"ഗ്ലോറിയസ് ഹൂറി"സ്ത്രീകൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.

Saturday, 7 November 2020

 നുസ്രത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡണ്ടായിരുന്ന ആദം ഹാജിയുടെ നിര്യാണത്തെ തുടർന്ന് നിലവിലെ ട്രഷറർ ആയിരുന്ന എം.എ.മുഹമ്മദ് കുഞ്ഞി ഹാജിയെ പ്രസിഡണ്ടായും ഡോ: ഉവൈസ് ഹുദവിയെ ട്രഷറർ ആയും 1 -11 -2020 ന് ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ തെരഞ്ഞെടുത്തു.

Wednesday, 4 November 2020

 

 അണഞ്ഞത് കാട്ടാമ്പളളി മഹല്ലിന്റെ വിളക്കുമാടം

കാട്ടാമ്പള്ളി മഹല്ലിന്റെ വിളക്കുമാടമാണ് അണഞ്ഞത് ..ഒരിക്കലും തീർത്താൽ തീരാത്ത നഷ്ടം തന്നെയാണ് മഹല്ലിന്റെ അധ്യക്ഷൻ ബഹുമാനപ്പെട്ട ആദം ഹാജി സാഹിബിന്റെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നത് ...മഹല്ല് കമ്മിറ്റിയെ സംബന്ധിച്ചിടത്തോളം ഒരു തണൽ മരമാണ് നഷ്ടപ്പെട്ടത്. അദ്ദേഹം പണികഴിപ്പിച്ച സ്ലാബ് ഇന്ന് അദ്ദേഹത്തിന്റെ ഖബറിന്റെ മുകളിൽ വെക്കുകയാണ്.....മഹല്ല് കമ്മിറ്റിയുടെ അവസാനത്തെ മീറ്റിംഗിലും അദ്ദേഹം വളരെ ഊർജ്വസ്വലനായി പങ്കെടുത്തിരിരുന്നു..ഒരു പുരുഷായുസ്സ് മുഴുവൻ പള്ളിക്ക് വേണ്ടി ജീവിച്ച ഒരു വലിയ മനുഷ്യൻ ഇന്ന് അല്ലഹുവിങ്കലേക്ക് യാത്രയായി...അല്ല പള്ളിയോട് ഒട്ടിച്ചേർന്ന വലിയ മനുഷ്യൻ എന്ന് തന്നെ പറയാം..മഹല്ല് കമ്മിറ്റി തീരുമാനം എടുത്താൽ മാത്രം മതി അത് നടപ്പിലാക്കുവാൻ പ്രായം പോലും നോക്കാതെ  അദ്ദേഹം മുൻപന്തിയിൽ  ഉണ്ടായിരുന്നു...പ്രവർത്തന മേഖലയിൽ അവസാന ദിവസങ്ങളിൽ പോലും അദ്ദേഹം സജീവമായി ഉണ്ടായിരുന്നു  ..അവിടെ പ്രായാദിഖ്യവും ആരോഗ്യ സ്ഥിതിയും ഒരു പ്രശ്നമായിരുന്നില്ല ..എത്ര ചെറിയ കാര്യം ചെയ്യുമ്പോഴും നമ്മോട് ഒന്ന് കൂടിയാലോചന നടത്തിയിരുന്നു... വളരെ സൂക്ഷ്മതയോടെയാണ് അദ്ദേഹം കാര്യങ്ങൾ ചെയ്തിരുന്നത് ...  കോവിഡ് കാരണം പള്ളിയിൽ വരാൻ സാധിക്കാത്തതിൽ പലപ്പോഴും അദ്ദേഹത്തിന്റെ മാനസിക പ്രയാസം ഈ വിനീതനെ അറിയിച്ചിരുന്നു.. ആദ്യത്തെ ജുമുഅ നഷ്ടപ്പെട്ടപ്പോൾ എന്നെ വിളിച്ചിരുന്നു ..എന്റെ ജീവിതത്തിലെ ആദ്യത്തെ ജുമുഅ നഷ്ടപ്പെട്ടു എന്ന് വളരെ ഖേദപൂർവ്വം വിളിച്ചറിയിച്ചിരുന്നു...ഇനി വീട്ടിന്റെ പൂമുഖത്ത് കസേരയിൽ ഇരിക്കുവാൻ ആ വലിയ  മനുഷ്യൻ ഉണ്ടാവില്ല .....നമുക്ക് ദുആ ചെയ്യാം . അവരുടെ കുടുംബത്തിന് അള്ളാഹു ക്ഷമ നൽകട്ടെ ...ആദം ഹാജി സാഹിബിന്റെ ഖബറിടം അള്ളാഹു വിശാലമാക്കികൊടുക്കട്ടെ.ആമീൻ..
                നസീർ. എൻ
          NIJC ജോയിന്റ് സെക്രട്ടറി

