് തിരുത്താന്‍ ബാങ്ക് കൊടുക്കുന്നവര്‍

                                
                                              അബ്ദുസ്സമദ് അണ്ടത്തോട്

ലോകത്തുള്ള എല്ലാ മുസ്‌ലിം പള്ളികള്‍ക്കും ഒരേ നിയമമാണ്. അതെ സമയം എല്ലാ അമ്പലങ്ങള്‍ക്കും ഒരേ നിയമമല്ല. സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാം എന്ന് പറഞ്ഞാല്‍ എല്ലാ പള്ളിയിലും പോകാം. മക്കയിലെയും മദീനയിലേയും പള്ളികള്‍ക്കും ആ നിയമം ബാധകമാണ്. അതെ സമയം ഓരോ അമ്പലങ്ങളുടെയും ആചാരവും അനുഷ്ഠാനവും വ്യത്യസ്തമാണ്. അത് കൊണ്ടാണ് ചില അമ്പലങ്ങളില്‍ സ്ത്രീകള്‍ വരുന്നതും ചില സ്ഥലങ്ങളില്‍ അവരെ വിലക്കുന്നതും. മുസ്ലിം സ്ത്രീകള്‍ക്കു പള്ളിയില്‍ പോകുക എന്നതു നിര്‍ബന്ധ കാര്യമല്ല. ജീവിതത്തില്‍ ഒരിക്കല്‍ പോലും മക്കത്തെ പള്ളി ഒഴികെ മറ്റൊരു പള്ളിയില്‍ പോയില്ലെങ്കിലും മുസ്ലിം സ്ത്രീകളുടെ ആരാധനക്ക് കുറവ് വരില്ല. പോകാന്‍ അവര്‍ക്കു അനുവാദമുണ്ട് എന്നത് മറ്റൊരു വിഷയം. ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ കയറരുത് എന്നതിന്റെ ഭരണഘടന സാധുതയാണ് കോടതി പരിശോധിച്ചത്.

നമ്മുടെ വിഷയം അതല്ല. ഹിന്ദു സ്ത്രീകള്‍ക്ക് അമ്പലത്തില്‍ പോകാം എന്നൊരു വിധി വന്നപ്പോള്‍ അതിനു അനുകൂലമായി ഒരു പ്രചാരണവും നാം കണ്ടില്ല. അതെ സമയം സ്ത്രീകള്‍ക്ക് ബാങ്ക് കൊടുക്കാന്‍ അനുമതി വേണം എന്നത് മതത്തിലെ സ്ത്രീകള്‍ ഉന്നയിച്ച കാര്യമല്ല. വിശ്വാസിയായ ഒരു സ്ത്രീയും അത്തരം ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. കുളം കലക്കി മീന്‍ പിടിക്കാന്‍ കാത്തു നിന്ന ചിലരുടെ കുബുദ്ധി എന്നെ അതിനെ കുറിച്ച് പറയാന്‍ കഴിയൂ. സ്ത്രീകള്‍ ബാങ്ക് കൊടുക്കുക എന്നത് മതത്തില്‍ പറഞ്ഞു കേള്‍ക്കാത്ത കാര്യമാണ്. കേരളത്തിലെ ഒരു സ്‌കൂള്‍ നാടക വേദിയില്‍ നിന്നും അടുത്തിടെ കേട്ട ഒരു നാടകത്തിന്റെ വിഷയം അതായിരുന്നു. ഇസ്ലാമില്‍ സ്ത്രീകള്‍ സ്വാതന്ത്ര്യമില്ലാത്തവരാണ് എന്ന് കാണിക്കാനുള്ള വ്യഗ്രതയാണ് അതെന്ന് മനസ്സിലാക്കാം. മതത്തിലെ പൗരോഹിത്യ പ്രവണതകളെ വിശ്വാസികള്‍ തന്നെ എതിര്‍ക്കാറുണ്ട്. മതത്തില്‍ ഇന്ന് കാണുന്ന വെളിച്ചം വന്നത് അങ്ങിനെയാണ്. വിശ്വാസികളില്‍ നിന്നും പൊതു ജനത്തില്‍ നിന്നും മറച്ചു വെച്ച കിതാബ് തുറന്നു നോക്കി തന്നെയാണ് അത്തരം ഒരു സംരംഭം കേരളത്തില്‍ നടന്നതും.

കുട്ടികളെ കൊണ്ട് ഇത്തരം ഒരു നാടകം കളിപ്പിച്ചതിനു പിന്നില്‍ കൃത്യമായ ഉദ്ദേശ്യമുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളുടെ മനസ്സില്‍ ഒരു ഇസ്ലാം വിരുദ്ധത സൃഷ്ടിക്കുക. അതിനു ഒന്നാം സ്ഥാനം നല്‍കി എന്നത് മറ്റൊരു ഉദ്ദേശം കൂടിയാണ്. ഇനിയും ഇത്തരം നാടകങ്ങള്‍ ഉണ്ടാക്കണം. പൊതു വേദികളില്‍ ഇത്തരം മത വിരുദ്ധ സന്ദേശങ്ങള്‍ ഉണ്ടാക്കണം എന്ന് മറ്റു ചിലരും ആഗ്രഹിക്കുന്നു.

