"ഗ്ലോറിയസ് ഹൂറി"സ്ത്രീകൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.

Friday, 10 November 2017

മത്സ്യത്തൊഴിലാളികള്‍ക്ക് പരിശീലനം
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളി പരിശീലന പരിപാടിയിലേക്ക് ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത പത്താം ക്ലാസ് ജയിച്ച 20നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവിധ മത്സ്യബന്ധന രീതികള്‍, മത്സ്യബന്ധന, സുരക്ഷാ ഉപകരണങ്ങള്‍, നാവിഗേഷന്‍ ആന്റ് സീമെന്‍ഷിപ്പ് എന്നിവയിലാണ് പരിശീലനം.
ഫിഷറീസ് വകുപ്പിന്റെ പരിശീലന കേന്ദ്രങ്ങളിലും കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും ആറു ദിവസമാണ് പരിശീലനം. 500 രൂപ സ്റ്റൈപ്പന്റ്, യാത്രബത്ത, ഭക്ഷണം, താമസ സൗകര്യം എന്നിവ നല്‍കും. നവംബര്‍ 15 നകം ആലുവ കിഴക്കേ കടുങ്ങല്ലൂരിലുള്ള ഫിഷറീസ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിലെ 0484-2604176 ഫോണില്‍ ബന്ധപ്പെടണം.
 
NURSERY TEACHERS’ EDUCATION COURSE MARCH 2018 NOTIFICATION PUBLISHED

No comments:

Post a Comment