Friday, 30 October 2020

 കാട്ടാമ്പള്ളി മദ്രസ്സാ സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 27 -10 2020 വ്യാഴം രാവിലെ 7 :30 നബിദിനത്തോടനുബന്ധിച്ച് മഹല്ല് കമ്മിറ്റി ട്രഷറർ എം.എ.മുഹമ്മദ് കുഞ്ഞി പതാക ഉയർത്തി ...മഹല്ല് ഖത്തീബ് ഉസ്താദ് മുഹമ്മദ് ശരീഫ് മിസ്ബാഹി ഉത്ഘാടന പ്രസംഗം നടത്തി .മഹല്ല് സെക്രട്ടറി ഫൈസൽ,ജോയിന്റ് സെക്രട്ടറി എൻ.നസീർ മാസ്റ്റർ, മഹല്ല് കമ്മിറ്റി മെമ്പർമാരായ റഹീം, മുസമ്മിൽ യൂ.എ.ഇ. കമ്മിറ്റി റിലീഫ് സെൽ കൺവീനർ അബ്ദുൽ ലത്തീഫ്, സദർ മുഅല്ലിം,മഹല്ല് കോ-ഓർഡിനേറ്റർ, മദ്രസ്സാ മുഅല്ലിംകൾ തുടങ്ങിയവർ പങ്കെടുത്തു..തുടർന്ന് മദ്രസ്സയിൽ വെച്ച് മൗലീദ് സദസ്സും ആദം ഹാജി അനുസ്മരണവും നടത്തി.

Thursday, 8 October 2020

സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 ഈ വർഷത്തെ സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള ഉള്ള അവസാന തീയതി 30.11.2020
യോഗ്യത: മാതാവോ പിതാവോ അല്ലെങ്കിൽ രണ്ടു പേരും  മരണപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം

വിശദ വിവരത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക  

Monday, 29 June 2020

 എസ്എസ്എൽസി  റിസൾട്ട്‌ 30-06-2020 രാവിലെ  11 മണിമുതൽ ലഭ്യമാണ്.  റിസൾട്ട് അറിയുവാനുള്ള ലിങ്കുകൾ നമ്മുടെ  ബ്ലോഗിൽ നിന്ന് ലഭിക്കുന്നതാണ്. താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Monday, 12 August 2019

SSLC HINDI - UNIT 4 - आई एम कलाम के बहाने - CLASS NOTES BY SREEJITH R


പത്താം ക്ലാസ് ഹിന്ദി നാലാം യൂണിറ്റിന്റെ (आई एम कलाम के बहाने )ക്ലാസ് നോട്ട് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ; LFEMHSS,EDAVA.ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.(ഷേണി ബ്ലോഗിനോട് കടപ്പാട് www.shenischool.in)
SSLC HINDI UNIT 4 - आई एम कलाम के बहाने - CLASS NOTES

Wednesday, 7 August 2019

SSLC FIRST TERM EXAM 2019 - ENSSLC FIRST TERM EXAM 2019 - ENGLISH SAMPLE QUESTION PAPER


പത്താം ക്ലാസ്  ഒന്നാം പാദവാര്‍ഷിക പരീക്ഷയിലെ  ഇംഗ്ലീഷ്   മാതൃകാ ചോദ്യപേപ്പര്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ  Mahmud K Pukayoor .
ശ്രീ  Mahmud   സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD FIRST TERM ENGLISH SAMPLE QUESTION PAPER 2019
 SSLC PHYSICS FIRST MID TERM QUESTION PAPERS BASED ON THE FIRST TWO CHAPTERS WITH ANSWERS(MAL & ENG MEDIUM)
ഒന്നാം പാദ വാർഷീക പരീക്ഷക്ക് പത്താം ക്ലാസ് ഫിസിക്സിൽ പ്രധാനമായും ചോദ്യങ്ങൾ വരുന്നത് ആദ്യ രണ്ടു യൂണിറ്റ്കളിൽ നിന്നാണ്. ഇത് അടിസ്ഥാനമാക്കി ഓരോ മിനി ചോദ്യപ്പേപ്പറുകൾ (EM&MM) ഉത്തര സൂചിക സഹിതം ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ വി .എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന്  ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. (ഷേണി ബ്ലോഗിനോട് കടപ്പാട്)
CLICK HERE TO DOWNLOAD SSLC FIRST TERM EXAM 2019 HINDI SAMPLE QUESTION PAPER

Monday, 5 August 2019

പത്താം ക്‌ളാസ്സിലെ ഫിസിക്സ്‌ മൂന്നാം  അധ്യായത്തിലെ AC ജനറേറ്ററിന്റെ പ്രവർത്തനം വിശദീകരിക്കുന്ന വീഡിയോ,  ഒരു DC ജനറേറ്ററിന്റെ ഘടന, അതിന്റെ പ്രവർത്തനം, AC, ഡിസി യായി മാറുന്നതെങ്ങനെ എന്നിവ സവിസ്തരം വിശദീകരിക്കുന്ന വീഡിയോ എന്നിവ  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ വി .എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന്  ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും (ഷേണി ബ്ലോഗിനോട് കടപ്പാട്)