അതെ സമയം കിതാബ് തിരുത്താനായുള്ള ശ്രമത്തിലാണ് നാടക അനുകൂലികള്‍. സ്ത്രീകളുടെ വിഷയത്തല്‍ ഇസ്ലാം എന്ത് നിലപാട് പറയുന്നു എന്നത് അവര്‍ക്കിന്നും അജ്ഞാതമാണ്. ഇസ്ലാമിനെ മോശമായി ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങളുടെ ബാക്കിയായെ ഇതിനെയും മനസ്സിലാക്കാന്‍ കഴിയൂ. കിതാബ് എന്നത് കൊണ്ട് വിവക്ഷ ദൈവത്തിന്റെ കിതാബ് ആണെങ്കില്‍ അത് ഒരിക്കലും സ്ത്രീ വിരുദ്ധമല്ല. പലപ്പോഴും സ്ത്രീ പക്ഷമാണ് താനും. ഇസ്ലാം സ്ത്രീക്ക് നല്‍കുന്ന പദവിയും അവകാശവും മനസ്സിലാക്കാന്‍ ആ കിതാബ് ഒരിക്കല്‍ വായിച്ചു നോക്കിയാല്‍ മതി. പക്ഷെ മതം തന്നെ മനുഷ്യ നിര്‍മ്മിതി എന്നാണു നാടക അനുകൂലികള്‍ പറയുന്നത്. എസ് എഫ് ഐ നല്‍കിയ പോസ്റ്റില്‍ ആ കാര്യം കൃത്യമായി പറയുന്നു. മതം മനുഷ്യ നിര്‍മ്മിതം എന്ന് പറഞ്ഞത് കൊണ്ട് വിശ്വാസികള്‍ക്ക് കുഴപ്പമില്ല. അതെ സമയം അവരുടെ ഭാഷയില്‍ ഇല്ലാത്ത ദൈവത്തിന്റെ പേരില്‍ നില നില്‍ക്കുന്ന വിശ്വാസത്തെ എങ്ങിനെയാണ് അവര്‍ക്കു സംരക്ഷിക്കാന്‍ കഴിയുക. കാരണം അവര്‍ തന്നെയാണ് മതത്തെ ഇല്ലാതാക്കാന്‍ നോക്കുന്നവരില്‍ ഒന്നാം സ്ഥാനത്ത് എന്നത് തന്നെ.

പ്രതി സ്ഥാനത്തു ഇസ്ലാം വരുമ്പോള്‍ പലരുടെയും യഥാര്‍ത്ഥ സ്വഭാവം പുറത്തു വരും. ഇസ്ലാമിന്റെ ശത്രുക്കളുടെ പൊതു നിലപാടായി അത് ഖുര്‍ആന്‍ പറയുന്നു. ഇസ്ലാമിനെ ഒളിഞ്ഞിരുന്നു ആക്രമിക്കാന്‍ ശ്രമിക്കുന്നവരോട് നമുക്ക് പറയാനുള്ളതും അത് തന്നെ ‘ഓ വിശ്വാസികളേ, നിങ്ങളില്‍പ്പെട്ടവരെയല്ലാതെ നിങ്ങളുടെ ഉള്ളുകള്ളികളറിയുന്നവരാക്കരുത്. നിങ്ങളുടെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യാന്‍ ലഭിക്കുന്ന ഒരവസരവും അവര്‍ പാഴാക്കുന്നതല്ല. നിങ്ങള്‍ക്ക് ഹാനികരമായതെന്തും അവര്‍ക്കു പ്രിയങ്കരമാകുന്നു. അവരുടെ മനസ്സിലെ വിദ്വേഷം വായകളിലൂടെ പ്രകടമായിട്ടുണ്ട്. അവരുടെ മാറിടങ്ങളിലൊളിച്ചുവെച്ചിട്ടുള്ളത് അതിനെക്കാള്‍ ഭയങ്കരമത്രെ. സ്പഷ്ടമായ നിര്‍ദേശങ്ങള്‍ നാം നല്‍കിക്കഴിഞ്ഞു. നിങ്ങള്‍ ബുദ്ധിയുള്ളവരെങ്കില്‍ (അവരുമായി ബന്ധപ്പെടുന്നതില്‍ സൂക്ഷ്മത പാലിക്കുക). നിങ്ങള്‍ അക്കൂട്ടരെ സ്നേഹിക്കുന്നു. അവരോ, നിങ്ങളെ സ്നേഹിക്കുന്നില്ല. നിങ്ങളാവട്ടെ സകല വേദങ്ങളിലും വിശ്വസിക്കുന്നുമുണ്ട്. നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയുന്നു: ‘(നിങ്ങളുടെ ദൈവദൂതനിലും വേദത്തിലും) ഞങ്ങളും വിശ്വസിച്ചിരിക്കുന്നു.’ പിരിഞ്ഞുപോയിക്കഴിഞ്ഞാലോ, നിങ്ങളോടുള്ള വിദ്വേഷത്താല്‍ അവര്‍ വിരലുകള്‍ കടിക്കുകയായി. അവരോടു പറയുക: ‘നിങ്ങളുടെ ദേഷ്യത്തില്‍ സ്വയം നീറി മരിച്ചുകൊള്ളുക. ഹൃദയങ്ങളില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളൊക്കെ അല്ലാഹു സുവ്യക്തമായി അറിയുന്നുണ്ട്.’ നിങ്ങള്‍ക്കൊരു നന്മ ഭവിച്ചാല്‍ അവര്‍ക്ക് ഖേദം തോന്നുന്നു. നിങ്ങള്‍ക്കൊരു ദോഷം പിണഞ്ഞാലോ, സന്തോഷിക്കുകയും ചെയ്യുന്നു. പക്ഷേ, നിങ്ങള്‍ ക്ഷമയോടെ, ദൈവഭക്തിയോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവരുടെ കുതന്ത്രങ്ങളൊന്നും ഏശുന്നതല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതിനെയെല്ലാം അല്ലാഹു വലയം ചെയ്തിരിക്കുന്നു.’(copied from islam on live)

No comments:

Post a Comment