"ഗ്ലോറിയസ് ഹൂറി"സ്ത്രീകൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.

Sunday, 5 November 2017

                                                അസ്സലാമു അലൈക്കും 

കാട്ടാമ്പള്ളി നുസ്‌റത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ബഹുമുഖ പ്രവർത്തന പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്.  മൗലാനാ ആസാദ് സ്കോളർഷിപ്പിന് 15 ഓളം മഹല്ല് നിവാസികളെ കൊണ്ട് അപേക്ഷ കൊടുപ്പിക്കുവാൻ നമുക്ക് സാധിച്ചു.  മദ്രസ്സാ വിദ്യാർത്ഥികളിൽ പരസ്പര സഹായബോധം ഉണ്ടാക്കുവാൻ വേണ്ടി സുന്ദൂക്കുൽ ഖൈർ എന്ന പേരിൽ മദ്രസ്സയിൽ ഒരു ഭണ്ഡാരം സ്ഥാപിച്ചു കൊണ്ട് ധനസമാഹരണം നടത്തുകയാണ്.മദ്രസ്സയിലെ നിർധനരായ വിദ്യാർത്ഥികളെ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ആഴ്ചയിൽ ഒരു ദിവസം ധനം സമാഹരിച്ചു വരുന്നു.എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച്ച മജ്‌ലിസുന്നൂർ നടത്തിവരുന്നു.  ഇ.സി.ജി.(educational career and guidance centre)എന്ന പേരിൽ വിദ്യാഭ്യാസ വിംഗ് രൂപീകരിച്ചുകൊണ്ട് പ്രവർത്തിച്ചുവരുന്നു. 11-11-2017 ശനിയാഴ്ച്ച SSLC വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചിരിക്കുകയാണ്.  പത്താം തരത്തിൽ പഠനത്തിൽ പിന്നോക്കം നിക്കുന്നവരെ സഹായിക്കുവാൻവിദ്യാഭ്യാസ വിംഗ്  തയ്യാറാണ്.അൽഹംദുലില്ലാഹ് 6-11-2017 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് മഹല്ല് നിവാസികളായ സ്ത്രീകൾക്കുള്ള  തയ്യൽ പരിശീലന ക്ലാസ്സ് ആരംഭിക്കുകയാണ്.മഹല്ല് നിവാസികളുടെ നിർലോഭമായ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് .........

                                                                                  നുസ്രത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി 
                                                                                                              കാട്ടാമ്പള്ളി 

No comments:

Post a Comment