Friday, 26 July 2019

പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രം  I , മൂന്നാം യൂണിറ്റിലെ  പൊതുഭരണം എന്ന പാഠത്തെ  ആസ്പദമാക്കി ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കിയ സ്റ്റഡി  നോട്ട്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കണ്ണൂര്‍ ജില്ലയിലെ മണിക്കടവ് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  റോബിന്‍ ജോസഫ് സാര്‍. റോബിന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STUDY NOTES BASED ON THE LESSON UNIT 3 - PUBLIC ADMINISTRATION
പത്താം ക്ലാസ് ഗണിതം മൂന്നാം യൂണിറ്റിലെ സാധ്യതകളുടെ ഗണിതം  എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട്, മാതൃകാ ചോദ്യങ്ങള്‍ എന്നിവ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സര്‍. ശ്രീ അന്‍വര്‍ ഷാനിബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHS - UNIT 3 - MATHEMATICS OF CHANCES - SHORT NOTES AND SAMPLE QUESTIONS

Thursday, 27 December 2018

ഇസ്‌ലാമില്‍ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം

                         family.jpg




‘ആര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവര്‍ കുടുംബബന്ധം നിലനിര്‍ത്തട്ടെ’ (ബുഖാരി),’കുടുംബ ബന്ധം തകര്‍ത്തവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല’. ഈ ഹഥീസുകളില്‍ നിന്നും വ്യക്തമാണ് ഇസ്‌ലാമില്‍ കുടുംബബന്ധം നിലനിര്‍ത്തുന്നതിന്റെ പ്രാധാന്യം.
ഒരിക്കല്‍ ഒരു യുവാവ് പതിവു പോലെ താന്‍ പങ്കെടുക്കാറുണ്ടായിരുന്ന അബൂഹുറൈറ (റ)വിന്റെ ഹഥീസ് ക്ലാസില്‍ പങ്കെടുക്കാന്‍ പോയി. അന്നത്തെ ക്ലാസില്‍ വച്ച് അബൂ ഹുറൈറ (റ)പറഞ്ഞു. ‘കുടുംബ ബന്ധം മുറിച്ചവര്‍ ആരെങ്കിലും ഈ സദസ്സിലുണ്ടെങ്കില്‍ അവര്‍ ഇവിടെ നിന്നും പോകണം.’ ഇത് ക്ലാസിലെത്തിയ ആ യുവാവിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. അദ്ദേഹം ഉടന്‍ തന്നെ അവിടെ നിന്നിറങ്ങി നഗരത്തില്‍ താമസിക്കുന്ന തന്റെ അമ്മായിയെ തിരിച്ചുവിളിക്കാന്‍ പോയി. തനിക്ക് പൊറുത്തു തരാന്‍ യുവാവ് അവരോട് ആവശ്യപ്പെട്ടു. തന്റെ മുന്‍കാല ചെയ്തികളെക്കുറിച്ചും പെരുമാറ്റത്തിലും അവരോട് മാപ്പു നല്‍കാന്‍ ആവശ്യപ്പെട്ടു. തന്റെ മനംമാറ്റത്തിന്റെ കാരണം അന്വേഷിച്ച അമ്മായിയോട് യുവാവ് സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെ അവര്‍ പശ്ചാതാപം സ്വീകരിച്ചു. എന്നിട്ട് യുവാവിനോട് പറഞ്ഞു നീ അബൂഹുറൈറയോട് ചോദിക്കണം പതിവില്‍ നിന്നും വിപരീതമായി എന്തുകൊണ്ടാണ് ഇപ്പോള്‍ കുടുംബബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ക്ലാസെടുത്തതെന്ന്. ഇതു അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അബൂഹുറൈറ മറുപടി പറഞ്ഞു: പ്രവാചകന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, ‘ആര്‍ കുടുംബബന്ധം വിഛേദിച്ചുവോ പിന്നീട് അവന്റെ നന്മകളൊന്നും അല്ലാഹു സ്വീകരിക്കുകയില്ല’. ഇതു കേട്ടതോടെയാണ് അത്തരത്തില്‍ ഒരാളും തന്റെ ക്ലാസില്‍ ഇരിക്കേണ്ട എന്നു ഞാന്‍ തീരുമാനിച്ചത്.
മറ്റൊരു ഹഥീസില്‍ പറയുന്നു ‘ആര്‍ കുടുംബബന്ധം മുറിച്ചുവോ അവരിലേക്ക് അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കുകയില്ല’. ഇത്തരത്തില്‍ കുടുംബങ്ങളുമായുള്ള കരാര്‍ പാലിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഇസ്‌ലാമില്‍ അസാധാരണമായ പ്രാധാന്യമാണുള്ളത്. നേരെ തിരിച്ചും, കുടുംബ ബന്ധം തകര്‍ക്കുന്നതിനെക്കുറിച്ചും ഇസ്‌ലാം വളരെ ഗൗരവമായി തന്നെ വിലക്കിയിട്ടുണ്ട്. ഇത് ഇസ്‌ലാമിലെ വന്‍പാപങ്ങളില്‍പ്പെട്ടതുമാണ്. ഖുര്‍ആനില്‍ തന്നെ രണ്ടു സ്ഥലത്ത് അല്ലാഹു ഈ വിഷയത്തെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്.
‘അല്ലാഹുവോടുള്ള കരാര്‍ ഉറപ്പിച്ചശേഷം ലംഘിക്കുകയും അവന്‍ കൂട്ടിയിണക്കാന്‍ കല്‍പിച്ചവയെ അറുത്തുമാറ്റുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്ക് ശാപം. അവര്‍ക്കുണ്ടാവുക ഏറ്റവും ചീത്തയായ പാര്‍പ്പിടമാണ്’ (13:25)
‘നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ പിന്നെ നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയല്ലാതെന്താണ് ചെയ്യുന്നത്? നിങ്ങളുടെ കുടുംബ ബന്ധങ്ങളെ മുറിച്ചുകളയുകയും? ‘അത്തരക്കാരെയാണ് അല്ലാഹു ശപിച്ചത്. അങ്ങനെ അവനവരെ ചെവികേള്‍ക്കാത്തവരും കണ്ണുകാണാത്തവരുമാക്കി’. (47:22-23). അതിനാല്‍ തന്നെ ഇസ്‌ലാമില്‍ വളരെ ഗൗരവത്തോടെ ചൂണ്ടിക്കാണിച്ച കുടുംബബന്ധം നിലനിര്‍ത്താന്‍ മുസ്‌ലിംകള്‍ വളരെ ജാഗ്രത കാണിക്കേണ്ടതുണ്ട്.   (copied from islam on live)

