"ഗ്ലോറിയസ് ഹൂറി"സ്ത്രീകൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.

Wednesday, 4 November 2020

 

 അണഞ്ഞത് കാട്ടാമ്പളളി മഹല്ലിന്റെ വിളക്കുമാടം

കാട്ടാമ്പള്ളി മഹല്ലിന്റെ വിളക്കുമാടമാണ് അണഞ്ഞത് ..ഒരിക്കലും തീർത്താൽ തീരാത്ത നഷ്ടം തന്നെയാണ് മഹല്ലിന്റെ അധ്യക്ഷൻ ബഹുമാനപ്പെട്ട ആദം ഹാജി സാഹിബിന്റെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നത് ...മഹല്ല് കമ്മിറ്റിയെ സംബന്ധിച്ചിടത്തോളം ഒരു തണൽ മരമാണ് നഷ്ടപ്പെട്ടത്. അദ്ദേഹം പണികഴിപ്പിച്ച സ്ലാബ് ഇന്ന് അദ്ദേഹത്തിന്റെ ഖബറിന്റെ മുകളിൽ വെക്കുകയാണ്.....മഹല്ല് കമ്മിറ്റിയുടെ അവസാനത്തെ മീറ്റിംഗിലും അദ്ദേഹം വളരെ ഊർജ്വസ്വലനായി പങ്കെടുത്തിരിരുന്നു..ഒരു പുരുഷായുസ്സ് മുഴുവൻ പള്ളിക്ക് വേണ്ടി ജീവിച്ച ഒരു വലിയ മനുഷ്യൻ ഇന്ന് അല്ലഹുവിങ്കലേക്ക് യാത്രയായി...അല്ല പള്ളിയോട് ഒട്ടിച്ചേർന്ന വലിയ മനുഷ്യൻ എന്ന് തന്നെ പറയാം..മഹല്ല് കമ്മിറ്റി തീരുമാനം എടുത്താൽ മാത്രം മതി അത് നടപ്പിലാക്കുവാൻ പ്രായം പോലും നോക്കാതെ  അദ്ദേഹം മുൻപന്തിയിൽ  ഉണ്ടായിരുന്നു...പ്രവർത്തന മേഖലയിൽ അവസാന ദിവസങ്ങളിൽ പോലും അദ്ദേഹം സജീവമായി ഉണ്ടായിരുന്നു  ..അവിടെ പ്രായാദിഖ്യവും ആരോഗ്യ സ്ഥിതിയും ഒരു പ്രശ്നമായിരുന്നില്ല ..എത്ര ചെറിയ കാര്യം ചെയ്യുമ്പോഴും നമ്മോട് ഒന്ന് കൂടിയാലോചന നടത്തിയിരുന്നു... വളരെ സൂക്ഷ്മതയോടെയാണ് അദ്ദേഹം കാര്യങ്ങൾ ചെയ്തിരുന്നത് ...  കോവിഡ് കാരണം പള്ളിയിൽ വരാൻ സാധിക്കാത്തതിൽ പലപ്പോഴും അദ്ദേഹത്തിന്റെ മാനസിക പ്രയാസം ഈ വിനീതനെ അറിയിച്ചിരുന്നു.. ആദ്യത്തെ ജുമുഅ നഷ്ടപ്പെട്ടപ്പോൾ എന്നെ വിളിച്ചിരുന്നു ..എന്റെ ജീവിതത്തിലെ ആദ്യത്തെ ജുമുഅ നഷ്ടപ്പെട്ടു എന്ന് വളരെ ഖേദപൂർവ്വം വിളിച്ചറിയിച്ചിരുന്നു...ഇനി വീട്ടിന്റെ പൂമുഖത്ത് കസേരയിൽ ഇരിക്കുവാൻ ആ വലിയ  മനുഷ്യൻ ഉണ്ടാവില്ല .....നമുക്ക് ദുആ ചെയ്യാം . അവരുടെ കുടുംബത്തിന് അള്ളാഹു ക്ഷമ നൽകട്ടെ ...ആദം ഹാജി സാഹിബിന്റെ ഖബറിടം അള്ളാഹു വിശാലമാക്കികൊടുക്കട്ടെ.ആമീൻ..
                നസീർ. എൻ
          NIJC ജോയിന്റ് സെക്രട്ടറി

No comments:

Post a Comment