"ഗ്ലോറിയസ് ഹൂറി"സ്ത്രീകൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.

Monday, 23 April 2018


പ്രീമാരിറ്റൽ കോഴ്‌സിന്റെ ആദ്യത്തെ ക്ലാസ്സ് 26-04-2018 വ്യാഴം ഉച്ചക്ക് 2 മണി
വിവാഹജീവിതത്തെക്കുറിച്ചും അതിലുണ്ടാകുവാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു വേണ്ടവിധത്തില്‍ അറിവുകള്‍ നൽകുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുത്. മറ്റൊരര്‍ത്ഥത്തില്‍ വൈവാഹിക ജീവിതത്തില്‍ പ്രവേശിക്കുന്ന യുവതിയുവാക്കള്‍ക്ക് നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഇവ.
വിവാഹ ജീവിതത്തില്‍ പ്രവേശിക്കുന്ന വ്യക്തിക്ക് ജീവിതപങ്കാളിയെക്കുറിച്ചോ കുടുംബജീവിതത്തെക്കുറിച്ചോ വ്യക്തമായ ധാരണയില്ലാതെ വന്നാൽ ബന്ധങ്ങള്‍ പ്രശ്‌നസങ്കീര്‍ണ്ണമായി മാറാനുള്ള സാധ്യതയുണ്ട് . സോഷ്യല്‍ മീഡിയും / സിനിമയും / സീരിയലുകളും സാര്‍വത്രികമായ ഇന്നത്തെ സാഹചര്യത്തില്‍ വിവാഹ ജീവിതത്തെക്കുറിച്ചും ലൈംഗീകതയെക്കുറിച്ചും പലയിടങ്ങളില്‍ നിന്നും യുവതീ / യുവാക്കള്‍ക്ക് ലഭിക്കു തെറ്റായ വിവരങ്ങള്‍ പ്രായോഗികതലത്തില്‍ പല സംഘര്‍ഷങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും കാരണമായി മാറുന്നുണ്ട്. സങ്കൽപവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള നിരന്തരസംഘര്‍ഷങ്ങളാണ് പ്രധാനമായും കുടുംബജീവിതത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായി തീരുന്നത് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതുകൊണ്ട് തന്നെ വളരെ പ്രാധാന്യവും ഉത്തരവാദിത്തവും നിറഞ്ഞ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അതുമായ ബന്ധപ്പെട്ട കാര്യങ്ങളുടെ വിവിധ തലങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
ഇത്തരമൊരു സാഹചര്യത്തില്‍, കുടുബ വൈവാഹിക വിഷയത്തില്‍ വ്യക്തവും ധര്‍മ്മനിഷ്ഠവുമായ പ്രായോഗിക കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ വൈവാഹിക കുടുംബബന്ധങ്ങള്‍ക്ക് കരുത്ത് പകരാനുള്ള ഒരു ശ്രമമാണ് കാട്ടാമ്പള്ളി നുസ്‌റത്തുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി ഈ പരിശീലന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത് പാശ്ചാത്യരാജ്യങ്ങളില്‍ വളരെ കാലങ്ങള്‍ക്ക് മുന്‍പുതന്നെ പ്രീമാരിറ്റല്‍ കോഴ്‌സുകള്‍ നിലവിലുണ്ട്. വിവാഹമോചനങ്ങളും കുടുംബപ്രശ്‌നങ്ങളും വര്‍ധിച്ചു വരു ഈ കാലഘട്ടത്തില്‍ പ്രീമാരിറ്റല്‍ കോഴ്‌സിന്റെ ആവശ്യകത നാം തിരിച്ചറിയേണ്ടത് അനിവാര്യമാണ്.
ഇന്ശാഅല്ലാഹ് ഈ മാസം 26ന് വ്യാഴാഴ്ച ഉച്ചക്ക് 2 വിവാഹ പ്രായമെത്തിയ പെൺകുട്ടികൾക്കുള്ള പ്രീമാരിറ്റൽ കോഴ്സ് കാട്ടാമ്പള്ളി മദ്രസ്സാ ഹാളിൽ വെച്ച് നടക്കുകയാണ്. നാസർ മാസ്റ്റർ കല്ലൂരാവി ക്ലാസ്സിന് നേതൃത്വം നൽകും. മഹല്ലിലെ അർഹരായ മുഴുവൻ പെൺ കുട്ടികളെയും പ്രസ്തുത ക്ലാസ്സിലേക്ക് അയക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത് നിങ്ങളുടെ മക്കൾക്ക് ഉപകാരപ്പെടും എന്ന് ഞങ്ങൾ ഉറപ്പ് തരുന്നു.
ഞങ്ങൾ ക്ഷണിക്കുന്നു.നിങ്ങൾ വരുമെന്ന പ്രതീക്ഷയോടെ.....…
നുസ്‌റത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി
കാട്ടാമ്പള്ളി

No comments:

Post a Comment