Tuesday, 18 December 2018

LSS EXAM 2019 പരിശീലനം












നമ്മുടെ എല്ലാ ലക്ഷ്യങ്ങളും നേടാന്‍ കഴിയുമോ ?
സയ്യിദ് മുഹമ്മദ് കുനിയില്‍ 
Image result for cartoon symbol for aim

പോസിറ്റീവ് ചിന്തയുടെ വക്താക്കള്‍ അവരുടെ പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും നമ്മുടെ മുമ്പില്‍ സമര്‍പ്പിക്കുന്ന സങ്കല്‍പ്പം, നമുക്ക് എന്തും നേടാന്‍ കഴിയും എന്നതാണ്. നാമതിന് ചെയ്യേണ്ടത് ഒന്ന് മാത്രം, നമ്മുടെ മനോഭാവം അഥവാ മൈന്‍ഡ്സെറ്റ് മാറ്റുക, അങ്ങനെ ആണെങ്കില്‍ നമുക്ക് എന്തും നേടിയെടുക്കാം. പ്രായോഗിക രംഗത്ത് ഇത് തെളിയിച്ച നിരവധി ആളുകളെ നമുക്ക് കാണാം.
ഇവിടെ സ്വഭാവികമായും ഒരു ചോദ്യം വരുന്നു, പിന്നെ വിധിയുടെ പ്രസക്തി എന്താണ്? അതിനുള്ള ഉത്തരം പലതുമാകാം. ഒന്ന് നമ്മുടെ വിധി എന്ത് എന്നത് നമുക്ക് അറിയില്ല, രണ്ട് നമ്മുടെ വിധി നിശ്ചയിച്ച ദൈവത്തിന് എപ്പോഴും അത് മാറ്റാന്‍ കഴിയും, മൂന്ന് പ്രാര്‍ത്ഥനകൊണ്ട് വിധി മാറ്റി മറിക്കപെടും എന്ന് പ്രവാചകന്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

നമുക്ക് പ്രായോഗിക രംഗത്തേക്ക് വരാം. മറ്റു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുക എന്നത് നമ്മുടെ ജോലിയല്ല, അത് ഭൂമിയില്‍ കാര്യമായൊന്നും ചെയ്യാനില്ലാത്ത ആളുകള്‍ക്ക് വിട്ടുകൊടുക്കാം. ലക്ഷ്യങ്ങള്‍ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ എത്ര എത്ര ആളുകളെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്? എന്തുകൊണ്ട് നമുക്ക് നമ്മുടെ ലക്ഷ്യങ്ങളൊന്നും നേടാന്‍ കഴിയുന്നില്ല? നമുക്കതിനു കഴിയില്ലേ ? കഴിയുന്നില്ലെങ്കില്‍ എന്ത് കൊണ്ട് കഴിയുന്നില്ല?

മനുഷ്യന്റെ ഭാഗധേയ നിര്‍ണ്ണയം പൂര്‍ണ്ണമായും അവന്റെ കയ്യിലാണെന്നുള്ള സങ്കല്‍പ്പം തികച്ചും തെറ്റാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പിന്നെ എന്ത് കൊണ്ട് ചിലര്‍ അവര്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ അനായാസേന നേടിയെടുക്കുന്നു ? ഇത് സാധ്യമാണോ ?
അള്ളാഹു സൃഷ്ട്ടിച്ച മനുഷ്യന്റെ മനസ്സിന്റെ ഘടന എത്ര സുന്ദരമാണ്? നാമാണതിനെ മോശമാക്കുന്നത്.

വിശുദ്ധ ഖുര്‍ആനിന്റെ സങ്കല്‍പ്പ പ്രകാരം, ഒരു മനുഷ്യന്‍ തന്റെ മനസ്സില്‍ വെക്കുന്ന എന്തും നേടിയെടുക്കാന്‍ കഴിയും. ഖുര്‍ആന്‍ തന്നെ പറയട്ടെ ‘ആരെങ്കിലും ഐഹികജീവിതവും അതിന്റെ ആര്‍ഭാടങ്ങളും മാത്രമാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാമാവരുടെ കര്‍മഫലങ്ങളൊക്കെ ഇവിടെ വെച്ച് തന്നെ പൂര്‍ണ്ണമായി നല്‍കും. അതിലവര്‍ക്കൊട്ടും കുറവ് വരുത്തില്ല”. (ഹൂദ്: 15). പ്രവാചകന്‍ പറഞ്ഞു ഓരോ മനുഷ്യനും അവനുദ്ദേശിച്ചത് ഉണ്ടായിരിക്കും.  وإنما لكل إمرئ ما نوى ഇവിടെ ഖുര്‍ആന്‍ മനുഷ്യന്റെ മനസ്സിന്റെ ഘടനയാണ് നമ്മെ പഠിപ്പിക്കുന്നത്. ചിന്താരീതികള്‍ മാറ്റുന്നതോടെ മനുഷ്യന്റെ മനസ്സിന്റെ ഘടന മാറ്റാന്‍ കഴിയും എന്നര്‍ത്ഥം.

നിരാശകളും ദുഖങ്ങളും അവസാനിപ്പിച്ച് കര്‍മനിരതരാവൂ, വിജയം കരസ്ഥമാക്കൂ.നിങ്ങളുടെ മനസ്സിന്റെ ഘടന നിങ്ങള്‍ ഉദ്ദേശിക്കുന്ന ആശയങ്ങള്‍ക്കനുസരിച്ച് മാറ്റിയെടുക്കൂ. ഭൂമിയില്‍ ഉയര്‍ന്നുവന്ന ഒരാളും നെഗറ്റീവ് ചിന്ത അവരുടെ ജീവിതത്തില്‍ വരാന്‍ അനുവദിച്ചിട്ടില്ല. നിങ്ങള്‍ക്കും അങ്ങനെ ആകാം. നെഗറ്റീവ് ചിന്ത മനുഷ്യനെ ഓരോ നിമിഷവും തകര്‍ത്തുകൊണ്ടിരിക്കും, അവസാനം മനുഷ്യനെ അത് ഒന്നുമല്ലാതാക്കും. നെഗറ്റീവ് ചിന്തകള്‍ക്ക് പകരം പോസിറ്റീവ് ചിന്തകള്‍ മനസ്സിലേക്ക് കൊടുക്കുക. തീര്‍ച്ചയായും വിജയത്തിന്റെ പാതകള്‍ നിങ്ങളുടെ മുമ്പില്‍ തെളിഞ്ഞുവരും.   (copied from islam on live)

Friday, 30 November 2018

കിതാബ് തിരുത്താന്‍ ബാങ്ക് കൊടുക്കുന്നവര്‍

                                
                                              അബ്ദുസ്സമദ് അണ്ടത്തോട്

ലോകത്തുള്ള എല്ലാ മുസ്‌ലിം പള്ളികള്‍ക്കും ഒരേ നിയമമാണ്. അതെ സമയം എല്ലാ അമ്പലങ്ങള്‍ക്കും ഒരേ നിയമമല്ല. സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാം എന്ന് പറഞ്ഞാല്‍ എല്ലാ പള്ളിയിലും പോകാം. മക്കയിലെയും മദീനയിലേയും പള്ളികള്‍ക്കും ആ നിയമം ബാധകമാണ്. അതെ സമയം ഓരോ അമ്പലങ്ങളുടെയും ആചാരവും അനുഷ്ഠാനവും വ്യത്യസ്തമാണ്. അത് കൊണ്ടാണ് ചില അമ്പലങ്ങളില്‍ സ്ത്രീകള്‍ വരുന്നതും ചില സ്ഥലങ്ങളില്‍ അവരെ വിലക്കുന്നതും. മുസ്ലിം സ്ത്രീകള്‍ക്കു പള്ളിയില്‍ പോകുക എന്നതു നിര്‍ബന്ധ കാര്യമല്ല. ജീവിതത്തില്‍ ഒരിക്കല്‍ പോലും മക്കത്തെ പള്ളി ഒഴികെ മറ്റൊരു പള്ളിയില്‍ പോയില്ലെങ്കിലും മുസ്ലിം സ്ത്രീകളുടെ ആരാധനക്ക് കുറവ് വരില്ല. പോകാന്‍ അവര്‍ക്കു അനുവാദമുണ്ട് എന്നത് മറ്റൊരു വിഷയം. ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ കയറരുത് എന്നതിന്റെ ഭരണഘടന സാധുതയാണ് കോടതി പരിശോധിച്ചത്.

നമ്മുടെ വിഷയം അതല്ല. ഹിന്ദു സ്ത്രീകള്‍ക്ക് അമ്പലത്തില്‍ പോകാം എന്നൊരു വിധി വന്നപ്പോള്‍ അതിനു അനുകൂലമായി ഒരു പ്രചാരണവും നാം കണ്ടില്ല. അതെ സമയം സ്ത്രീകള്‍ക്ക് ബാങ്ക് കൊടുക്കാന്‍ അനുമതി വേണം എന്നത് മതത്തിലെ സ്ത്രീകള്‍ ഉന്നയിച്ച കാര്യമല്ല. വിശ്വാസിയായ ഒരു സ്ത്രീയും അത്തരം ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. കുളം കലക്കി മീന്‍ പിടിക്കാന്‍ കാത്തു നിന്ന ചിലരുടെ കുബുദ്ധി എന്നെ അതിനെ കുറിച്ച് പറയാന്‍ കഴിയൂ. സ്ത്രീകള്‍ ബാങ്ക് കൊടുക്കുക എന്നത് മതത്തില്‍ പറഞ്ഞു കേള്‍ക്കാത്ത കാര്യമാണ്. കേരളത്തിലെ ഒരു സ്‌കൂള്‍ നാടക വേദിയില്‍ നിന്നും അടുത്തിടെ കേട്ട ഒരു നാടകത്തിന്റെ വിഷയം അതായിരുന്നു. ഇസ്ലാമില്‍ സ്ത്രീകള്‍ സ്വാതന്ത്ര്യമില്ലാത്തവരാണ് എന്ന് കാണിക്കാനുള്ള വ്യഗ്രതയാണ് അതെന്ന് മനസ്സിലാക്കാം. മതത്തിലെ പൗരോഹിത്യ പ്രവണതകളെ വിശ്വാസികള്‍ തന്നെ എതിര്‍ക്കാറുണ്ട്. മതത്തില്‍ ഇന്ന് കാണുന്ന വെളിച്ചം വന്നത് അങ്ങിനെയാണ്. വിശ്വാസികളില്‍ നിന്നും പൊതു ജനത്തില്‍ നിന്നും മറച്ചു വെച്ച കിതാബ് തുറന്നു നോക്കി തന്നെയാണ് അത്തരം ഒരു സംരംഭം കേരളത്തില്‍ നടന്നതും.

കുട്ടികളെ കൊണ്ട് ഇത്തരം ഒരു നാടകം കളിപ്പിച്ചതിനു പിന്നില്‍ കൃത്യമായ ഉദ്ദേശ്യമുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളുടെ മനസ്സില്‍ ഒരു ഇസ്ലാം വിരുദ്ധത സൃഷ്ടിക്കുക. അതിനു ഒന്നാം സ്ഥാനം നല്‍കി എന്നത് മറ്റൊരു ഉദ്ദേശം കൂടിയാണ്. ഇനിയും ഇത്തരം നാടകങ്ങള്‍ ഉണ്ടാക്കണം. പൊതു വേദികളില്‍ ഇത്തരം മത വിരുദ്ധ സന്ദേശങ്ങള്‍ ഉണ്ടാക്കണം എന്ന് മറ്റു ചിലരും ആഗ്രഹിക്കുന്നു.

അതെ സമയം കിതാബ് തിരുത്താനായുള്ള ശ്രമത്തിലാണ് നാടക അനുകൂലികള്‍. സ്ത്രീകളുടെ വിഷയത്തല്‍ ഇസ്ലാം എന്ത് നിലപാട് പറയുന്നു എന്നത് അവര്‍ക്കിന്നും അജ്ഞാതമാണ്. ഇസ്ലാമിനെ മോശമായി ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങളുടെ ബാക്കിയായെ ഇതിനെയും മനസ്സിലാക്കാന്‍ കഴിയൂ. കിതാബ് എന്നത് കൊണ്ട് വിവക്ഷ ദൈവത്തിന്റെ കിതാബ് ആണെങ്കില്‍ അത് ഒരിക്കലും സ്ത്രീ വിരുദ്ധമല്ല. പലപ്പോഴും സ്ത്രീ പക്ഷമാണ് താനും. ഇസ്ലാം സ്ത്രീക്ക് നല്‍കുന്ന പദവിയും അവകാശവും മനസ്സിലാക്കാന്‍ ആ കിതാബ് ഒരിക്കല്‍ വായിച്ചു നോക്കിയാല്‍ മതി. പക്ഷെ മതം തന്നെ മനുഷ്യ നിര്‍മ്മിതി എന്നാണു നാടക അനുകൂലികള്‍ പറയുന്നത്. എസ് എഫ് ഐ നല്‍കിയ പോസ്റ്റില്‍ ആ കാര്യം കൃത്യമായി പറയുന്നു. മതം മനുഷ്യ നിര്‍മ്മിതം എന്ന് പറഞ്ഞത് കൊണ്ട് വിശ്വാസികള്‍ക്ക് കുഴപ്പമില്ല. അതെ സമയം അവരുടെ ഭാഷയില്‍ ഇല്ലാത്ത ദൈവത്തിന്റെ പേരില്‍ നില നില്‍ക്കുന്ന വിശ്വാസത്തെ എങ്ങിനെയാണ് അവര്‍ക്കു സംരക്ഷിക്കാന്‍ കഴിയുക. കാരണം അവര്‍ തന്നെയാണ് മതത്തെ ഇല്ലാതാക്കാന്‍ നോക്കുന്നവരില്‍ ഒന്നാം സ്ഥാനത്ത് എന്നത് തന്നെ.

പ്രതി സ്ഥാനത്തു ഇസ്ലാം വരുമ്പോള്‍ പലരുടെയും യഥാര്‍ത്ഥ സ്വഭാവം പുറത്തു വരും. ഇസ്ലാമിന്റെ ശത്രുക്കളുടെ പൊതു നിലപാടായി അത് ഖുര്‍ആന്‍ പറയുന്നു. ഇസ്ലാമിനെ ഒളിഞ്ഞിരുന്നു ആക്രമിക്കാന്‍ ശ്രമിക്കുന്നവരോട് നമുക്ക് പറയാനുള്ളതും അത് തന്നെ ‘ഓ വിശ്വാസികളേ, നിങ്ങളില്‍പ്പെട്ടവരെയല്ലാതെ നിങ്ങളുടെ ഉള്ളുകള്ളികളറിയുന്നവരാക്കരുത്. നിങ്ങളുടെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യാന്‍ ലഭിക്കുന്ന ഒരവസരവും അവര്‍ പാഴാക്കുന്നതല്ല. നിങ്ങള്‍ക്ക് ഹാനികരമായതെന്തും അവര്‍ക്കു പ്രിയങ്കരമാകുന്നു. അവരുടെ മനസ്സിലെ വിദ്വേഷം വായകളിലൂടെ പ്രകടമായിട്ടുണ്ട്. അവരുടെ മാറിടങ്ങളിലൊളിച്ചുവെച്ചിട്ടുള്ളത് അതിനെക്കാള്‍ ഭയങ്കരമത്രെ. സ്പഷ്ടമായ നിര്‍ദേശങ്ങള്‍ നാം നല്‍കിക്കഴിഞ്ഞു. നിങ്ങള്‍ ബുദ്ധിയുള്ളവരെങ്കില്‍ (അവരുമായി ബന്ധപ്പെടുന്നതില്‍ സൂക്ഷ്മത പാലിക്കുക). നിങ്ങള്‍ അക്കൂട്ടരെ സ്നേഹിക്കുന്നു. അവരോ, നിങ്ങളെ സ്നേഹിക്കുന്നില്ല. നിങ്ങളാവട്ടെ സകല വേദങ്ങളിലും വിശ്വസിക്കുന്നുമുണ്ട്. നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയുന്നു: ‘(നിങ്ങളുടെ ദൈവദൂതനിലും വേദത്തിലും) ഞങ്ങളും വിശ്വസിച്ചിരിക്കുന്നു.’ പിരിഞ്ഞുപോയിക്കഴിഞ്ഞാലോ, നിങ്ങളോടുള്ള വിദ്വേഷത്താല്‍ അവര്‍ വിരലുകള്‍ കടിക്കുകയായി. അവരോടു പറയുക: ‘നിങ്ങളുടെ ദേഷ്യത്തില്‍ സ്വയം നീറി മരിച്ചുകൊള്ളുക. ഹൃദയങ്ങളില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളൊക്കെ അല്ലാഹു സുവ്യക്തമായി അറിയുന്നുണ്ട്.’ നിങ്ങള്‍ക്കൊരു നന്മ ഭവിച്ചാല്‍ അവര്‍ക്ക് ഖേദം തോന്നുന്നു. നിങ്ങള്‍ക്കൊരു ദോഷം പിണഞ്ഞാലോ, സന്തോഷിക്കുകയും ചെയ്യുന്നു. പക്ഷേ, നിങ്ങള്‍ ക്ഷമയോടെ, ദൈവഭക്തിയോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവരുടെ കുതന്ത്രങ്ങളൊന്നും ഏശുന്നതല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതിനെയെല്ലാം അല്ലാഹു വലയം ചെയ്തിരിക്കുന്നു.’(copied from islam on live)

Thursday, 22 November 2018

ഭാര്യ-ഭര്‍തൃ ബന്ധം: പുന:വിചിന്തനം അനിവാര്യം

family.jpg
പെട്ടെന്നാണ് മഴ ആരംഭിച്ചത്. മഴ ശക്തമായതു കൊണ്ട് വണ്ടിയുമായി മുന്നോട്ടു പോകാനേ കഴിഞ്ഞില്ല. അടുത്ത് കണ്ട കടയിലേക്ക് കയറി നിന്നു. മഴയുടെ ശക്തി കൂടി വരികയാണ്. വെറുതെ മുഖപുസ്തകത്തിലേക്ക് തിരിഞ്ഞു. ഒരേ സമയം ഒരേ പോലെയുള്ള ഒന്നിലധികം വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. വിഷയം കാമുകിയും ഭാര്യയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ചത് തന്നെ. അതും പല സ്ഥലത്തു നിന്നാണ് ഒരേ സമയത്തു വാര്‍ത്ത വരുന്നത്. ചുരുക്കത്തില്‍ ഇതൊരു പകര്‍ച്ചവ്യാധിയായി മാറുന്നു എന്നതാണ് സത്യം.

ലോകത്തിലെ അതി ശക്തമായ ബന്ധങ്ങളില്‍ ഒന്നാണ് ഇണകള്‍ എന്ന ബന്ധം. വസ്ത്രം പോലെ ഒട്ടിനില്‍ക്കുന്ന ബന്ധം. ആരുമില്ലാത്ത അവസ്ഥയില്‍ നിന്നും എല്ലാം ആയിത്തീരുന്നു അവസ്ഥ. കുടുംബ ബന്ധത്തിന്റെ ആണിക്കല്ല് ഈ ബന്ധമാണ്. നാം പുറം നാടുകളില്‍ നിന്നും കേട്ട് കൊണ്ടിരുന്ന വാര്‍ത്തകള്‍ ഇന്ന് നമ്മുടെ വീടുകളില്‍ നിന്നും കേട്ട് തുടങ്ങുന്നു. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയേയും ശരിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഇന്നൊരു പുതുമയല്ല. മൂന്നും നാലും മക്കളുള്ള സ്ത്രീകള്‍ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു കളയുന്ന വാര്‍ത്തകള്‍ക്കും ഇന്ന് പുതുമയില്ല. സ്വന്തം കൈ കൊണ്ട് ഭര്‍ത്താവിനെ അറുത്തു കൊല്ലാന്‍ മാത്രം ചങ്കൂറ്റം സ്ത്രീകള്‍ നേടിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഇത്തരം വാര്‍ത്തകള്‍ നാടിന്റെ പല ഭാഗത്തു നിന്നും റിപ്പോര്‍ട് ചെയ്തിരുന്നു.

എങ്ങിനെയാണ് സ്‌നേഹിക്കാന്‍ ഒരാളുണ്ടായിരിക്കെ കാമുകന്‍ കയറി വരുന്നത് എന്നത് ഒരു പഠന വിഷയമാണ്. ഒരേ സമയം രണ്ടു പേരെ സ്‌നേഹിക്കാന്‍ സ്ത്രീക്ക് കഴിയില്ല എന്നാണു പറയാറ്. കുടുംബ ബന്ധങ്ങളില്‍ നിന്നും സ്‌നേഹം പടിയിറങ്ങി പോകുന്നതാണോ കാരണം എന്ന് കൂടി പരിശോധിക്കണം. സ്‌നേഹം വിശ്വാസം വിശ്വസ്തത എന്നിവ ധാരാളമായി ഉണ്ടാകേണ്ട ഒന്നാണ് കുടുംബം. കേവലം ലൈംഗികത മാത്രമായി ബന്ധങ്ങള്‍ ചുരുങ്ങുമ്പോള്‍ സംഭവിക്കാന്‍ പാടില്ലാത്ത പലതും സംഭവിക്കും.

സമൂഹങ്ങള്‍ തകരാനുള്ള മുഖ്യ കാരണങ്ങളിലൊന്ന് കുടുംബ ബന്ധങ്ങളിലെ തകര്‍ച്ചയാണ്. പിശാച് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയിലെ തകര്‍ച്ച കാണുമ്പോഴാണ് എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും എന്ന രണ്ടു ശക്തികളുടെ കൂടിച്ചേരലാണ് കുടുംബത്തിന്റെ ആണിക്കല്ല്. ആണിക്കല്ല് ഇളകിയാല്‍ പിന്നെ ആ വഞ്ചി അധികം മുന്നോട്ട് പോകില്ല. ചെറിയ ഓളങ്ങള്‍ പോലും അതിനെ ബാധിക്കും. അതാണ് ഇന്ന് നടക്കുന്നതും. 35 കൊല്ലം ഒന്നിച്ചു ജീവിച്ചവര്‍ പരസ്പരം പിരിയുന്ന യാഥാര്‍ത്ഥ്യം നാം കണ്ടു കൊണ്ടിരിക്കുന്നു.

കുടുംബ ബന്ധം ചങ്ങല പോലെയാണ്. ഒന്നിച്ചു നിന്നാല്‍ അതിനു ഭയങ്കര ശക്തിയാണ്. മറ്റു പലതിനെയും അത് ഉപയോഗിച്ച് തളക്കാം. അത് പൊട്ടിപ്പോയാല്‍ പിന്നെ ഒരു ഭാരമാണ്. അങ്ങിനെയാണു കുടുംബവും ജീവിതവും പലര്‍ക്കും ഒരു ഭാരമാകുന്നത്.
കുടുംബ ബന്ധങ്ങളുടെ കാര്യത്തില്‍ മലയാളി പുനര്‍വിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മക്കള്‍ ഒരു വഴിക്ക് മാതാവ് മറ്റൊരു വഴിക്ക് പിതാവ് വേറെ വഴിക്കും എന്നത് കുടുംബത്തില്‍ സംഭവിക്കാന്‍ പാടില്ല. തകര്‍ന്നടിയുന്ന കുടുംബ ബന്ധങ്ങള്‍ കാര്യമായി പരിഗണിച്ചില്ലെങ്കില്‍ നാം അനുഭവിക്കേണ്ടി വരുന്ന ദുരന്തം വലുതാകും. പ്രവാചക കാലത്തെ ജൂതരെ കുറിച്ച് പറഞ്ഞപ്പോള്‍ ഖുര്‍ആന്‍ പറഞ്ഞത് ‘അവര്‍ അല്ലാഹു കൂട്ടിച്ചേര്‍ക്കാന്‍ പറഞ്ഞത് പൊട്ടിച്ചു കളഞ്ഞു’ എന്നാണ്. പൊട്ടിയ മുറിവിലേക്ക് ചലം കയറി വരാന്‍ എളുപ്പമാണ് എന്ന്കൂടി നാം ഓര്‍ക്കാതെ പോകരുത്.
copied from islamonlive